(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
ജ്യോതിഷരത്നം വേണു മഹാദേവ്
വാരം ആരംഭം: 2025 ആഗസ്റ്റ് 10, ഞായർ, കുംഭക്കൂറ്,
അവിട്ടം നക്ഷത്രം മൂന്നാം പാദം
വിശേഷ ദിവസങ്ങൾ:
🟠 ആഗസ്റ്റ് 12 – വരദ ചതുർത്ഥി
🟠 ആഗസ്റ്റ് 13 – വാരാഹി പഞ്ചമി
🟠 ആഗസ്റ്റ് 15 – സ്വാതന്ത്ര്യ ദിനം
🟠 ആഗസ്റ്റ് 16 – ആടിയറുതി
രാമായണ മാസാവസാനം 🟠 ചിങ്ങ രവി സംക്രമം
(രാത്രി 1: 52 കാർത്തിക നക്ഷത്രം നാലാം പാദം)
വാരം അവസാനം: 2025 ആഗസ്റ്റ് 16, ശനി, ഇടവക്കൂറ്, രോഹിണി നക്ഷത്രം ആദ്യ പാദം
ഈ ആഴ്ചയിലെ നക്ഷത്രഫലം:
🟠 മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
മടുപ്പ് തോന്നുന്നതിനാൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കും. ആരോഗ്യം നിലനിർത്തുന്നതിനും സൃഷ്ടിപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ശ്രമിക്കും. കഠിനാധ്വാനം ചെയ്ത് സാമ്പത്തിക നേട്ടങ്ങൾ ആർജ്ജിക്കും. മക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. ബിസിനസ്സ് വിപുലീകരണത്തിനായി നീക്കങ്ങൾ നടത്തും. ഓം നമോ നാരായണ ദിവസവും 108 തവണ ജപിക്കുക.
🟠 ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2 )
സാമ്പത്തിക സ്ഥിതിയും ആരോഗ്യവും മെച്ചപ്പെടും. മുമ്പ് പരാജയപ്പെട്ട സംരംഭങ്ങൾ പുനരുജ്ജീവിക്കാൻ ശ്രമം നടത്തും. പണം കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ ദോഷകരമായി ഭവിക്കാം. രക്ഷിതാക്കളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പുതിയ വാഹനമോ ഭൂമിയോ വാങ്ങാൻ ആലോചിക്കാം. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക. ഓം ശ്രീം നമഃ 108 തവണ ജപിക്കുക.
🟠 മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
പോസിറ്റീവ് എനർജി ഗുണം ചെയ്യും. സാമ്പത്തിക തീരുമാനങ്ങളിലെ തിരുത്തലുകൾ ജീവിതത്തിൽ മാറ്റം കൊണ്ടുവരും. ദീർഘകാലമായുള്ള പ്രതിസന്ധികളും അതിജീവിക്കാൻ കഴിയും. പഴയ ഓർമ്മകൾ പുതുക്കും. ജോലിസ്ഥലത്ത് കൂടുതൽ ഉത്തരവാദിത്തത്തോടെയും കേന്ദ്രീകൃതമായും എല്ലാം ചെയ്യും. പ്രായമായവരും ഗർഭിണികളും ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ഓം നമോ ഭഗവതേ വാസുദേവായ 108 തവണ ജപിക്കുക.
ALSO READ
🟠 കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്ക് പുതിയ സ്രോതസ്സുകളിൽ നിന്ന് വരുമാനം
ലഭിക്കും. കുടുംബജീവിതം ഒരു പരിധിവരെ മികച്ചതാകും. സ്വയം ചികിത്സ തേടാതെ ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നുകൾ കഴിക്കണം. ദാമ്പത്യ / പ്രണയ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾക്ക് എല്ലാ സാദ്ധ്യതയുമുണ്ട്. പരിശ്രമങ്ങൾ വിജയത്തിലെത്തിക്കാൻ ഈശ്വരാധീനം
ഉണ്ടാകും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.
🟠 ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
എല്ലാ കാര്യത്തിലും ഭാഗ്യം നിങ്ങളുടെ ഭാഗത്തുണ്ടാകും. അതിനാൽ ഒരു കാര്യത്തിലും അനാവശ്യമായ തിടുക്കം കാണിക്കാതെ, ക്ഷമയോടെ പ്രവർത്തിക്കണം. അടുത്ത സുഹൃത്തുക്കൾക്ക് ഒരു വിരുന്നു നൽകും. ആസ്ത്മ പോലുള്ള അസുഖങ്ങൾ അധികരിക്കാൻ സാധ്യതയുണ്ട്.
ജോലി തേടുന്നവർക്ക് അനുകൂലമായ അവസരങ്ങൾ ധാരാളം ലഭിക്കും. ചില പദ്ധതികൾ ഉപയോഗശൂന്യമായി തോന്നും. ഓം നമഃ ശിവായ ദിവസവും 108 ഉരു ജപിക്കുക.
🟠 കന്നിക്കൂറ്
(ഉത്രം 2,3,4, അത്തം, ചിത്തിര 1, 2)
കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അശ്രദ്ധ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. തിരക്കുപിടിച്ച് ഒന്നും ചെയ്യാതിരിക്കുക. എല്ലാ ജോലികളും പൂർണ്ണതയോടെ ചെയ്യാൻ ശ്രമിക്കുക. ഒരു അടുത്ത ബന്ധുവിൽ നിന്നും കേൾക്കുന്ന വാർത്ത കുടുംബത്തിൽ സന്തോഷം നിറയ്ക്കും. ബിസിനസ്സിൽ പുതിയപങ്കാളിയെ ചേർക്കും മുൻപ് എല്ലാ വസ്തുതകളും സ്വന്തം രീതിയിൽ വിശദമായി തന്നെ പരിശോധിക്കണം. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.
