Wednesday, December 10, 2025
Wednesday, December 10, 2025
Home » രാജരാജേശ്വരൻ്റെ തിരുമുറ്റത്ത് 14 അടി ഉയരമുള്ള വെങ്കല ശിവ ശില്പം

രാജരാജേശ്വരൻ്റെ തിരുമുറ്റത്ത് 14 അടി ഉയരമുള്ള വെങ്കല ശിവ ശില്പം

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമുറ്റത്ത്
14 അടി ഉയരവും 4000 കിലോ ഭാരവുമുള്ള വെങ്കല ശിവ ശില്പം സംസ്ഥാന ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് അനാച്ഛാദനം ചെയ്യും. ഇന്ത്യയിൽ വെങ്കലത്തിൽ നിർമ്മിച്ച ഏറ്റവും വലിയ ശിവ ശില്പമാണിത്. ശില്പി ഉണ്ണി കാനായി നാല് വർഷമെടുത്താണ് ഇതിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. കളിമണ്ണിൽ നിർമ്മിച്ച്‌ പ്ലാസ്റ്റർ ഒഫ് പാരീസിൽ മോൾഡുണ്ടാക്കി മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ്
ചെയ്യുകയായിരുന്നെന്ന് തളിപ്പറമ്പ് ടി ടി കെ ദേവസ്വം അധികൃതർ
പറഞ്ഞു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ആൽമരച്ചുവട്ടിലാണ് ശില്പം സ്ഥാപിക്കുക.
സുരേഷ് അമ്മാനപ്പാറ, കെ.വിനേഷ്, ബാലൻ പാച്ചേനി, കെ.സുരേഷ്, എം.വി.ശ്രീകുമാർ എന്നിവരാണ് ശില്പനിർമ്മാണ സഹായികൾ.
തളിപ്പറമ്പിലെ വ്യവസായി മൊട്ടമ്മൽ രാജനാണ് ശില്പം സമർപ്പിക്കുന്നത്.
ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാറിൻ്റെ മേൽനോട്ടത്തിലാണ് ശില്പ സ്ഥാപന പ്രവർത്തനങ്ങൾ പുരോഗമിച്ചത്.

Story Summary: A massive 14-foot bronze Shiva statue, crafted by Unni Kanayi, will soon grace the Taliparamba Rajarajeswara Temple in Payyanur. This monumental sculpture, reportedly the largest in India, took four years to complete using traditional bronze casting techniques. Honorable Governor Rajendra Viswanath Arleker will unveil the statue on July 4, 2025

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?