(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
ജ്യോതിഷി പ്രഭാസീന സി പി
2025 ആഗസ്റ്റ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നത് കാര്യവിജയം നേടാൻ സഹായിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ഉദരരോഗത്തിന് സാദ്ധ്യത. ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കുക. ശത്രു ശല്യം കൂടും. അനാവശ്യ യാത്രകൾ ചെയ്യേണ്ടി വരും. യാത്രകൾ കഴിവതും കുറയ്ക്കുക. ആഡംബര വസ്തുക്കൾക്ക് പണം ധൂർത്തടിക്കാതിരിക്കുക.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ജീവിതത്തിൽ ഗുണാനുഭവങ്ങൾ കൊണ്ടു വരും. അനാരോഗ്യത്താൽ ഏറ്റെടുത്ത പ്രവർത്തികൾ സമയബന്ധിതമായി തീർക്കുവാൻ സാധിക്കാതെ വരും. സ്ഥാനചലനത്തിന് സാധ്യത ഉള്ളതിനാൽ വളരെയധികം ശ്രദ്ധിക്കണം. പ്രയാസങ്ങളെ മനസ്സിൻ്റെ കരുത്തിൽ അതിജീവിക്കും. നന്നായി ഈശ്വര പ്രാർത്ഥന, ജപം എന്നിവ ചെയ്യുക.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ധാരാളം യാത്ര ചെയ്യേണ്ടി വരും. പ്രവർത്തന മേഖല വിപുലമാക്കുവാൻ നിർബന്ധിതമാകും. പ്രണയ ബന്ധത്തിൽ വിള്ളൽ വീഴാൻ സാധ്യതയുണ്ട്. ഏതു വിഷയത്തേയും സന്തുലിത മനോഭാവത്തോടു കൂടി അതിജീവിക്കാനുള്ള ആത്മവിശ്വാസം ആർജ്ജിക്കും.
സുഹൃത്തുക്കളുടെ സഹായം അത്യാവശ്യഘട്ടത്തിൽ ഉപകരിക്കും.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
നന്നായി ചിന്തിച്ചു മാത്രം പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുക. ജോലിഭാരം വർദ്ധിക്കും. ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. മക്കൾക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കും. മുതിർന്നവരുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ബന്ധങ്ങൾ വിട്ടു വീഴ്ചാ മനോഭാവത്താൽ കൂടുതൽ ദൃഢമാക്കാൻ ശ്രമിക്കുക.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4)
നീതിക്ക് നിരക്കാത്ത കാര്യങ്ങൾ കാണുമ്പോൾ പ്രതികരിക്കും. ഈശ്വരാധീനം എല്ലാ രംഗത്തും ഗുണം ചെയ്യും. വിലപിടിപ്പുള്ള രേഖകൾ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. വിവാഹാദി കാര്യങ്ങളിൽ മാതാപിതാക്കളുടെയും മുതിർന്നവരുടെയും അഭിപ്രായം ശ്രദ്ധിച്ച് കേട്ട് തീരുമാനം കൈക്കൊള്ളണം.
കന്നിക്കൂറ്
(ഉത്രം 3/4 , അത്തം ചിത്തിര 1/2)
ഗുരുജനങ്ങളുടെ അനുഗ്രഹം ലഭിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. പഴയ ചില സുഹൃത്ബന്ധങ്ങൾ പുതുക്കും. ബിസിനസ്സിൽ വൻ പുരോഗതി ദൃശ്യമാകും.
സ്വന്തമായി വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർ കുടുംബാംഗങ്ങളും ട ഒത്തുള്ള യാത്രകൾക്ക് സമയം കണ്ടെത്തും. ഈശ്വര ചിന്ത കൂടുന്നതാണ്.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4 )
കർമ്മമേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് സാമ്പത്തികനേട്ടം ഉണ്ടാക്കും. മേലധികാരികളുടെ ചില സഹായത്താൽ വലിയ ഉയർച്ച ഉണ്ടാകും. സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ വേണ്ടി മികച്ച തീരുമാനങ്ങൾ കൈക്കൊള്ളും. ആരാധനാലയങ്ങൾ സന്ദർശിക്കും. ആദ്ധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതപ്പിക്കും. അനാവശ്യ വാക്ക് തർക്കങ്ങൾ മാനസികാസ്വാസ്ഥ്യം വർദ്ധിപ്പിക്കുന്നതിനാൽ അതിൽ നിന്ന് വിട്ടു നിൽക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട )
സന്താനങ്ങളുടെ അഭിവൃദ്ധിയിൽ ആഹ്ലാദിക്കും. ഉദ്യോഗാർത്ഥികളെ നല്ല അവസരങ്ങൾ തേടി എത്തും. കുടുംബക്ഷേത്രത്തിലെ പൂജകളിലും മറ്റും പങ്കെടുക്കും. രാഷ്ട്രീയക്കാർ ആസൂത്രണ മികവിനാലും നേട്ടത്തിലും പ്രശംസിക്കപ്പെടും. ആശയവിനിമങ്ങളിൽ അപാകതകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4 )
വിപരീത സാഹചര്യം അഭിമുഖീകരിക്കേണ്ടി വരും. ശുഭാപ്തിവിശ്വാസം വിട്ടുകളയരുത്. വ്യാപാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട കാലമാണ്. ചതിപ്രയോഗത്തിൽ വീണു പോകരുത്. വിദ്യാർത്ഥികൾ അലസത വെടിയണം. തടസ്സങ്ങൾ അതിജീവിക്കാൻ കരുത്ത് നേടിയെടുക്കുക.
മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. പകർച്ചവ്യാധി പിടിപ്പെടാതെ നോക്കണം. പ്രതികൂല സാഹചര്യങ്ങൾ നേരിടുന്നതിന് ജീവിതപങ്കാളിയുടെ തൻമയത്വത്തോടെ
ഉള്ള സമീപനം സഹായിക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തി മുടങ്ങി കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. മുൻപിൽ നോക്കൊതെ വേഗത്തിൽ തീരുമാനം കൈക്കൊള്ളരുത്. യാത്രകൾ കരുതലോടെ നടത്തുക.
കുംഭക്കൂറ്
(അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4 )
കുടുംബാന്തരീക്ഷം സന്തോഷപ്രദമാക്കാൻ സാധിക്കും. ബന്ധുവീടുകൾ സന്ദർശിക്കും. സുഹൃത് ബന്ധങ്ങൾ ശരിയായ വഴിക്കല്ലെന്ന് മനസ്സിലാക്കി അതിൽ നിന്ന് പിൻമാറും നയപരമായ തീരുമാനങ്ങളിലൂടെ ഏവരുടെയും പ്രശംസ നേടും. ഭക്ഷണത്തിലെ ശ്രദ്ധക്കുറവ് ആരോഗ്യ പ്രശ്നം സൃഷ്ടിക്കും. വീഴ്ച ചതവ് എന്നിവ വരാതെ നോക്കണം.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി )
ശത്രുക്കളുടെ നീക്കം മുൻകൂട്ടി അറിഞ്ഞ് പ്രവർത്തിക്കും. അതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. വർദ്ധിച്ച് വരുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും ദമ്പതികൾ പരസ്പരം മനസ്സിലാക്കി പ്രവർത്തിക്കും. നേട്ടങ്ങൾ കൈവരിക്കാൻ കുറച്ച് കാലതാമസം വരുമെങ്കിലും അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ക്ഷേത്രങ്ങൾ സന്ദർശിക്കും.

ജോതിഷി പ്രഭാസീന സി പി
+91 9961 442256
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ)
Email: prabhaseenacp@gmail.com)
Summary: Monthly (2025 August) Star predictions based on moon sign by Prabha Seena
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved