(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മംഗള ഗൗരി
ശ്രീ ശങ്കരാചാര്യ വിരചിതമായ അച്യുതാഷ്ടകം പതിവായി ജപിച്ചാൽ സകല പുരുഷാർത്ഥങ്ങളും അതായത് ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ നൽകി വിഷ്ണു ഭഗവാൻ നമ്മെ അനുഗ്രഹിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാ കരുതലും നൽകി രക്ഷിക്കുകയും ചെയ്യും എന്ന് വിശ്വസിക്കുന്നു. മഹാവിഷ്ണുവിനെയും അവതാര മൂർത്തികളായ ശ്രീരാമനെയും ശ്രീകൃഷ്ണനെയുമെല്ലാം ഭജിക്കുന്ന അച്യുതാഷ്ടകം ജപിക്കുന്നതിലൂടെ അതിവേഗം അഭീഷ്ട സിദ്ധി കൈവരിക്കാം എന്ന കാര്യം ഉറപ്പാണ്.
അച്യുതൻ എന്നാൽ നാശമില്ലാത്തവൻ എന്നാണ് അർത്ഥം. അഷ്ടകം എന്നാൽ എട്ട് ശ്ലോകങ്ങളടങ്ങിയ സ്തുതി. വിപരീതമെന്നും അഷ്ടകത്തിന് അർത്ഥമുണ്ട്. അതിനാൽ ഓരോ മനുഷ്യരിലുമുള്ള എല്ലാത്തരം വിപരീതങ്ങളെയും അകറ്റി ഒരു നവോർജ്ജം പ്രദാനം ചെയ്യുന്നതെന്നും അഷ്ടകത്തെ വ്യഖ്യാനിക്കാം. നിത്യവും ഭക്തിയോടും ശ്രദ്ധയോടും അച്യുതാഷ്ടകം ജപിക്കുന്നവർ ഒരിടത്തും വഴി തെറ്റിപ്പോകില്ല. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരെ അവർക്ക് നിഷ്പ്രയാസം സ്വാധീനിക്കാനാകും. അവരുടെ അഭീഷ്ടങ്ങൾ വേഗം സഫലമാകും. ദാരിദ്ര്യവും ശത്രുഭയവും അകലും. ജീവിതാന്ത്യത്തിൽ മോക്ഷവും ലഭിക്കും
നിത്യ ജപത്തിന് ഉത്തമമായ അച്യുതാഷ്ടകം
വിശേഷാൽ ഭജിക്കാൻ ബുധനാഴ്ചകളും രോഹിണി നക്ഷത്രവും ചിങ്ങമാസത്തിലെ കൃഷ്ണാഷ്ടമിയും ദീപാവലിയും വിഷുവും ധനുവിലെ ആദ്യ ബുധനാഴ്ച വരുന്ന കുചേലദിനവും വളരെയധികം നല്ലതാണ്. മഹാവിഷ്ണുവിന്റെ പൂർണ്ണ കലകളോടു കൂടിയ ശ്രീകൃഷ്ണ പരമാത്മാവിനെ സങ്കല്പിച്ച് അച്യുതാഷ്ടകം ജപിക്കുന്നത് ഏറെ ഫലപ്രദമാണ്. ശ്രീകൃഷ്ണനെ പോലെ ആശ്രിതരോട് ഇത്രയേറെ വാത്സല്യമുള്ള,
ക്ഷിപ്രപ്രസാദിയായ മറ്റൊരു മൂർത്തിയില്ല. സങ്കടവുമായി സമീപിക്കുന്ന ആരെയും ഭഗവാൻ കൈവെടിയില്ല. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ അച്യുതാഷ്ടകം കേൾക്കാം :
അച്യുതാഷ്ടകം വരികൾ
ALSO READ
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ
അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീനന്ദനം നന്ദജം സന്ദധേ
വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
വല്ലവീ വല്ലഭായാർച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ
കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ
ശ്രീപതേ, വാസുദേവാജിത, ശ്രീനിധേ,
അച്യുതാനന്ദ, ഹേ മാധവാധോക്ഷജ
ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ
രാക്ഷസ ക്ഷോഭിത സീതയാ ശോഭിതോ
ദണ്ഡകാരണ്യ ഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതേ വാനരൈഃ സേവിതോ
അഗസ്ത്യ സംപൂജിതോ രാഘവ: പാതുമാം
ധേനുകാരിഷ്ടഹാ നിഷ്ടകൃദ്ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദക:
പൂതനാലോപക: സൂരജാഖേലനോ
ബാലഗോപാലക: പാതു മാം സർവദാ
വിദ്യുദു ദ്യോതവത് പ്രസ്ഫുര ദ്വാസസം
പ്രാവൃഡം ഭോദവത് പ്രോല്ലസദ്വിഗ്രഹം
വന്യയാ മാലയാ ശോഭിതോര: സ്ഥലം
ലോഹിതാം ഘ്രിദ്വയം വാരിജാക്ഷം ഭജേ
കുഞ്ചിതൈ: കുന്തളൈർ ഭ്രാജമാനാനനം
രത്‌നമൌലിം ലസത്കുണ്ഡലം ഗണ്ഡയോ:
ഹാരകേയൂരകം കങ്കണപ്രോജ്ജ്വലം
കിങ്കിണീ മഞ്ജുളം ശ്യാമളം തം ഭജേ
അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദം
പ്രേമത: പ്രത്യഹം പൂരുഷ സസ്‌പൃ ഹം
വൃത്തത: സുന്ദരം വേദ്യ വിശ്വംഭരം
തസ്യ വശ്യോ ഹരിർ ജ്ജായതേ സത്വരം
ഇതി ശ്രീശങ്കരാചാര്യ വിരചിതമച്യുതാഷ്കം സമ്പൂർണ്ണം
Story Summary: Immense blessings of Chanting Achuthastakam, the devine Sanskrit hymn written by Adi Shankaracharya
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved