Wednesday, December 10, 2025
Wednesday, December 10, 2025
Home » നാഗപഞ്ചമി, രാമായണ മാസാരംഭം; ഈ ആഴ്ചയിലെ നക്ഷത്രഫലം

നാഗപഞ്ചമി, രാമായണ മാസാരംഭം; ഈ ആഴ്ചയിലെ നക്ഷത്രഫലം

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

ജ്യോതിഷരത്നം വേണു മഹാദേവ്
വാരം ആരംഭം: 2025 ജൂലൈ 13, ഞായർ, മകരക്കൂറ്, തിരുവോണം നക്ഷത്രം നാലാം പാദം
വിശേഷ ദിവസങ്ങൾ :
ജൂലൈ 14 – സങ്കഷ്ട ഹര ചതുർത്ഥി
ജൂലൈ 15 – നാഗപഞ്ചമി, വാരഹി പഞ്ചമി
ജൂലൈ 16 – കർക്കടക രവി സംക്രമം
(വൈകിട്ട് 5 മണി 32 മിനിട്ടിന്)
ജൂലൈ 17 – രാമായണ മാസാരംഭം
വാരം അവസാനം: 2025 ജൂലൈ 19, ശനി, ഇടവക്കൂറ്, കാർത്തിക നക്ഷത്രം രണ്ടാം പാദം

ഈ ആഴ്ചയിലെ നക്ഷത്രഫലം :

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ആരോഗ്യം മെച്ചപ്പെടും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഗൃഹത്തിൽ ചില നവീകരണ പ്രവർത്തനങ്ങൾക്ക് ആഗ്രഹിക്കും. പരിശ്രമങ്ങൾക്ക്
നല്ല ഫലം ലഭിക്കും. അനാവശ്യമായി വിമർശനത്തിന് ഇരയാകാം. അടുത്ത ബന്ധുക്കളിൽ നിന്ന് നല്ല വാർത്ത കേൾക്കും. ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാൻ തീരുമാനിക്കും. ദിവസവും 108 തവണ ഓം നമഃ ശിവായ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
ജോലിയിൽ കഴിവുകൾ വർദ്ധിപ്പിക്കാൻ കഠിനമായി പരിശ്രമിക്കും. യഥാസമയം ജോലി  തീർക്കാൻ നിർബന്ധിതരാകും. മാനസിക സമ്മർദ്ദങ്ങൾ കൂടും. പണച്ചെലവ് വളരെ വർദ്ധിക്കും. ദീർഘകാല നിക്ഷേപം ഒഴിവാക്കും. അടുത്ത ഒരു വ്യക്തിയുമായുള്ള തർക്കം പരിധി വിട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കണം. യാത്രകൾ ഒഴിവാക്കാൻ കഴിയില്ല. ഓം ഹം ഹനുമതേ നമഃ എന്നും 108 തവണ വീതം ജപിക്കുക.

ALSO READ

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2,3 )
ചിലർക്ക് ഒരു വലിയ ഇടപാട് വഴി വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയും. വിലപിടിപ്പുള്ള വസ്തുക്കൾ‌ വാങ്ങാൻ കഴിയും. കുടുംബജീവിതത്തിൽ വളരെയധികം സന്തോഷം ലഭിക്കും. സന്താനങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കും.ഔദ്യോഗികമായി സമയം വളരെയധികം ശുഭകരമായിരിക്കും. മന:സാക്ഷിക്ക് നിരക്കാത്ത ഒന്നും തന്നെ ചെയ്യില്ല. ഉറ്റവരുടെ തെറ്റിദ്ധാരണ പരിഹരിക്കാൻ കഴിയും. വിഷ്ണു സഹസ്രനാമം ദിവസവും ജപിക്കുക.

