Wednesday, December 10, 2025
Wednesday, December 10, 2025
Home » 2025 ജൂലൈ മാസത്തിലെ ഗുണദോഷ ഫലങ്ങൾ

2025 ജൂലൈ മാസത്തിലെ ഗുണദോഷ ഫലങ്ങൾ

by NeramAdmin
0 comments

( നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Follow the NeramOnline channel on WhatsApp: https://whatsapp.com/channel/0029VaKMrYfHrDZlcR3bqW3C )

2025 ജൂലൈ 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4 )
ബുദ്ധിപരമായ കഴിവുകൊണ്ട് പല നേട്ടങ്ങളും ഉണ്ടാകുന്നതാണ്. സഹപ്രവർത്തകരുടെയും മേലധികാരികളുടെയും അനുമോദനങ്ങളും പ്രശംസകളും പിടിച്ചു പറ്റാനാകും. ദമ്പതികൾ രമ്യതയിൽ വർത്തിക്കണം. കടബാധ്യതകളിൽ നിന്നും മോചനം കാണുന്നു. സൽകർമ്മങ്ങൾക്കായി പണം ചെലവഴിക്കും . ചില ഉദരസംബന്ധമായ വൈഷമ്യം ഉണ്ടായേക്കാം. ഭക്ഷണകാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സ്വന്തം സ്ഥാനമാനങ്ങൾ സംരംക്ഷിക്കുവാനുള്ള ശ്രമത്തിൽ മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസത്തിനിടയുണ്ട്. ഏത് കാര്യത്തിനും ചെറിയ തടസ്സങ്ങളും പ്രശ്നങ്ങളും നേരിടുമെങ്കിലും ഒടുവിൽ ദൈവാധീനത്താൽ എല്ലാം ശരിയാകും. വീട്ടിൽ പൂജാദി മംഗളകാര്യങ്ങൾ നടക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കും. ബാധ്യതകൾ തീർക്കുന്നതിന് അക്ഷീണം പ്രയത്നിക്കും. മാത്യസഹായം കൂടും.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സം നേരിടാൻ സാധ്യത.കോപം നിയന്ത്രണ വിധേയമാക്കണം. തൊഴിൽ രംഗത്ത് പൂർണ്ണമായി ശ്രദ്ധിക്കാൻ നോക്കണം. ബിസിനസ്സിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും. ഉന്നത ബന്ധങ്ങൾ പ്രയോജനപ്പെടും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. ആരോഗ്യത്താൻ ശ്രദ്ധ വേണം. അനാവശ്യ ചിലവുകൾ നിയന്ത്രണ വിധേയമാക്കണം. വീഴ്ച ചതവ് വരാതെ നോക്കണം.

ALSO READ

കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
പല കാര്യങ്ങളിലും ഉദാസീനത കാണിക്കും. ആലസ്യം വെടിഞ്ഞ് ഉൻമേഷത്തോടെ പ്രവർത്തിച്ചാൽ വിജയം വരിക്കാൻ കഴിയും. ജീവിതപങ്കാളിയുമായി അകൽച്ച വരാതിരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യ കാര്യങ്ങളിൽ ഇടപ്പെട്ട് നഷ്ടം ഉണ്ടാവാൻ സാധ്യത. കുടുംബ സ്വത്തുക്കളുടെ പേരിൽ തർക്കങ്ങൾ ഉണ്ടാവാതെ നോക്കണം. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. മോശം കൂട്ടുകെട്ടിൽ പ്പെടാതിരിക്കാൻ ശ്രദ്ധവേണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. ഭൂമി വാഹനലാഭം ഇവ കാണുന്നു. പല മാർഗ്ഗങ്ങളിലൂടെയും ധനം വരും. എങ്കിലും കരുതലോടു കൂടി മാത്രമെ ധനം ചെലവാക്കാൻ പാടുള്ളൂ. യുക്തിസഹജമായി ചിന്തിച്ചു പ്രവർത്തിക്കുന്നതു കൊണ്ട് വിജയം സുനിശ്ചിതം. ദാമ്പത്യസുഖവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ശത്രുക്കളുടെ കുതന്ത്രങ്ങൾ കരുതിയിരിക്കുക.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദ്യാർത്ഥികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അതിന് തക്ക ഉദ്യോഗം കിട്ടാനും യോഗമുണ്ട്. തനിക്കോ കുടുംബത്തിനോ നല്ല വിവാഹബന്ധം ലഭിക്കുകയും അതുവഴി ബന്ധുബലം വർദ്ധിക്കുകയും ചെയ്യും. പ്രവർത്തനമികവ് കൊണ്ട് പ്രശസ്തി, വിവിധ സേനാംഗങ്ങൾക്ക് പല വിധത്തിലുള്ള നേട്ടങ്ങൾ സ്വജനങ്ങളെ കൊണ്ട് ഗുണം കാര്യവിജയം ധനാഗമം എന്നിവയുണ്ടാകും.
പല പ്രകാരത്തിൽ ധനലാഭമുണ്ടാകുമെങ്കിലും അമിതവ്യയം വരാതിരിക്കാൻ ശ്രദ്ധിക്കണം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
പുതിയ ഗൃഹം, ഗൃഹോപകരണങ്ങൾ എന്നിവയുടെ ലഭ്യത തുടങ്ങി സന്തോഷം തരുന്ന കാര്യങ്ങളുണ്ടാകും അധികാരികളുടെ പ്രീതി നേടും. ഇടയ്ക്ക് ചെറിയ തോതിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായേക്കാം. ആരോഗ്യത്തിൻ മികച്ച ശ്രദ്ധ വേണം. ദാനധർമ്മങ്ങൾ തുടങ്ങിയ സൽകർമ്മങ്ങൾ ചെയ്യാനോ പങ്കാളിയാകാനോ അവസരമുണ്ടാകും. പണ്ഡിതോചിതവും സ്നേഹസൃണവുമായ വാക്കുകളാൽ ജനസമ്മിതി നേടും. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം, തൃക്കേട്ട)
വ്യാപാരത്തിൽ ചെറിയ നഷ്ടം നേരിടും. ആകസ്മികമായി ചില ഗുണാനുഭവങ്ങൾ ഉണ്ടാകും. ദൈവാധീനത്താൽ കാര്യങ്ങൾ പതുക്കെ അനുകൂലമാകും. വാഗ്ദാനം പാലിക്കാൻ ശ്രദ്ധിച്ചില്ലെന്നു വരും. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കുടുംബ സുഖം നിലനിർത്തുന്നതിന് പ്രത്യേക ശ്രദ്ധയും സംയമനവും ആവശ്യമാണ് ദൂരയാത്രകൾ കഴിവതും കുറക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
ചില കാര്യങ്ങൾ ഉദ്ദേശിക്കുന്നതു പോലെ മുന്നേറില്ല. ബന്ധുമിത്രാദികളുമായി കലഹിക്കരുത്. സമ്പാദ്യം അത്യാവശ്യ ഘട്ടങ്ങളിൽ ചെലവഴിക്കേണ്ടി വരും. യാത്രകൾ വേണ്ടി വരും. നയപരമായ പ്രവർത്തനങ്ങളിലൂടെ എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ ശ്രമിക്കണം. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക. ഉദ്യോഗസ്ഥർ മേലധികാരികളുടെ അപ്രീതിയുണ്ടാകാതെ നോക്കണം.

മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
സർക്കാരുമായുള്ള ഇടപാടുകളിൽ തടസ്സം നേരിടുമെങ്കിലും കാര്യസാദ്ധ്യം ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും. അപ്രതീക്ഷിതമായി ചില കാര്യങ്ങളിൽ വിജയം നേടും. വിവാഹമോചനക്കേസുകൾ ഒത്തുതീർപ്പിനായി ശ്രമിക്കാം. ഉമാമഹേശ്വര പ്രീതി നേടുന്നത് ഏറെ ഉത്തമമായിരിക്കും ബന്ധു ജനങ്ങളുടെ സഹായം ഉണ്ടാകും.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധനാഗമം വർദ്ധിക്കുന്നതോടൊപ്പം ചെലവുകളും കൂടുതലാകും കിട്ടാനുള്ള പണം കിട്ടാനുള്ള സാധ്യതാകാലം ശത്രുക്കളെ കരുതിയിരിക്കുക ജോലികാര്യങ്ങളിൽ പ്രതീക്ഷ വർദ്ധിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം. വായു കോപം ഉണ്ടാകാൻ ഇടയുണ്ട്. ശ്വാസകോശസംബന്ധമായ അസുഖമുള്ളർ ശ്രദ്ധവേണം

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
ഇഷ്ടസുഹൃത്തുക്കളുടെ ചില പ്രവർത്തികൾ മനസ്സ് അസ്വസ്ഥമാക്കും സ്വന്തക്കാരുടെ ഇടപാടുകളിൽ സാമ്പത്തിക ബാധ്യത വരാതെ നോക്കണം. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങൾ സാമ്പത്തിക ബുദ്ധിച്ചുട്ടുകൾക്ക് കാരണമാകും. ജീവിത പങ്കാളിയുമായി സ്നേഹത്തിൽ കഴിയണം. വിഘ്നേശ്വര ഭഗവാനെ ധ്യാനിക്കണം. അക്ഷീണമായ പരിശ്രമം മൂലം ശ്രേഷ്ഠകരമായ ജീവിതം ഉണ്ടാകുന്നതാണ്.

ജോതിഷി പ്രഭാസീന സി പി
+91 9961 442256
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ)
Email: prabhaseenacp@gmail.com)

Summary: Monthly (2025 July) Star predictions based on moon sign by Prabha Seena

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?