Wednesday, December 10, 2025
Wednesday, December 10, 2025
Home » സർവ്വ ദുരിതത്തിൽ നിന്നും ഭക്തരെ രക്ഷിക്കുന്ന സുദർശന ചക്രം

സർവ്വ ദുരിതത്തിൽ നിന്നും ഭക്തരെ രക്ഷിക്കുന്ന സുദർശന ചക്രം

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

ജ്യോതിഷി പ്രഭാസീന സി പി
ഭക്തരെ രക്ഷിക്കാനും ദുഷ്ടരെ സംഹരിക്കാനും വിഷ്ണു ഭഗവാൻ ഉപയോഗിക്കുന്നദിവ്യായുധമാണ്
സുദർശന ചക്രം. ഒരേ സമയം ഭഗവാന്റെ അലങ്കാരവും പ്രധാന ആയുധവുമാണിത്. അനാദിയായ പ്രപഞ്ച സത്യമെന്ന് വേദങ്ങൾ പ്രകീർത്തിക്കുന്ന സുദർശന ചക്രം
വിശ്വബ്രഹ്മാവാണ് ഭഗവാന് സമ്മാനിച്ചത്. ദിവ്യമായ ഈ ആയുധത്തിന് ഇരയായ ദുഷ്ടർക്ക് കണക്കില്ല. ചില സങ്കല്പങ്ങളിൽ സുദർശനം വിഷ്ണുവിന്റെ അംശാവതാരമാണ്. സു എന്നാൽ ശ്രേഷ്ഠം എന്നും ദർശനം എന്നാൽ കാഴ്ച്ചയെന്നും, ധർമ്മം എന്നും, തത്ത്വചിന്ത എന്നും അർത്ഥമുണ്ട്. ആര് കണ്ടാലും ശ്രേഷ്ഠമായി കാണപ്പെടുന്ന സുദർശനം ദുർചിന്തയിൽ നിന്നും ദുർമന്ത്രവാദത്തിൽ നിന്നും സർവ്വ ദുരിതത്തിൽ നിന്നും ഭക്തരെ രക്ഷിക്കുമെന്ന് വിശ്വസിക്കുന്നു.

മഹാവിഷ്ണുവിനും വൈഷ്ണവ അവതാരങ്ങൾക്കും പ്രത്യേകിച്ച് വരാഹം, നരസിംഹം, ശ്രീകൃഷ്ണൻ പുറമെ — ആദിശക്തി മഹാദുർഗ, ശ്രീഭദ്രകാളി, ഗണപതി എന്നിവർക്കും സുദർശന വിദ്യ പ്രാപ്തമാണ്.

സുദർശന ഐതിഹ്യം

നാരായണന് സുദർശനം ലഭിച്ചതിന് പിന്നിൽ ഒരു പുരാണകഥയുണ്ട്. ധനുർവിദ്യയുടെ പരമസ്വരൂപമായ ശ്രീ പരമേശ്വരനിൽ അന്തർലീനമായ അസ്ത്രമായിരുന്ന സുദർശനം വേണമെന്ന ആഗ്രഹത്താൽ 1000 താമരപുക്കൾ കൊണ്ട് മഹാവിഷ്ണു ശിവനെ പൂജ തുടങ്ങി. എന്നാൽ നാരായണനെ പരീക്ഷിക്കാൻ തീരുമാനിച്ച മഹാദേവൻ, പൂജാ പുഷ്പങ്ങളിൽ ഒരണ്ണം ഒളിപ്പിച്ച് വച്ചു.

പൂജകൾ തീരേണ്ട നേരം, നാരായണൻ അവസാന പുഷ്പം കാണാതേ വളരെ വിഷമിച്ചു. അദ്ദേഹം ഇത് മഹാദേവന്റെ ലീലയാണന്ന് മനസിലാക്കി തന്റെ വലത് കണ്ണ് സ്വയം കുത്തിയെടുത്ത് ശിവലിംഗത്തിൽ അർപ്പിച്ചു. കണ്ണ് പത്മ (താമര) രൂപത്തിൽ സമർപ്പിച്ച് ശിവനെ ഉപാസന ചെയ്ത നാരായണന്റെ ഭക്തിയിൽ തൃപ്തനായ മഹാദേവൻ അദ്ദേഹത്തെ താമരപോലുള്ള കണ്ണുള്ളവൻ എന്ന അർത്ഥത്തിൽ പത്മനയനൻ എന്ന് വിളിക്കുകയും, വിഷ്ണു ആഗ്രഹിച്ചത് പോലെ സുദർശനം വരമായി നൽകുകയും ചെയ്തു.

ALSO READ

കമലേശ്വര മഹാദേവ ക്ഷേത്രം
ഉത്തരാഖണ്ഡിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് കമലേശ്വര ക്ഷേത്രം. മഹാവിഷ്ണുവിനു സുദർശന ചക്രം നൽകി അനുഗ്രഹിച്ചത് ഇവിടെയാണന്ന് വിശ്വസിക്കുന്നു. കേദാർഖണ്ഡ് പ്രകാരം ഹിമാലയത്തിലെ അഞ്ച് മഹേശ്വരപീഠങ്ങളിൽ ഒന്നാണിത്.

ഉപനിഷത്തിൽ
ശരഭ ഉപനിഷത്തിൽ പത്താം ശ്ലോകം ഇങ്ങനെ പറയുന്നു:
യോ വാമപാദാർചിതവിഷ്ണു
നേത്രസ്തസ്മൈ ദദൗ
ചക്രമതീവ ഹൃഷ്ടഃ .
തസ്മൈ രുദ്രായ നമോ/സ്തു.

(ആരുടെ ഇടതു കാലിൽ ആണോ വിഷ്ണു തന്റെ കണ്ണുകൾ കുത്തിയെടുത്ത് അർച്ചന നടത്തി ചക്രയുധംസ്വീകരിച്ചത്, ആ ചക്രയുധം നൽകിയ രുദ്രന് നമസ്കാരം)

മഹാഭാരതത്തിൽ
മഹാഭാരതം, ഹരിവംശത്തിൽ ഇങ്ങനെ പരാമർശിച്ചു കാണുന്നു:
യത്രലേഭേ ഹരിശ്ചക്രമുപാസ്യ
ബഹുഭിർദിനൈഃ
പുഷ്കരൈഃ ശതപത്രൈശ്ച
നേത്രേണ ച ജഗത്പതിം.

(ഹരി (വിഷ്ണു) ജഗത്പതിയെ (ശിവനെ) താമരപ്പൂക്കളിലൂടെയും കണ്ണുകൊണ്ടും വർഷങ്ങളോളം ആരാധിച്ച് സുദർശന ചക്രം നേടിയ സ്ഥലമാണ് ഇത്. കേദാർഖണ്ഡ് )

രാമായണവും സുദർശനവും
ശ്രീരാമന്റെ ഏറ്റവും ഇളയ സഹോദരനും ലക്ഷ്മണന്റെ ഇരട്ട സഹോദരനും സുമിത്രയുടെ പുത്രനുമാണ് ശത്രുഘ്നൻ. ശ്രീരാമൻ മഹാവിഷ്ണുന്റെയും, ഭരതൻ ശംഖിന്റെയും, ലക്ഷ്മണൻ അനന്തൻ എന്ന നാഗത്തിന്റെയും, ശത്രുഘ്നൻ സുദർശനത്തിന്റേയും അവതാരമായി കണക്കാക്കുന്നു.

സുദർശന ക്ഷേത്രം
കേരളത്തിൽ സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠയായ ക്ഷേത്രമാണ് പുത്തന്‍ചിറ ത്രിച്ചക്രപുരം ക്ഷേത്രം. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ നിന്നും 10 കിലോമീറ്റർ മാറി പുത്തന്‍ചിറ എന്ന ഗ്രാമത്തിലാണ് ഈ മഹാക്ഷേത്രം. മഹാവിഷ്ണുവിനും ശിവനും ഈ ക്ഷേത്രത്തില്‍ തുല്യപ്രാധാന്യമുണ്ട്.

മഹാസുദർശന മാലാമന്ത്രം
മഹാസുദർശന മാലാമന്ത്രത്തിൽ ഹരിയും ഹരനും ഒന്നിച്ച് വസിക്കുന്നു. അതിനാൽ ഈ മന്ത്രജപത്തിലൂടെ വിഷ്ണുവിനെയും പരമശിവനെയും വണങ്ങി ആരാധന നടത്തുന്നവരുടെ എല്ലാ ആഗ്രഹവും നടക്കും.
അതിശക്തമായ സുദർശന മാലാ മന്ത്രം പതിവായി ജപിച്ചാൽ വ്യാഴ ഗ്രഹ ദോഷങ്ങൾ ബാധിക്കില്ല. ദാമ്പത്യ ക്ലേശങ്ങൾ . വിവാഹതടസം നീങ്ങും. ശത്രുദോഷദുരിതം, രോഗദുരിതം, വാസ്തുദോഷം, ഗൃഹദോഷം, സ്ഥലദോഷം, കുടുംബകലഹം, അലസത, ദാരിദ്യം, കാര്യതടസം എന്നിവ മാറാനും ഉദ്യോഗവിജയം, വിദ്യാവിജയം, ധനാഭിവൃദ്ധി, ആരോഗ്യം എന്നിവയ്ക്കും സുദർശന മാലാമന്ത്രജപം അത്ഭുത ഫലമേകും. ദിവസവും കുറഞ്ഞത് എട്ട് തവണ ജപിക്കണം.

മഹാസുദർശന മാലാമന്ത്രം
ഓം ക്ലീം കൃഷ്ണായ
ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പര കര്‍മ്മ മന്ത്ര യന്ത്ര
ഔഷധ അസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്‌ത്രേ
ജ്വാലാ പരീതായ
സര്‍വ ദിക് ക്ഷോഭണകരായ
ഹും ഫട് ബ്രഹ്മണേ
പരം ജ്യോതിഷേ സ്വാഹ

പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച , 36 തവണ ആവർത്തിക്കുന്ന മഹാസുദർശന മാലാ മന്ത്രം:

ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Story Summary: Divinity of Maha Sudarshana Mala Mantra

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?