(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മംഗള ഗൗരി
ദുര്‍ഗ്ഗാ ഭഗവതിയുടെ പ്രീതി നേടാൻ പൗര്‍ണ്ണമി വ്രതമെടുക്കുന്നത് അത്യുത്തമമാണ്. ചന്ദ്രന്‍ പൂർണ്ണ ബലം നേടുന്ന പൗര്‍ണ്ണമി നാളിൽ ചന്ദ്രദശാദോഷം അനുഭവിക്കുന്നവരും ജാതകവശാൽ ചന്ദ്രന് ബലക്കുറവുള്ളവരും വ്രതം എടുക്കണം. ഇക്കൂട്ടർ ദുർഗ്ഗാഭഗവതിയെ ഉപാസിച്ച് പ്രീതിപ്പെടുത്തിയാൽ എല്ലാ ജീവിത ഐശ്വര്യങ്ങളും മന:ശക്തിയും കൈവരും. സങ്കീർണ്ണ പ്രശ്നങ്ങൾ പരിഹരിക്കാനും പ്രതിസന്ധികൾ അതിജീവിക്കുവാനും രോഗശമനം ഐശ്വര്യവർദ്ധനവ് എന്നിവ
നേടാനും പൗർണ്ണമി വ്രതം എടുക്കാം.
പൗർണ്ണമി പൂജ വെള്ളിയാഴ്ച
2025 ആഗസ്റ്റ് 9 ശനിയാഴ്ചയാണ് കർക്കടകത്തിലെ പൗർണ്ണമി, രക്ഷാബന്ധൻ, ആവണി അവിട്ടം തുടങ്ങിയവ ആചരിക്കുന്നത്. എന്നാൽ ഭഗവതി ക്ഷേത്രങ്ങളിൽ പൗർണ്ണമി പൂജയും ഐശ്വര്യ പൂജയും പൗർണ്ണമി തിഥിയിൽ ചന്ദ്രോദയം വരുന്ന ദിവസം സന്ധ്യയ്ക്കാണ് നടക്കുക. ഇത് ഈ മാസം കർക്കടകം 23 ആഗസ്റ്റ് 8, വെള്ളിയാഴ്ച വൈകിട്ടാണ്. അന്ന് പകൽ 2:13 മണിക്ക് തുടങ്ങുന്ന പൗർണ്ണമി തിഥി ആഗസ്റ്റ് 9 ന് പകൽ 2:33 ന്
വരെയുണ്ട്. ആവണിഅവിട്ടം രക്ഷാബന്ധൻ എന്നിവ ആചരിക്കുന്നത് ഉദയത്തിന് പൗർണ്ണമിയുള്ള ശ്രാവണ പൗർണ്ണമിയിലാണ് – അതായത് ആഗസ്റ്റ് 9 ശനിയാഴ്ച.
ശിവക്ഷേത്രങ്ങളിലും വിശേഷം
ദുർഗ്ഗാ ക്ഷേത്രങ്ങളിൽ മാത്രമല്ല ശിവക്ഷേത്രങ്ങളിലും അതിവിശേഷമാണ് പൗർണ്ണമി. ശിവന്‍ ചന്ദ്രക്കലാധരൻ ആയത് തന്നെയാണ് ശിവക്ഷേത്രങ്ങളിൽ പൗർണ്ണമി
മുഖ്യമായതിന് കാരണം. പല ഭഗവതി ക്ഷേത്രങ്ങളിലും പൗർണ്ണമിക്ക് ഐശ്വര്യ പൂജ പ്രധാനമാണ്. സ്ത്രീകളാണ് വിളക്കു പൂജയിൽ കൂടുതലും പങ്കെടുക്കുന്നത്. ഐശ്വര്യ സമൃദ്ധിയാണ് ഫലം.