കർക്കടകക്കൂറ്
( പുണർതം 4 , പൂയം , ആയില്യം )
ചെലവുകൾ ക്രമാതീതമായി വർദ്ധിക്കും. ചെറിയ കാര്യങ്ങൾക്കു പോലും മനസ്സ് അസ്വസ്ഥരാകും. കോപം മാനസിക ആരോഗ്യം നശിപ്പിക്കും. ധനം കൈമോശം
വരാനോ മോഷ്ടിക്കപ്പെടാനോ സാധ്യതയുണ്ട്. ഒരു യാഥാസ്ഥിതിക മനോഭാവം ദോഷം ചെയ്യും. പ്രതിസന്ധി
സമയത്ത് മറ്റുള്ളവരുടെ സഹായം ലഭിക്കില്ല. മികച്ച തീരുമാനങ്ങൾ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് വഴി തുറക്കും. ലളിതാ സഹസ്രനാമം ദിവസവും ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
സാമ്പത്തികമായി സമയം വളരെ ശുഭകരമായിരിക്കും ആരോഗ്യം ശ്രദ്ധിക്കണം. ആത്മവിശ്വാസക്കുറവ് അകറ്റി
പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും. അധിക ജോലി മാനസികമായ സമ്മർദ്ദത്തിന് കാരണമാകും. ഇക്കാരണത്താൽ, കൂടുംബപരമായ ചില കാര്യങ്ങൾക്ക് വേണ്ടത്ര സമയം കണ്ടെത്താൻ കഴിയില്ല. പദ്ധതികൾ‌ പിന്നത്തേയ്ക് മാറ്റിവെയ്ക്കും. പ്രണയ വിവാഹത്തിന് സാധ്യതയുണ്ട്. നിഷേധ ചിന്തകൾ വിഷത്തേക്കാൾ അപകടകരമാണെന്ന് തിരിച്ചറിയും. ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ജോലിഭാരം വർദ്ധിക്കും. ഗൃഹോപകരണങ്ങൾ തകരാറിലാകുന്നത് കാരണം സാമ്പത്തിക നഷ്ടം ഉണ്ടാകും. ചില കുടുംബാംഗങ്ങളുടെ പെരുമാറ്റം കാരണം അൽപ്പം അസ്വസ്ഥത അനുഭവപ്പെടും. മനസ്സിലുള്ള കാര്യങ്ങൾ എല്ലാവരുമായി പങ്കിടുന്നത് ദോഷം ചെയ്യും. എതിരാളികൾ ബലഹീനത മുതലെടുത്ത് ഉപദ്രവിക്കാൻ സാധ്യത കാണുന്നു. കരാറിലെ കുഴപ്പങ്ങൾ കാരണം കഠിനാധ്വാനം പാഴാകും. വിദേശത്ത് പോകാൻ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും. നിത്യവും ഓം നമോ വാസുദേവായ 108 തവണ വീതം ജപിക്കണം.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
വരുമാനം വർദ്ധിക്കും. മധുര കഴിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കണം. നിക്ഷേപങ്ങൾ സൂക്ഷിച്ച് നടത്തണം. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ദേഷ്യം നന്നായി നിയന്ത്രിക്കണം. മറ്റുള്ളവരോട് അസുഖകരമായ കാര്യം വെട്ടിത്തുറന്ന് പറഞ്ഞാൽ അതിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ധൈര്യവും മനഃശക്തിയും കുറയും. കഠിനാദ്ധ്വാനം
ഗുണം ചെയ്യും. ബഹുമാനവും ആദരവും അഭിനന്ദനവും ലഭിക്കും. ലളിതാ സഹസ്രനാമം നിത്യവും ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
സാമ്പത്തികമായി പുരോഗതി ഉണ്ടാകും. ഗാർഹിക ഉപകരണങ്ങൾ വാങ്ങാൻ കഴിയും. ഗൃഹത്തിൽ സന്തോഷവും സമാധാനവും നിറയും. സങ്കീർണ്ണമായ പ്രശ്‌നങ്ങൾ മറികടക്കാൻ കഴിയും. തൊഴിൽ രംഗത്ത് ചില നിരാശകൾ ഉണ്ടായിരുന്നുവെങ്കിൽ‌, അത് മാറ്റാനാകും. ബിസിനസ്സ് വിജയത്തിലേക്ക്‌ നീങ്ങും. മാനസിക സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടും. ദിവസവും 108 തവണ ഓം ശരവണ ഭവഃ ജപിക്കുക.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
സ്വജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാനസിക സമ്മർദ്ദം അനുഭവിക്കും. സ്വന്തം കഴിവിൽ കൂടുതലായി ആർക്കും വാഗ്ദാനം ചെയ്യരുത്. എത്ര ശ്രമിച്ചാലും ആരെയും തന്നെ പൂർണ്ണമായും പ്രസാദിപ്പിക്കുന്നതിന് കഴിയില്ലെന്ന് തിരിച്ചറയും. സാമ്പത്തിക ലാഭം ഉണ്ടാകും. ബാങ്ക് ബാലൻസ് വർദ്ധിക്കും. പരുഷമായ പെരുമാറ്റം ദാമ്പത്യത്തിൽ ദോഷം ചെയ്യും. ജോലിയിൽ പ്രമോഷൻ കിട്ടാൻ സാധ്യതയുണ്ട്. ദിവസവും 108 തവണ ഓം നമഃ ശിവായ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1, 2 )
വൻ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പുതിയ വീട് അല്ലെങ്കിൽ വാഹനം വാങ്ങാൻ ശ്രമിക്കും. ആരോഗ്യം മെച്ചപ്പെടും. കുടുംബജീവിതം വളരെ മികച്ചതായിരിക്കും. ജോലിയിൽ പുരോഗതി നേടും. ക്ഷമ പാലിക്കണം. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായി വരും. ആഗ്രഹിച്ച രീതിയിൽ ഉപരിപഠനം നടത്താൻ കഴിയും. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് വളരെ നല്ല സമയമാണ്. വരുമാനം ഗണ്യമായി വർദ്ധിക്കും. മാനസിക സമ്മർദ്ദവും ക്ഷീണവും കൂടും. ഊർജ്ജസ്വലവും ഊഷ്മളവുമായ പെരുമാറ്റം കുടുംബാംഗങ്ങൾക്ക് സന്തോഷമേകും. ദേഷ്യം നിയന്ത്രിക്കണം. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ലഭിക്കും. മുമ്പുണ്ടായിരുന്ന പ്രശ്നങ്ങൾ മറികടക്കും. ജോലിയിൽ പാളിച്ച വരാതെ നോക്കണം. ഓം നമോ നാരായണായ നിത്യവും 108 ഉരു ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
അനാവശ്യമായ കാര്യങ്ങൾക്ക് സമയം പാഴാക്കരുത്. സാമ്പത്തികമായ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ വീഴ്ച വരുത്തും. കുടുംബാംഗങ്ങളെ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യമാക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. പങ്കാളിയുടെ വാക്കുകൾക്ക് വേണ്ടത്ര വിലകൊടുക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും. തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കണം. എതിരാളികൾ മൂലം ബിസിനസ്സിൽ പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യത കാണുന്നു. എന്നും ഓം ഗം ഗണപതിയേ നമഃ ജപിക്കുക.


ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?