Wednesday, December 10, 2025
Wednesday, December 10, 2025
Home » വ്യാഴ ഗ്രഹപീഡകളിൽ നിന്ന് മോചനം നേടാൻ ഇത് ജപിക്കൂ

വ്യാഴ ഗ്രഹപീഡകളിൽ നിന്ന് മോചനം നേടാൻ ഇത് ജപിക്കൂ

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

മംഗള ഗൗരി
ദു:ഖദുരിതങ്ങൾക്ക് കാരണമായ വ്യാഴപീഡകളിൽ നിന്നും മോചനം നേടാനുള്ള ഉപാസനകൾ അതിവേഗം ഫലിക്കുന്ന ദിവസമാണ് വ്യാഴാഴ്ച. ദേവഗുരുവാണ് വ്യാഴം അഥവാ ബൃഹസ്പതി. ബ്രഹ്മാവിന്റെ പുത്രനായ അംഗിരസ് മഹർഷിയുടെ മകനാണത്രേ വ്യാഴം. ഗുരു എന്ന് മാത്രമായും ജ്യോതിഷത്തിൽ വ്യാഴത്തെ പറയും. ഗ്രഹനിലയിൽ ഗു എന്ന അക്ഷരമാണ് വ്യാഴത്തെ കുറിക്കുന്നത്. വ്യാഴം മറഞ്ഞാൽ എല്ലാം മറഞ്ഞു എന്നും വ്യാഴം
തെളിഞ്ഞാൽ എല്ലാം തെളിഞ്ഞു എന്നും സാധാരണ പറയാറുണ്ട്. ഗ്രഹങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള മൂർത്തിയാണ് വ്യാഴം. അതുകൊണ്ടു തന്നെ വ്യാഴത്തിന്റെ ശുഭാശുഭങ്ങൾ എല്ലാവരും കരുതലോടെ കാണുന്നു. വ്യാഴം ഒരാൾക്ക് നല്ല സ്ഥാനത്ത് നിന്നാൽ എല്ലാ നേട്ടങ്ങളും അനായാസം ലഭിക്കും. വിപരീതമായി നിന്നാൽ ഏതൊരു കാര്യത്തിനും തടസമായിരിക്കും. രക്ഷപെടാൻ വലിയ പ്രയാസം ഉണ്ടാകുമെന്നർത്ഥം. വ്യാഴദോഷങ്ങൾ അകലാൻ വ്യാഴാഴ്ച വ്രതമെടുക്കണം. മത്സ്യമാംസാദി ത്യജിച്ച് കൃത്യമായി വ്രതമെടുക്കുക. വിഷ്ണുക്ഷേത്രദർശനം, വിഷ്ണുസഹസ്രനാമം, വിഷ്ണു അഷ്‌ടോത്തരം ജപം എന്നിവയും ദോഷങ്ങൾ മാറ്റാൻ ഉത്തമമാണ്. വ്യാഴത്തിന്റെ അധിദേവതയായി വിഷ്ണുഭഗവാനെ കണക്കാക്കുന്നു. അതുകൊണ്ട് തന്നെ വൈഷ്ണവ ക്ഷേത്രങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും ദർശനം നടത്തുക. അരയാലിന് ഏഴ് പ്രദക്ഷിണം വീതം ഏഴ് വ്യാഴാഴ്ച ചെയ്യുക. തുളസിക്കു പ്രദക്ഷിണം ചെയ്യുന്നതും നല്ലതാണ്. രാവിലെയും വൈകിട്ടും വ്യാഴത്തിന്റെ അഷ്‌ടോത്തരം ശ്രദ്ധയോടെ ജപിക്കുന്നത് പാപശാന്തിക്കും വിദ്യാവിജയത്തിനും ഇഷ്ടകാര്യങ്ങൾ നേടാനും ഏറ്റവും ഗുണകരമാണ്. മഞ്ഞവസ്ത്രം ധരിച്ച് എല്ലാ വ്യാഴാഴ്ചയും അതിരാവിലെ ജപിക്കുക. സാധിക്കുന്നവർക്ക് 9 ദിവസം തുടർച്ചയായി ജപിക്കാം. ഇപ്പോഴത്തെ വ്യാഴത്തിൻ്റെ ഗോചര സ്ഥിതി പ്രകാരം മിഥുനക്കൂറിന് (ജന്മവ്യാഴം), കർക്കടകക്കൂറിന് (12 ൽ വ്യാഴം), കന്നിക്കൂറിന് (10 ൽ വ്യാഴം), വൃശ്ചികക്കൂറിന് (അഷ്ടമ വ്യാഴം), മകരക്കൂറിന് ( ആറിൽ വ്യാഴം), മീനക്കൂറിന് (4 ൽ വ്യാഴം), മേടക്കൂറിന് ( 3 ൽ വ്യാഴം) ദോഷകരമായി കാണുന്നു. ഇതിൽതന്നെ ഏറ്റവുമധികം സമയദോഷം സംഭവിക്കുക 3, 6, 8, 12 ഭാവങ്ങളിൽ വ്യാഴം നിൽക്കുന്ന മേടം, മകരം, വൃശ്ചികം, കർക്കടകം കൂറുകളിൽ ജനിച്ചവർക്കാണ്. ഇവർ ഇനി ഒരു വർഷം എല്ലാ വ്യാഴാഴ്ചയും തുടർച്ചയായി ഗുരു അഷ്ടോത്തരം ജപിക്കുന്നത് എല്ലാത്തരം വ്യാഴ പീഡകളിൽ നിന്നും മോചനം നൽകും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വ്യാഴ അഷ്‌ടോത്തരം കേൾക്കാം:

Story Summary: Guru Ashtotram Chanting for Removing Vyazha Dosha

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?