( നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Follow the NeramOnline channel on WhatsApp: https://whatsapp.com/channel/0029VaKMrYfHrDZlcR3bqW3C )
മംഗള ഗൗരി
ഏഴരശനി, കണ്ടകശ്ശനി, അഷ്ടമശനി എന്നീ ദോഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശുചീന്ദ്രം ക്ഷേത്രദര്‍ശനം ഉത്തമമാണ്. ഇവിടുത്തെ ഹനുമാന്‍ സ്വാമിയെ വണങ്ങി നവഗ്രഹ മണ്ഡപത്തില്‍ ദീപം കത്തിക്കലാണ് പ്രധാന പരിഹാരം.
ബ്രഹ്മാ-വിഷ്ണു-മഹേശ്വര സങ്കല്‍പ്പമാണ് ഇവിടുത്തെ പ്രതിഷ്ഠ. സ്ഥാണുമാലയപ്പെരുമാള്‍ എന്ന പേരിലാണ് ശുചീന്ദ്രത്തെ ദേവന്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ഏറെ ഉയരത്തിലുള്ള ഹനുമാന്‍ സ്വാമിയുടെ പ്രതിഷ്ഠയും പ്രശസ്തമാണ്. ഇരുപത്തിരണ്ടടിയോളം ഉയരത്തില്‍ ഒറ്റക്കല്ലിൽ തീർത്ത സമുദ്രത്തിലേക്ക് ചാടാന്‍ തുനിയുന്ന രൂപത്തിലെ വിഗ്രഹമാണ് ഇത്. നാള്‍ക്കുനാള്‍ വളരുന്നതാണ് ഈ പ്രതിഷ്ഠ എന്നതാണ് മറ്റൊരു വിശ്വാസം. ഇഷ്ടകാര്യസിദ്ധിക്കായി വടമാല, വെണ്ണചാര്‍ത്തല്‍, വെറ്റിലമാല, തുളസിമാല എന്നിവ ചാര്‍ത്തിയാല്‍ വളരെ വേഗം ഫലപ്രാപ്തിയുണ്ടാകും എന്നാണ് വിശ്വാസം. ഈ ഹനുമാൻ വെണ്ണചാര്‍ത്തിയാൽ ആഗ്രഹസാഫല്യം ഉറപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു.

ദേവേന്ദ്രന്‍ ഇവിടെ ദീപം കത്തിച്ച് പാപം ഇല്ലാതാക്കി ശുചിയാക്കിയ ഇടം എന്നതിനാലാണ് ഈ സ്ഥലത്തിന് ശുചീന്ദ്രം എന്നു പേരു വന്നതെന്ന് ഐതിഹ്യമുണ്ട്. സ്ത്രീ ഭാവത്തിൽ വിനായകി എന്നപേരിലുള്ള ഗണപതിപ്രതിഷ്ഠയാണ് ശുചീന്ദ്രം ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത.
വിഷ്ണു (പെരുമാള്‍)വിനും ദേവിക്കുമായി വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ഇവിടെ തേരോട്ടം നടത്താറുണ്ട്. ജൂണ്‍, ജൂലൈ മാസത്തിലും ഡിസംബര്‍ ജനുവരി മാസത്തിലുമാണ് തേരോട്ടം.
രാജഭരണകാലത്ത് തിരുവിതാംകൂര്‍ മഹാരാജാവ് ഇവിടെ തേരോട്ടം നടത്തുമായിരുന്നു. തേരുചലിക്കുമ്പോള്‍ മാലപ്പടക്കം പോലെ വെടിക്കെട്ടുയരും. ഈ ശബ്ദം കേട്ടശേഷമേ തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ആഹാരം കഴിക്കാറുള്ളു. ഇപ്പോഴും ഇവിടെ തേരോട്ടം നടത്താറുണ്ട്. തേരോട്ട ദിവസം ഇവിടെ പ്രാദേശിക അവധിയായിരിക്കും. ഇവിടത്തെ ശിലാശില്‍പപങ്ങള്‍ അതിവിശേഷമാണ്. തിരുവനന്തുരം നാഗര്‍കോവില്‍ ദേശീയപാതയില്‍ കന്യാകുമാരിക്ക് പോകുന്ന വഴിയിലാണ് ശുചീന്ദ്രം ക്ഷേത്രം.
ALSO READ
Story Summary : The Hanuman statue of Sucheendram temple is 22 feet tall and carved from a single granite block. It is considered one of the largest Hanuman statues in India and is very powerful for removing different types of Shanidosha
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved