Wednesday, December 10, 2025
Wednesday, December 10, 2025
Home » അതിവേഗം ഫലം തരും  ഗണപതി ഹോമം; മാസന്തോറും നടത്തിയാൽ ദുരിതം നീങ്ങും

അതിവേഗം ഫലം തരും  ഗണപതി ഹോമം; മാസന്തോറും നടത്തിയാൽ ദുരിതം നീങ്ങും

0 comments

(നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 . Follow the NeramOnline channel on WhatsApp:https://whatsapp.com/channel/0029VaKMrYfHrDZlcR3bqW3C . )

മംഗള ഗൗരി
തടസ്സങ്ങളും ദുരിതങ്ങളും സങ്കടങ്ങളും അകറ്റി ക്ഷേമവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കാൻ നടത്തുന്ന വഴിപാടാണ് ഗണപതി ഹോമം. വളരെ കുറഞ്ഞ ചെലവിലും ഏറെ വിപുലമായും ഗണപതി ഹോമം നടത്താം. ഏറ്റവും വേഗം ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം.

മാസന്തോറും നടത്താം
ജന്മനക്ഷത്രത്തിൽ ഗണപതി ക്ഷേത്രത്തില്‍ മാസന്തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാവുന്നതിനും
വിഘ്നങ്ങൾ മാറുന്നതിനും വളരെ നല്ലതാണ്. നിത്യ ഗണപതി ഹവനം ഒറ്റ നാളികേരം ഉപയോഗിച്ചാണ് ചെയ്യുന്നു. ക്ഷേത്രങ്ങളിലും ഇപ്രകാരമാണ്.

വീടുകളിൽ നടത്തുമ്പോൾ
ക്ഷേത്രങ്ങളിൽ മാത്രമല്ല ചില ഉപാസകർ വീടുകളിലും നിത്യേന ഗണപതി ഹോമം നടത്താറുണ്ട്. ശുദ്ധിയും വൃത്തിയും ശരിയായി പാലിച്ചാണ് വീടുകളിൽ ഇത് നടത്തുന്നത്.
സാധാരണയായി വീടുകളിൽ ഗണപതി ഹോമം സമര്‍പ്പിക്കുന്നത് ഏതെങ്കിലും പ്രധാന സംഗതികൾ ആരംഭിക്കുന്നതിനു മുൻപാണ്. പൂജാമുറി അഥവാ ക്രിയ നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്‍, മലര്‍, ശര്‍ക്കര, തേങ്ങാ പൂള്, കദളിപ്പഴം, കരിമ്പ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി, മാതളം തുടങ്ങിയവ നിവേദ്യമായി വയ്ക്കുന്നു. അല്പം നെല്ല്, പുഷ്പങ്ങള്‍, ജലം എന്നിവയും സമർപ്പിക്കും. ചന്ദനത്തിരിയും കൊളുത്തി വച്ച് തൊഴുതു പ്രാര്‍ത്ഥിച്ച ശേഷം കര്‍മ്മങ്ങള്‍ ചെയ്യാം. ഒടുവില്‍ കർപ്പൂരമുഴിഞ്ഞ് തൊഴുത ശേഷം നിവേദ്യങ്ങള്‍ പ്രസാദമായി നൽകുന്നു.

അഷ്ടദ്രവ്യ ഗണപതി ഹോമം
എട്ട് നാളികേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമം നടത്താം. ഉണങ്ങിയ നാളികേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. എല്ലാം എട്ടിന്റെ അളവില്‍ ചേര്‍ത്തും ചെയ്യാം. നാളികേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും അളവിലും ചെയ്യാം. 108, 336, 1008 എന്നിങ്ങനെയാണ് നാളികേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഹോമാഗ്നിയില്‍ സമര്‍പ്പിക്കണം എന്നാണ് വ്യവസ്ഥ. ഒരു ഭാഗം സമ്പാദം പ്രസാദമായി വിതരണം ചെയ്യാം. ഗണപതി ഹോമത്തിന്റെ പ്രസാദം ദക്ഷിണ നല്‍കി വാങ്ങാവുന്നതാണ്.

മഹാഗണപതി ഹവനം
ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടം എന്നാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. പരമശിവന്‍റെയും പാര്‍വതിദേവിയുടേയും പുത്രനാണ് ഗണപതി. ഭാരതത്തിലും പുറത്തും ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ,ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതി വിഘ്ന നിവാരകനായി ആരാധിക്കപ്പെടുന്നു.
ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കായാണ് മഹാ ഗണപതി ഹോമം നടത്തുന്നത്.

ALSO READ

ഐശ്വര്യത്തിന്
കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക. കറുക നാമ്പ് നെയ്യില്‍ മുക്കി ഹോമിക്കുക. ഗണപതി മൂല മന്ത്രം ഓം ഗം ഗണപതയേ നമഃ ചൊല്ലി
വേണം ചെയ്യേണ്ടത്.

മംഗല്യഭാഗ്യത്തിന്
ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍മുക്കി സ്വയം‌വര മന്ത്രം ഉരുവിട്ട് ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യഭാഗ്യം സിദ്ധിക്കും. അതിരാവിലെ ചെയ്യുന്നത് ഉത്തമം.

സന്താനലബ്ധിക്ക്
സന്താന ലബ്ധി മന്ത്രം ജപിച്ച് പാല്‍പ്പായസം ഹോമിക്കുക. കദളിപ്പഴം നേദിക്കുക.

ഭൂമിപ്രശ്ന പരിഹാരത്തിന്
ചുവന്ന താമര മൊട്ട് വെണ്ണയില്‍ മുക്കി ഹോമിക്കുക. 9, 18, 108, 1008 ഇപ്രകാരം ധന ശക്തി പോലെ ചെയ്യാം.

ആകര്‍ഷണ ശക്തിക്ക്
മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിക്കുന്നതും ത്രയംബക മന്ത്രം ചൊല്ലി തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കുന്നത് ഫലം നല്‍കും.

കറുകപ്പുല്ല്‌
ഗണപതി ഭഗവാന്‌ പൂജയ്‌ക്ക് വയ്‌ക്കേണ്ട പ്രധാന പുഷ്‌പം കറുകപ്പുല്ലാണ് . നിവേദ്യം അപ്പവും മോദകവും. അഷ്‌ടോത്തരാര്‍ച്ചന,
ഗണപതിസൂക്‌താര്‍ച്ചന മുതലായ പ്രധാന അര്‍ച്ചനകളാണ്‌. ഗണപതിഭഗവാനുള്ള പ്രധാന വഴിപാടാണ്‌ നാളികേരമുടയ്‌ക്കല്‍. ഗണപതി
പ്രീതിക്ക് ചൊല്ലേണ്ട മൂലമന്ത്രം നിത്യേന 108 പ്രാവശ്യം ഉരുക്കഴിക്കുക: ഓം ഗം ഗണപതയേ നമഃ

Story Summary: Ganapati Homam, The powerful Ritual for Removing Obstacles

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?