🟠 തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1,2,3)
ശാരീരികമായും മാനസികമായും നല്ല സുഖം തോന്നും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാൻ മികച്ച ചില അവസരങ്ങൾ ലഭിക്കും. പണം ലാഭിക്കുന്നതിനും സ്വരൂപിക്കുന്നതിനും വീട്ടുകാർ പിന്തുണ നൽകും. വിലപിടിപ്പുള്ള സമ്മാനം ലഭിക്കാൻ ഭാഗ്യം കാണുന്നു. പ്രണയ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് തടസ്സങ്ങൾ അനുഭവപ്പെടാം. എങ്കിലും പുതിയ നേട്ടങ്ങൾ കൈവരിക്കാൻ ഭാഗ്യമുണ്ട്. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 ഉരു ജപിക്കുക.
🟠 വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ആത്മവിശ്വാസവും ബുദ്ധിശക്തിയും പൂർണ്ണമായി ഉപയോഗിക്കുക. സമയം പാഴാക്കാതെ ഇനിയുള്ള കാലം സൃഷ്ടിപരമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. പണം ഒഴുകുന്ന സമയമാണ് ജീവിതത്തിൽ വരാൻ പോകുന്നത്.
എന്നാൽ പഴയ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ആ പണം ശരിയായ രീതിയിൽ വിനിയോഗിക്കാൻ തടസ്സം നേരിടും. മറ്റുള്ളവരോട് സൗമ്യമായി പെരുമാറാൻ ശ്രമിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. ഓം ശരവണ ഭവഃ നിത്യവും 108 ഉരു വീതം ജപിക്കണം.
🟠 ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
ആരോഗ്യം മെച്ചപ്പെടും. ചില നല്ല വാർത്തകൾ ലഭിക്കും. സന്തോഷം മറ്റുള്ളവരുമായി പങ്കിടണം. സാമ്പത്തികമായി ശരാശരിയിലും മികച്ച ഫലങ്ങൾ ലഭിക്കും. സമൂഹത്തിൽ
സ്ഥാനം ശക്തിപ്പെടുത്തുന്നതിന് കഴിയും. ഭാഗ്യം വളരെ അനുകൂലമാകും. ഔദ്യോഗിക കാര്യങ്ങളിൽ പ്രശംസ ലഭിക്കും. ബിസിനസ്സിൽ മികച്ച പുരോഗതിയും ലാഭവും ഉണ്ടാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുവെങ്കിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടതായി വരും. നിത്യവും
ഓം നമോ ഭഗവതേ വാസുദേവായ 108 ഉരു ജപിക്കുക.
🟠 മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം , അവിട്ടം 1, 2 )
മറ്റുള്ളവരുടെ കളിപ്പാട്ടം ആകാതിരിക്കാൻ ജാഗ്രത വേണം. വിഷമിപ്പിക്കാനും മാനസികമായി തർക്കാനും
ആരെങ്കിലും ശ്രമിച്ചാൽ അതിന് നിന്ന് കൊടുക്കരുത്. പുതിയ ഉറവിടങ്ങളിൽ നിന്ന് പെട്ടെന്ന് പണം ലഭിക്കും.
പോസിറ്റീവിറ്റി വർദ്ധിപ്പിക്കുക. സമൂഹത്തിൽ ആദരവ് കൂടും. ചില പദ്ധതികൾ കൈമാറാൻ അല്ലെങ്കിൽ
വച്ചൊഴിയാൻ ആഗ്രഹിക്കും. കുടുംബ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ആരോഗ്യത്തിൽ ശ്രദ്ധ വേണം.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ നിത്യവും ജപിക്കണം.
🟠 കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
പണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജീവിക്കാൻ ശ്രമിക്കും. പെട്ടെന്നുള്ള സാമ്പത്തിക സഹായം ആവശ്യം വരുന്ന സാഹചര്യം ഉണ്ടാകാം. ആരോഗ്യകാര്യത്തിൽ
ഉപേക്ഷപാടില്ല. ദിവസേന നടക്കണം. ഔദ്യോഗികമായി തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ജോലിയിൽ മികച്ച ഫലങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പ്രതിസന്ധികൾ തരണം ചെയ്ത് വിജയം നേടും. ഓം ഗം ഗണപതയേ നമഃ എന്ന് ദിവസവും 21 തവണ ജപിക്കുക.
🟠 മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
കർമ്മശേഷി വർദ്ധിപ്പിക്കാൻ അവസരങ്ങൾ ലഭിക്കും. കുടുംബാംഗത്തിന്റെ ആരോഗ്യ പ്രശ്നം പരിഹരിക്കാൻ ധാരാളം പണം ചിലവഴിക്കേണ്ടി വരും. ധനക്ലേശത്തിന്
സാധ്യതയുണ്ട്. ആവശ്യത്തിന് വിശ്രമിക്കുന്നതിനും സുഹൃത്തുക്കളും കുടുംബവുമായി സന്തോഷകരമായി ചെലവഴിക്കാനും സമയം കണ്ടെത്തണം. ചില പദ്ധതികൾ ഉപയോഗശൂന്യമായി തോന്നും. തിരിച്ചടികൾ കാരണം അത്മവിശ്വാസം നഷ്ടമാകും. നിത്യവും 108 തവണ വീതം ഓം നമഃ ശിവായ ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved