Wednesday, December 10, 2025
Wednesday, December 10, 2025
Home » വാരാഹി നവരാത്രി വ്യാഴാഴ്ച തുടങ്ങും; ദേവി വേണ്ടതെല്ലാം നൽകി അനുഗ്രഹിക്കും

വാരാഹി നവരാത്രി വ്യാഴാഴ്ച തുടങ്ങും; ദേവി വേണ്ടതെല്ലാം നൽകി അനുഗ്രഹിക്കും

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

മംഗള ഗൗരി
ദേവീ ആരാധനയിൽ ഏവർക്കും സുപരിചിതമായ ആഘോഷാനുഷ്ഠാന ദിനങ്ങൾ ശരത്കാലത്തെ
ശാരദനവരാത്രിയാണ്. രാജ്യമെമ്പാടും വിപുമായി ഇത് ആഘോഷിക്കുന്നു. ഇതിന് പുറമെ മൂന്ന് നവരാത്രികൾ കൂടിയുണ്ട് – ചൈത്ര നവരാത്രി, ആഷാഢ ഗുപ്ത നവരാത്രി, മാഘ ഗുപ്ത നവരാത്രി. മൂന്നാമത്തെ നവരാത്രിയായ ആഷാഢ നവരാത്രിയാണ് വാരാഹി നവരാത്രി എന്ന പേരിൽ ആഘോഷിക്കുന്നത്.

ജൂൺ 26 മുതൽ ജൂലൈ 4 വരെ
ആഷാഢത്തിലെ ശുക്ലപക്ഷ പ്രഥമയായ ജൂൺ 26 ന് തുടങ്ങുന്ന ഈ നവരാത്രി ജൂലൈ 4 ന് മഹാവാരാഹി പൂജയോടെ സമാപിക്കും. ശ്രീ ലളിതാദേവിയുടെ സേനാനായികയായ വാരാഹി ദേവി ഭജനത്തിന് ഏറെ വിശേഷപ്പെട്ടതാണ് ഈ 9 ദിനങ്ങൾ. താന്ത്രിക സാധനകൾക്ക് മുഖ്യമായ ഈ നവരാത്രി ഗുപ്ത നവരാത്രി, ശാകംബരി നവരാത്രി, ഗായത്രി നവരാത്രി, ഭദ്രകാളി നവരാത്രി, ഗുഹ്യ നവരാത്രി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. സാധാരണ നവരാത്രി പോലെ വാരാഹി നവരാത്രികാലത്തും ആദ്യ ദിവസം കാളിയിൽ തുടങ്ങി പത്താം ദിവസം കമലയിൽ തീരുന്ന വിധത്തിൽ ദശമഹാവിദ്യകളെ ഉപാസിക്കുന്നു. പ്രത്യേകിച്ച് ദേവീ മാഹാത്മ്യത്തിൽ പറയുന്ന സപ്ത മാതൃക്കളിൽ ഒന്നായ വാരാഹി ദേവിയുടെ ഉപാസകർ.

ശക്തിസാധന, ഭൈരവ സാധന, മഹാകാല സാധന എന്നിവയ്ക്ക് ശ്രേഷ്ഠമായ ഈ ദിവസങ്ങളിൽ ദുർഗ്ഗാ സപ്തശതി, ദേവീ മാഹാത്മ്യം, ദേവീ ഭാഗവതം എന്നിവ പാരായണം ചെയ്യുന്നതും ലളിതാ സഹസ്രനാമം, വാരാഹി മന്ത്രങ്ങൾ, സ്തോത്രങ്ങൾ തുടങ്ങിയ ജപിക്കുന്നതും അഭീഷ്ട സിദ്ധിയും ജീവിത വിജയവും സമ്മാനിക്കും വാരാഹി നവരാത്രി കാലത്ത് രഹസ്യമായി വേണം ഉപാസന എന്നും ചിലർ വിശ്വസിക്കുന്നു.


ആവശ്യമുള്ളതെല്ലാം ലഭിക്കും
ആഷാഢ നവരാത്രിയുടെ ദേവതയായ വാരാഹിയെ ഇക്കാലത്ത് ഭജിക്കുന്ന ഭക്തർക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കുന്നു. അപാര ശക്തിശാലിയും അങ്ങേയറ്റം കരുണാമയിയുമായ വാരാഹി ദേവിക്ക് കാട്ടു പന്നിയുടെ വദനവും അംഗലാവണ്യമുള്ള ഒരു യുവതിയുടെ ശരീരവുമാണ്. ഉഗ്രശക്തിയും തീവ്രവേഗവും നിർഭയത്വവും ഉള്ള ജീവിയാണ് കാട്ടുപന്നി. തൻ്റെ കൂർത്ത കൊമ്പുകൊണ്ട് കടുവയെപ്പോലും അത് നിഗ്രഹിക്കും. തേറ്റ ഉപയോഗിച്ച് ഭൂമി തോണ്ടി അതിൽ നിന്നും കിഴങ്ങുകളെടുത്തതാണ് കാട്ടുപന്നി ആഹരിക്കുന്നത്. അതുപോലെയാണ് വാരാഹി ദേവിയും. തന്നെ ഭജിക്കുന്ന ഭക്തരുടെ ദുഃഖദുരിതങ്ങൾ ശാപ ദോഷങ്ങൾ
എന്നിവയെല്ലാം ദേവി നശിപ്പിക്കുന്നു. അങ്ങനെ ഭക്തരുടെ ജീവിതത്തിൽ നിന്നും സങ്കടങ്ങൾ അകറ്റി ഭയം ഇല്ലാതാക്കുന്നു. നിത്യ ജീവിതത്തിൽ കാണുന്ന കടുത്ത ദു:ഖങ്ങളൊന്നും വാരാഹി ദേവിയുടെ ഭക്തരെ സ്പർശിക്കില്ല. ആ ഭക്തരുടെ ജീവിതത്തിൻ എപ്പോഴും അദൃശ്യ സംരക്ഷകയായി വാരാഹി ദേവി ഉണ്ടാകും. അവരെ ദ്രോഹിക്കുന്നവരെ അരക്ഷണത്തിൽ ദേവി ശിക്ഷിക്കും. അത്ര വേഗത്തിലാണ് വാരാഹി അമ്മയുടെ നീക്കങ്ങൾ. തൻ്റെ കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്ക് നേരെ കാട്ടുപന്നി എങ്ങനെ പായുമോ അത് പോലെയുള്ള ജാഗ്രത തൻ്റെ ഭക്തരെ സംരക്ഷിക്കുന്നതിലും ദേവി പ്രകടിപ്പിക്കുന്നു. മാത്രമല്ല ഭക്തർക്ക് എല്ലാ ശക്തിയും ജ്ഞാനവും ദേവി നൽകും. അപാരമായ കരബലവും വാക് ബലവും സമ്മാനിക്കും.

വിവിധ രൂപങ്ങൾ, ഗുണം, ഫലം
ആദിവാരാഹി, ഉന്മത്ത വാരാഹി, പഞ്ചമി, അശ്വാരൂഢ, ദണ്ഡനാദ, ധൂമ്രവാരാഹി, ബൃഹദ്‌വാരാഹി, സ്വപ്ന വാരാഹി എന്നിങ്ങനെ വിവിധ രൂപങ്ങളിൽ വാരാഹിയെ ആരാധിക്കുന്നു. ഓരോ രൂപത്തിനും ഓരോ ഗുണവും അതനുസരിച്ച് ഫലദാന ശേഷിയുമുണ്ട്. വാരാഹി ദേവിയെ ഭജിക്കുന്നവർ പ്രധാനമായ രണ്ട് കാര്യങ്ങൾ ശ്രദിക്കണം. ഒന്ന്: ആരാധിക്കുന്ന സമയക്രമം. മറ്റൊന്ന്: സംശയമില്ലായ്മ. ചുരുക്കിപ്പറഞ്ഞാൽ എന്നും സന്ധ്യ കഴിഞ്ഞ് ഓരേ സമയത്ത് പൂർണ്ണമായ ഭക്തിയോടെ, വിശ്വാസത്തോടെ ദേവിയെ പൂജിക്കണം എന്ന് സാരം. ഇങ്ങനെ ചെയ്യാതിരുന്നാൽ വാരാഹി അമ്മയുടെ കൃപാകടാക്ഷം ലഭിക്കില്ലെന്ന് അറിയണം.

ALSO READ

അനേകം പേരുകൾ
അഖിലാണ്ഡേശ്വരിയായ ശ്രീ വരാഹിദേവിക്ക് പല
പേരുകളുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധം പഞ്ചമി എന്ന പേരാണ്. വാർത്താളി, ദണ്ഡനാഥ, സങ്കേതാ, ശിവാ, സമയേശ്വരി, സമയസങ്കേത , പോത്രിണീ, മഹാസേന, ആജ്ഞാചക്രേശ്വരി, അരിഘ്നി എന്നിവയാണ് മറ്റ് പേരുകൾ. പഞ്ചമി ദേവിയെ ഭജിക്കാൻ ശ്രേഷ്ഠമായ ദിവസമാണ് പഞ്ചമി, അഷ്ടമി തിഥികൾ. പവിത്രമായ മനസ്സോടെ പഞ്ചമി ദേവിയെ ഉപാസിക്കുന്ന ഭക്തരെ എല്ലാ രീതിയിലും ഭഗവതി കാത്തുരക്ഷിക്കും. ഭയം, സങ്കടം, വിഘ്നങ്ങൾ, പക, ചഞ്ചല മനസ്സ് എന്നിവ അവരെ തീണ്ടില്ല. ശത്രുക്കളെയെല്ലാം നശിപ്പിച്ച് തൻ്റെ ഭക്കർക്ക് ചുറ്റും ഒരു വജ്റപഞ്ജരം തന്നെ തീർക്കും.


ഏഴുമണിക്ക് ശേഷം ഭജിക്കണം
ലളിതാ ദേവിയുടെ സേനാനായികയായ വാരാഹി ദേവി അഞ്ചു കോണുള്ള ചക്രത്തിലിരുന്ന് ഭരിക്കുന്നു. പഞ്ചമി, അഷ്ടമി ദിനങ്ങളിൽ സന്ധ്യയ്ക്ക് ഏഴുമണിക്ക് ശേഷം ഈ ദേവിയെ ഭജിക്കുന്നത് അളവറ്റ ഫലം സമ്മാനിക്കുക തന്നെ ചെയ്യും. വാരാഹി ദേവിയെ ഉപാസിക്കുന്നവർ താമരക്കിഴങ്ങ്, ശതാവരിക്കിഴങ്ങ്, പനങ്കിഴങ്ങ് തുടങ്ങിയ വിവിധ തരം കിഴങ്ങുകൾ സമർപ്പിക്കാറുണ്ട്. പൊതുവേ എല്ലാത്തരം കിഴങ്ങുകളും വാരാഹി അമ്മയക്ക് പ്രിയങ്കരമാണ്. ഹാരങ്ങളിൽ ഏറ്റവും ഇഷ്ടം ചുവന്ന അരളി മാലയാണ്. കൂവളം, കൃഷ്ണ തുളസി, മുല്ലാ, നീല ശംഖു പുഷ്പം, മല്ലിക എന്നിവയുടെ മാലകളും അമ്മയ്ക്ക് സമർപ്പിക്കാറുണ്ട്. ചെമ്പരത്തി, ചുവപ്പ് അരളി, നീല ശംഖു പുഷ്പം, മല്ലിക എന്നീ പൂക്കളാണ് അർച്ചനയ്ക്ക് എടുക്കുന്നത്. ദീപത്തിന് നല്ലത് പശുവിൻ നെയ്യ്, നല്ലെണ്ണ എന്നിവയാണ്. തേൻ, ഉഴുന്നുവട , അപ്പം, കപ്പ പഴം മുതലായവ നല്ല നിവേദ്യങ്ങളാണ്. പായസം, ശർക്കര പൊങ്കൽ, തൈര്, പാൽചോറ്, വെള്ളമൊച്ച ചുണ്ടൻ കടല, മധുരക്കിഴങ്ങ്, തേൻ മഞ്ഞൾ ചോറ്, എള്ളു ചോറ് എന്നിവയും നല്ലതാണ്. കറുത് മൊച്ച ചുണ്ടൻ കടല സമർപ്പിച്ചാൽ ശത്രു ശല്യം ഒഴിയും. ശർക്കര പൊങ്കൽ നടത്തിയാൽ തടസ്സങ്ങൾക്ക് വേഗം
പരിഹാരം കാണാം.

വാരാഹി ദ്വാദശനാമം സ്തോത്രം
വാരാഹി ദേവിയെ ഭജിക്കുന്നവർ ആരെക്കുറിച്ചും
ദോഷം പറയരുത്. അഥവാ പറഞ്ഞാൽ പറയുന്നത് തെറ്റാണെങ്കിൽ തിരിച്ചടി നേരിടും. സംശയപൂർവം ഒരു കാരണവശാലും ഈ ദേവിയെ ഭജിക്കരുത്. ബീജ മന്ത്രങ്ങൾ ജപിച്ച് ശ്രീ വാരാഹി ദേവിയെ ഭജിക്കാൻ കഴിയാത്ത ഭക്തർക്ക് ദ്വാദശ നാമങ്ങളാൽ അമ്മയെ ആരാധിക്കാം. സപ്ത മാതൃക്കളിൽ ഒന്നായ ശ്രീ വാരാഹി
ദേവിയെ ഭജിക്കാൻ ഏറ്റവും ഉത്തമമായ സമയം രാത്രി 7 മുതൽ 9 വരെയാണ്. എല്ലാ ദിവസവും ഈ സമയത്ത് തന്നെ ഉപാസിക്കണം. തന്നിഷ്ടം പോലെ സമയക്രമം മാറ്റരുത്. ഭക്തിക്ക് മുന്നിൽ അതിവേഗത്തിൽ പ്രസാദിക്കുന്ന വാരാഹി ദേവിയുടെ 12 നാമങ്ങൾ ശ്രീലളിതോപാഖ്യാനം 11-ാം അദ്ധ്യായത്തിലാണുള്ളത്. അതാണ് വാരാഹി ദ്വാദശനാമവും സ്തോത്രവും.
ഇതിലെ ഒരോ നാമം കൊണ്ടും ആരംഭിക്കുന്ന 12 ശ്ലോകങ്ങളാണ് ശ്രീ വാരാഹി ദ്വാദശനാമ സ്തോത്രം. ഇത് എന്നും രാത്രി ഒരേ സമയത്ത് പതിവായി ജപിക്കുന്ന ഭക്തർക്ക് ചുറ്റും വജ്റ പഞ്ജരം പോലെ അഭേദ്യമായ കവചം ദേവി ഒരുക്കും. ദേവീ പ്രധാന ദിവസങ്ങളിൽ പ്രത്യേകിച്ച് രണ്ട് പക്ഷത്തിലെയും പഞ്ചമിക്ക് ഇത് ജപിച്ചാൽ അതിവേഗം ഫലം കിട്ടുമെന്ന് പറയുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വാരാഹി
ധ്യാനവും ദ്വാദശ നാമവും സ്തോത്രവും കേൾക്കാം:

Story Summary: Varahi Navaratri 2025 will be observed from June 26 to July 4 , coinciding with Ashadha Gupt Navratri, begins on Sukla Paksha Prathama of month Ashada. This period is dedicated to the worship of Goddess Varahi, the fierce and compassionate form of the divine mother Adiprasakthi. The celebration culminates on the ninth night with the worship of Maha Varahi Pooja.

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?