മൗനവ്രതം നല്ലത്
പൗര്‍ണ്ണമി വ്രതം ഒരിക്കലായും പൂർണ്ണ ഉപവാസമായും ആചരിക്കാം. സാധാരണ വ്രതനിഷ്ഠകൾ പാലിക്കണം. ചിലർ പൗർണ്ണമിക്ക് മൗനവ്രതം നോൽക്കാറുണ്ട്. തലേന്ന് ഉച്ചയ്ക്ക് മാത്രം ആഹാരം കഴിച്ചും രാത്രി ഉപവസിച്ചും അല്ലെങ്കിൽ പഴങ്ങൾ കഴിച്ചും വ്രതമെടുക്കുന്നവര്‍ പൗര്‍ണ്ണമി നാളിൽ ഉദയത്തിന് മുൻപ് കുളിച്ച് ശുദ്ധമായി വിളക്ക് തെളിച്ച് ഗണപതി ഭഗവാനെ വന്ദിക്കണം. തുടർന്ന് ദേവീ സ്മരണയോടെ നെറ്റിയിൽ കുങ്കുമം ചാർത്തണം. തുടർന്ന് ദുർഗ്ഗാ ഭഗവതിയെ പ്രാർത്ഥിക്കണം. ദുർഗ്ഗാ മന്ത്രങ്ങള്‍, ലളിതസഹസ്രനാമം എന്നിവ ജപിക്കുന്നത് ഐശ്വര്യദായകമാണ്. രാവിലെയും വൈകിട്ടും ദുർഗ്ഗാക്ഷേത്രദര്‍ശനം നടത്തി കഴിവിനൊത്ത വഴിപാടുകൾ കഴിക്കണം. പൗര്‍ണ്ണമി ദിനങ്ങളില്‍ സന്ധ്യക്ക് ക്ഷേത്രദര്‍ശനം നടത്തുന്നത് പുണ്യകരമായി പണ്ടുപണ്ടേ വിശ്വസിച്ചു പോരുന്നു. അന്ന് സന്ധ്യയ്ക്ക് വിളക്ക് പൂജയോടെ പൗർണ്ണമി വ്രതം പൂര്‍ണമാകും.
പൗർണ്ണമി അനന്ദദായകം
ഭൂമിയിലെ സകല ചരാചരങ്ങളെയും ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ ബാധിക്കാറുണ്ട്. വേലിയേറ്റത്തിനും വേലിയിറക്കത്തിനും ഇതുമായി ബന്ധമുണ്ട്. അമാവാസി ദിവസം മാനസികവിഷമങ്ങളും ആസ്ത് മ പോലുള്ള രോഗങ്ങളും ചില ആളുകളെ വല്ലാതെ ബുദ്ധിമുട്ടിക്കും. എന്നാൽ പൗർണ്ണമി പലർക്കും അനന്ദദായകമാണ്.
മസ്തിഷ്കോർജ്ജം വർദ്ധിക്കുന്ന ദിവസമാണിത്. അതിനാലാണ് അന്ന് നവോന്മേഷം കൈവരുന്നത്.
ഓരോ മാസത്തിലെയും പൗര്‍ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. കർക്കടകം മാസത്തിലെ പൗര്‍ണമി വ്രതം അനുഷ്ഠിച്ചാൽ ഐശ്വര്യവർധനവാണ് ഫലം.
ലളിതസഹസ്രനാമം ജപിക്കാം
മന:ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് ഈ ദിവസം ഭഗവതിയെ ധ്യാനിച്ച് ദേവീ പ്രീതികരമായ ഏത് മന്ത്രവും സ്തുതിയും വിശേഷിച്ച് ലളിതസഹസ്രനാമം ചെല്ലുന്നത് അഭീഷ്ടദായകമാണ്. പൗർണ്ണമി നാളിൽ ദേവീ ഭക്തരുടെ കാമധേനുവായ ലളിതസഹസ്രനാമം ജപിച്ചാൽ വേഗം ആഗ്രഹ സാഫല്യം കൈവരിക്കാം.
ALSO READ
ലളിതാസഹസ്രനാമ സ്തോത്രം പതിവായി ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യം, അന്നവസ്ത്രാദികൾക്ക് പ്രയാസം, മഹാരോഗദുരിതം എന്നിവ ഉണ്ടാകില്ലെന്നത് അനേകകോടി ഭക്തരുടെ അനുഭവമാണ്. ബാധ, ഗ്രഹപ്പിഴകൾ, ജാതകദോഷം എന്നിവ ഇല്ലാതാകും. ദീർഘായുസ്, സൽസന്താന ലബ്ധി, ബുദ്ധിശക്തി, സൗഭാഗ്യം എന്നിവ സിദ്ധിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ന്യാസവും ധ്യാനവും എന്നിവ ഉൾപ്പെടുത്തി ആലപിച്ച ലളിതസഹസ്രനാമം കേൾക്കാം:
Story Summary: Significance of Karkidaka Month Powrnami Vritham
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved