(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
ഡോ രാജേഷ് പുല്ലാട്ടിൽ
സുബ്രഹ്മണ്യ പ്രീതിക്കുള്ള പ്രശസ്തവും അത്ഭുത ഫലസിദ്ധിയുള്ളതുമായ വ്രതമാണ് ഷഷ്ഠി വ്രതം. ഈ ദിവസം ചെയ്യുന്ന ഏത് സുബ്രഹ്മണ്യ പ്രാർത്ഥനയ്ക്കും ക്ഷിപ്രഫലസിദ്ധിയുണ്ട്. ഈ ദിവസം ശ്രീ മുരുകനെ ഭജിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും. സന്താന ലാഭം, സന്താന ക്ഷേമം എന്നിവയ്ക്കും നല്ലതാണ് കർക്കടക
മാസത്തിലെ ഷഷ്ഠി വ്രതാചരണം. അന്ന് തികഞ്ഞ ശുദ്ധിയോടെ വ്രതം അനുഷ്ഠിച്ച് യഥാവിധി സ്കന്ദനെ പൂജിച്ചാല്‍ മക്കള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. കുമാര ഷഷ്ഠി എന്ന് ചിലർ വിളിക്കുന്ന കർക്കടകത്തിലെ ഷഷ്ഠി 2025 ജൂലൈ 30 ബുധനാഴ്ചയാണ്. അന്ന് ദാനധർമ്മങ്ങൾ ചെയ്യുന്നത് ആഗ്രഹങ്ങൾ അതിവേഗം സഫലമാക്കുവാൻ നല്ലതാണ്.
എല്ലാ മാസവും വെളുത്തപക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കുന്നത്. തലേന്ന്, പഞ്ചമിനാളില്‍ വ്രതം തുടങ്ങണം. അന്ന് ഉപവസിക്കണം. ആരോഗ്യപരമായി അതിന് കഴിയാത്തവര്‍ ഒരുനേരം അരി ആഹാരവും മറ്റ് സമയത്ത് ഫലങ്ങളും കഴിക്കണം. ഷഷ്ഠിനാളില സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി അവിടുത്തെ
നിവേദ്യം കഴിച്ച് വ്രതം മുറിക്കാം. സുബ്രഹ്മണ്യ പ്രീതിക്ക് കീർത്തനങ്ങളും മന്ത്രങ്ങളും സ്കന്ദഷഷ്ഠി കവചവും സമർപ്പണ മനോഭാവത്തോടെ ജപിക്കുകയും ബാഹ്യ ആഭ്യന്തര ശുദ്ധി പാലിക്കുകയും വേണം.
സന്താനലാഭം, സന്തതികളുടെ നന്മ, അവരുടെ വിജയം, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതം നോൽക്കുന്നതിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസിനു വേണ്ടി മാതാപിതാക്കളാണ് ഷഷ്ഠിവ്രതം ഏറ്റവും കൂടുതൽ അനുഷ്ഠിക്കുന്നത്.
ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവര്‍ സുബ്രഹ്മണ്യന്റെ മൂല മന്ത്രമായ ഓം വചത്ഭുവേ നമഃ കുറഞ്ഞത് 108 തവണ ജപിക്കണം. ഓം ശരവണ ഭവഃ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും നല്ലതാണ്.
സുബ്രഹ്മണ്യന്റെ ധ്യാനം
സിന്ദൂരാരുണ കാന്തിമിന്ദുവദനം
കേയൂരഹാരാദിഭിർ
ദിവ്യയ്രാഭരണർവ്വിഭൂഷിതതനും
ദേവാരി ദുഃഖപ്രദം
അംഭോജാഭയ ശക്തികുക്കടധരം
രക്താംഗരാഗാംശുകം
സുബ്രഹ്മണ്യമുപാസ്മഹേ പ്രണമതാം
ഭീതി പ്രണാശോദ്യതം
(സിന്ദൂര വർണ്ണകാന്തിയുളള , ചന്ദ്രന്റെ
മുഖമുള്ളവനും കേയൂരം, ഹാരം തുടങ്ങിയ ദിവ്യാഭരണങ്ങളാൽ അലങ്കരിക്കപ്പെട്ട ദേഹത്തോട് കൂടിയവനും അസുരന്മാർക്ക് ദുഃഖം നൽകുന്നവനും താമരപ്പൂവ്, അഭയ മുദ്ര, വേൽ, കോഴി, എന്നിവ കൈകളിൽ ഉള്ളവനും ചുവന്ന പട്ടും കുറിക്കൂട്ടുകളും അണിഞ്ഞവനും ഭക്തരുടെ ഭയം നശിപ്പിക്കുന്നവനും ആയ സുബ്രഹ്മണ്യനെ പ്രണമിക്കുന്നു.)
ALSO READ
പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം ശിഖിവാഹംഷഡാനനം
ദാരുണം രിപു രോഗഘ്നം ഭാവയേകുക്കുടധ്വജം
സുബ്രഹ്മണ്യ ഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്നോ ഷൺമുഖ പ്രചോദ യാത്
അഷ്ടോത്തരം, സഹസ്രനാമം
ഷഷ്ഠി ദിവസം വ്രതം നോറ്റാലും ഇല്ലെങ്കിലും ഭക്തർ സുബ്രഹ്മണ്യ ഭഗവാൻ്റെ അഷ്ടോത്തരം ജപിക്കുന്നത് ഗുണപ്രദമാണ്. ഇത് ജപിക്കാൻ മന്ത്രോപദേശവും വ്രതവും വേണ്ട. ശ്രീ സുബ്രഹ്മണ്യ സഹസ്രനാമാവലി പതിവായി ജപിക്കുന്നവർക്ക് സ്കന്ദ ഭഗവാന്റെ ദിവ്യ സാന്നിദ്ധ്യം അനുഭവിക്കാം. മക്കളുടെയും കുടുംബത്തിൻ്റെയും സുരക്ഷയ്ക്ക് ഇതിലും മികച്ചൊരു സ്തുതി ഇല്ല. ശ്രീമുരുകനെ ഈ സഹസ്രനാമത്താൽ പൂജിച്ചാലും ഇത് കേട്ടാലും സകല പാപങ്ങളും തീരും; എല്ലാ ദു:ഖങ്ങളും ആധികളും രോഗദുരിതങ്ങളും ശമിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കും. ശ്രീകാർത്തികേയൻ, വേലായുധൻ തുടങ്ങി ഭഗവാൻ്റെ 1008 നാമങ്ങളിൽ കോർത്ത ഈ പുണ്യ കീർത്തനം മുരുകൻ്റെ ഓരോ നാമങ്ങളുടെയും ഭാവവും ദീപ്തിയും ആഴവും ദിവ്യത്വവും വെളിപ്പെടുത്തുന്നു.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ശ്രീ സുബ്രഹ്മണ്യ സഹസ്രനാമാവലി കേൾക്കാം:
ഡോ രാജേഷ് പുല്ലാട്ടിൽ,
മൊബൈൽ: + 91 9895502025
Story Summary: Customs of Karkkadaka
Shashi Vritham
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved