Wednesday, December 10, 2025
Wednesday, December 10, 2025
Home » തൊഴിൽ രംഗത്ത് അഭിവൃദ്ധി നേടാൻ 9 മന്ത്രങ്ങൾ

തൊഴിൽ രംഗത്ത് അഭിവൃദ്ധി നേടാൻ 9 മന്ത്രങ്ങൾ

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
തൊഴിൽ മേഖലയിൽ അഭിവൃദ്ധി നേടാൻ നവഗ്രഹ ആരാധന വളരെയധികം ഉപകരിക്കും. കർമ്മരംഗത്ത് എന്ന് പറയുമ്പോൾ
അതിൽ ബിസിനസ്സും വ്യവസായവും സർക്കാർ ജോലിയും സ്വകാര്യ മേഖലയിലെ ജോലിയും സ്വന്തമായി ചെയ്യുന്ന ജോലിയും എല്ലാം ഉൾപ്പെടും. മിക്ക ആളുകളുടെയും ദുരിതങ്ങൾക്കെല്ലാം കാരണം ഗ്രഹദോഷങ്ങളാണ്. മാനസികവും ശാരീരികവുമായ തിരിച്ചടികൾക്കൊപ്പം അത് മൂലം കർമ്മ മേഖലയിലും നിരന്തരം വിപരീത ഫലങ്ങളും വിഘ്നങ്ങളുമുണ്ടാകും. ഇത് നീക്കാൻ അത്ഭുത ശക്തിയുള്ള അതി ലളിതമായ ഒരു നവഗ്രഹ മന്ത്രമുണ്ട്. 9 ഗ്രഹങ്ങളെയും സ്തുതിക്കുന്നതാണ് ഈ 9 മന്ത്രങ്ങൾ. എല്ലാ ദിവസവും 9 പ്രാവശ്യം വീതമാണ് ഇത് ജപിക്കേണ്ടത്.

ശുദ്ധിയോടെ, വൃത്തിയോടെ, തികഞ്ഞ
ഭക്തിയോടെ നവഗ്രഹ രൂപങ്ങൾ ഓരോന്നും
സങ്കല്പിച്ച് ഉറപ്പിച്ച് ജപിച്ചാൽ കർമ്മത്തിൽ നേരിടുന്ന എല്ലാ വിഷമങ്ങളും നീങ്ങും. വ്യാപാരത്തിലും വ്യവസായത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് മാത്രമല്ല ഡോക്ടർമാർ , എൻജിനീയർമാർ, കംപ്യൂട്ടർ പ്രൊഫഷണലുകൾ, ശാസ്ത്രജ്ഞർ തുടങ്ങിയ വിദഗ്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും സേനാ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും എല്ലാം ഈ നവഗ്രഹ മന്ത്ര ജപം ഉപകരിക്കും.

ഇത് ജപിക്കുന്നതിന് മന്ത്രോപദേശവും വ്രതചര്യയും ഒന്നും വേണ്ട. ഒരു ഞായറാഴ്ച ദിവസം രാവിലെ കുളിച്ച് ശുദ്ധമായി സ്വന്തം പൂജാമുറിയിൽ വിളക്ക് കൊളുത്തി വച്ച ശേഷം ജപം ആരംഭിക്കാം. ഒരിക്കൽ ജപം തുടങ്ങിയാൽ പിന്നെ കഴിയുന്നതും മുടക്കരുത്. ജപത്തിന്റെ ആഴമനുസരിച്ച് അധികം വൈകാതെ ഫലപ്രാപ്തിയുണ്ടാകും. പ്രസ്തുത മന്ത്രങ്ങൾ :

ഓം ആദിത്യായ നമഃ
ഓം അംഗാരകായ നമഃ
ഓം ശുക്രായ നമഃ
ഓം സോമായ നമഃ
ഓം ബുധായ നമഃ
ഓം ബൃഹസ്പതയേ നമഃ
ഓം ശനൈശ്ചരായ നമഃ
ഓം രാഹവേ നമഃ
ഓം കേതവേ നമഃ

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച നവഗ്രഹ സ്തോത്രം കേൾക്കാം:

ALSO READ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)

Story Summary: Powerful Navagraha Mantras for Removing career difficulties

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?