Wednesday, December 10, 2025
Wednesday, December 10, 2025
Home » ഇത് അറിഞ്ഞോ അറിയാതെയോ ഒന്ന് വായിച്ചാൽ തന്നെ ഫലം തീർച്ച

ഇത് അറിഞ്ഞോ അറിയാതെയോ ഒന്ന് വായിച്ചാൽ തന്നെ ഫലം തീർച്ച

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

മംഗള ഗൗരി
ദാരിദ്ര്യ ദുഃഖദഹന ശിവ സ്തോത്രം എല്ലാ ദിവസവും ജപിക്കുന്നവർക്ക് ശിവ ഭഗവാൻ്റെ സമ്പൂർണ്ണമായ കൃപാ കടാക്ഷം ഉറപ്പാണ്. ഭഗവത് നാമം അഗ്നി പോലെയാണ് എന്ന് പറയുന്നു. അറിയാതെയെങ്കിലും തീയിൽ നമ്മൾ സ്പർശിച്ചാൽ വിരൽ പൊള്ളും.
അതു പോലെ ഇത് അറിഞ്ഞോ അറിയാതെയോ ഒന്ന് വായിച്ചാൽ തന്നെ മഹാദേവൻ്റെ, പാർവതി ദേവിയുടെ പ്രിയപ്പെട്ടവൻ്റെ, കാലകാലൻ്റെ അനുഗ്രഹം ഉറപ്പായും ലഭിക്കും. ദാരിദ്ര്യ ദഹന ശിവസ്തോത്രം കൊണ്ട് ഭഗവാൻ ശിവനെ ആത്മാർഥമായി പ്രാർത്ഥിക്കുന്നവർക്ക് യാതൊരു വിധ ദാരിദ്ര്യ ദുഖങ്ങളും ഉണ്ടാകുന്നതല്ല.

എല്ലാവിധ ദാരിദ്ര്യവും മാറും
ദാരിദ്ര്യം എന്നാൽ കേവലം ധന വൈഷമ്യം മാത്രമല്ല. ധനത്തിൽ സമ്പന്നനായവൻ മനോസുഖത്തിൽ ദരിദ്രനായിരിക്കാം. ആരോഗ്യപരമായി ദരിദ്രനായിരിക്കാം. പുത്ര പൗത്ര സൗഖ്യവും രോഗ നിവാരണവും സാമ്പത്തിക അഭിവൃദ്ധിയും ഈ സ്തോത്രം ജപിക്കുന്നവർക്ക് ലഭിക്കും എന്ന് ഫലശ്രുതിയിൽ വസിഷ്ഠ മഹർഷി തന്നെ വ്യക്തമാക്കുന്നു.ഭഗവാൻ ശിവന്റെ കാരുണ്യമുണ്ടെങ്കിൽ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങൾക്കും നിവൃത്തി ഉണ്ടാകും.

മൂന്നിരട്ടി ഫലം കിട്ടുന്ന ദിനങ്ങൾ
ശ്രീ രാമദേവൻ്റെ ഗുരു കൂടിയായ വസിഷ്ഠ മുനി രചിച്ച ഈ സ്തോത്രം എല്ലാ രീതിയിലും ശ്രേഷ്ഠവും ദിവ്യവുമാണ്. ഇത് ദിവസവും മൂന്ന് തവണ ജപിക്കുകയോ കേൾക്കുകയോ വേണം എന്നാണ് ആചാര്യ മതം. ശിവപ്രധാനമായ ശിവരാത്രി, പ്രദോഷം, തിരുവാതിര തുടങ്ങിയ ദിനങ്ങളിൽ ജപിച്ചാൽ മൂന്നിരട്ടി ഫലം കിട്ടും എന്ന് പറയുന്നു. ഇത് ജപിക്കുന്ന ഭക്തരെയെല്ലാം ശിവ ഭഗവാൻ നരക വാരിധിയിൽ നിന്നും കരകയറ്റും എന്ന് സ്തോത്രത്തിൽ തന്നെ പറയുന്നുണ്ട്. ജപിക്കാൻ കഴിയുന്നില്ലെങ്കിൽ ശ്രവിക്കുകയെങ്കിലും ചെയ്യണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ദാരിദ്ര്യ ദുഃഖ ദഹന ശിവസ്തോത്രം കേൾക്കാം:

ദാരിദ്ര്യ ദുഃഖ ദഹന ശിവസ്തോത്രം
വിശ്വേശ്വരായ നരകാർണ്ണവതാരണായ
കർണ്ണാമൃതായ ശശിശേഖര ധാരണായ
കർപ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്രദു:ഖദഹനായ നമഃ ശിവായ

ഗൗരിപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപ കങ്കണായ
ഗംഗാധരായ ഗജരാജവിമർദ്ദനായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

ALSO READ

ഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ, ദു:ഖഭവസാഗരതാരണായ
ജ്യോതിർമ്മയായ ഗുണനാമ സുകൃത്യകായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

ചർമ്മാംബരായ ശവഭസ്മവിലോപനായ
ഫലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ, ജടാധരായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ, ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ, തമോമയായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ, ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

രാമപ്രിയായ രഘുനാഥവരപ്രദായ
നാമപ്രിയായ നരകാർണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാർച്ചിതായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വര വാഹനായ
മാതംഗചർമ്മവസനായ മഹേശ്വരായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

വസിഷ്‌ഠേ ന കൃതം സ്തോത്രം
സർവ്വരോഗനിവാരണം
സർവ്വസമ്പത്കരം ശീഘ്രം
പുത്ര പൗത്രാദിവർദ്ധനം

Story Summary: Chanting Daridraya Dahana Shiva Stotram shall eliminate all types of poverty

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?