( നേരം ഓൺ ലൈൻ ഫേസ്ബുക്കിൽ പതിവായി ലഭിക്കാൻ ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ ലൈക്കും ഷെയറും ചെയ്യാൻ മറക്കരുത്. നേരം ഓൺലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . )
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
സർവദേവതാ പ്രാർത്ഥനയ്ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് ഞായറാഴ്ച. സകലചരാചരങ്ങളെയും നിയന്ത്രിക്കുന്ന പ്രപഞ്ചശക്തിയായ നവഗ്രഹങ്ങളെ ഭജിക്കുകയാണ് എല്ലാ ദേവതകളുടെയും അനുഗ്രഹം നേടാനുള്ള ലളിതമായ മാർഗ്ഗം. സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, ഗുരു, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ് ജ്യോതിഷത്തിലെ നവഗ്രഹങ്ങൾ. ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഈ ഗ്രഹങ്ങളുടെ സ്ഥാനവും ബലവുമാണ് നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങൾ നിശ്ചയിക്കുക. അഥവാ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും സ്വാധീനിക്കുക. അതിനാൽ ജാതക രാശിചക്രത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിൽക്കുന്ന നവഗ്രഹങ്ങൾ നമ്മുടെ ജീവിതത്തെ നേരിട്ടാണ് ബാധിക്കുന്നത്.
🟠 കർമ്മരംഗത്തെ വിഷമങ്ങൾ മാറ്റാം
തികഞ്ഞ ഭക്തിയോടെ നവഗ്രഹ രൂപങ്ങൾ ഓരോന്നും സങ്കല്പിച്ച് ഉറപ്പിച്ച് ജപിച്ചാൽ കർമ്മത്തിൽ നേരിടുന്ന എല്ലാ വിഷമങ്ങളും നീങ്ങും. വ്യാപാരത്തിലും വ്യവസായത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് മാത്രമല്ല ഡോക്ടർമാർ , എൻജിനീയർമാർ, കംപ്യൂട്ടർ പ്രൊഫഷണലുകൾ, ശാസ്ത്രജ്ഞർ തുടങ്ങിയ വിദഗ്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും സേനാവിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കുമെല്ലാം ഈ നവഗ്രഹ മന്ത്ര ജപം ഉപകരിക്കും. ഇത് ജപിക്കുന്നതിന് മന്ത്രോപദേശവും വ്രതചര്യയും ഒന്നും വേണ്ട. ഒരു ഞായറാഴ്ച ദിവസം രാവിലെ കുളിച്ച് ശുദ്ധമായി സ്വന്തം പൂജാമുറിയിൽ വിളക്ക് കൊളുത്തി വച്ച ശേഷം ജപം ആരംഭിക്കാം. ഒരിക്കൽ ജപം തുടങ്ങിയാൽ പിന്നെ കഴിയുന്നതും മുടക്കരുത്. ജപത്തിന്റെ ആഴമനുസരിച്ച് അധികം വൈകാതെ ഫലപ്രാപ്തിയുണ്ടാകും.
🟠 നവഗ്രഹ മന്ത്രങ്ങൾ
ഓം ആദിത്യായ നമഃ
ഓം അംഗാരകായ നമഃ
ഓം ശുക്രായ നമഃ
ഓം സോമായ നമഃ
ഓം ബുധായ നമഃ
ഓം ബൃഹസ്പതയേ നമഃ
ഓം ശനൈശ്ചരായ നമഃ
ഓം രാഹവേ നമഃ
ഓം കേതവേ നമഃ
നവഗ്രഹ സ്തോത്ര ജപം
🟠 നവഗ്രഹ സ്തോത്ര ജപം
നവഗ്രഹ ദോഷങ്ങൾ മാറ്റാൻ ഇതുപോലെ തന്നെ ഫലപ്രദമാണ് നവഗ്രഹ സ്തോത്ര ജപം. സൂര്യൻ, ചന്ദ്രൻ തുടങ്ങി 9 ഗ്രഹങ്ങളെയും ഒന്നൊന്നായി സ്തുതിക്കുന്ന ഈ സ്തോത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് ശുദ്ധമായി ജപിച്ചാൽ മാത്രം മതി എല്ലാ അശുഭങ്ങളും അഹിതങ്ങളും നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞുമാറും. ആയുരാരോഗ്യ വര്‍ധന, ധനലാഭം , പുത്ര- കളത്ര ഐശ്വര്യം, സര്‍വ ഐശ്വര്യം എന്നിവ ലഭിക്കും. പ്രതീക്ഷയും ഐശ്വര്യവും സമൃദ്ധിയും സമാധാനവും നിറയ്ക്കുന്ന ശുഭോർജ്ജം ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഉണ്ടാകും. നവഗ്രഹക്ഷേത്രങ്ങളിൽ പോകാത്തവൻ എത്ര ക്ഷേത്രങ്ങളിൽ പോയിട്ടും കാര്യമില്ല എന്നാണ് ജ്ഞാനികൾ പറയുന്നത്. കാരണം, വെറും ക്ഷേത്രങ്ങളല്ല, നമ്മുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഗ്രഹങ്ങളുടെ ആവാസസ്ഥലമാണ് ഇവ.
ALSO READ
സൂര്യൻ
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വ പാപഘ്നം
പ്രണതോസ്മി ദിവാകരം
ചന്ദ്രൻ
ദധിശംഖതുഷാരാഭം
ക്ഷീരോദാർണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം
ചൊവ്വ
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം
തം മംഗളം പ്രണമാമ്യഹം
ബുധൻ
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം
വ്യാഴം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം
ശുക്രൻ
ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സർവ്വശാസ്ത്രപ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം
ശനി
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
രാഹു
അർദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം
തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പസങ്കാശം
താരകാഗ്രഹ മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം
നമഃ സൂര്യായ സോമായ മംഗളായ
ബുധായ ച ഗുരുശുക്ര ശനിഭ്യശ്ച
രാഹവേ കേതവ നമഃ
🟠 27 ദിവസത്തിനകം ഫലം
നവഗ്രഹ മന്ത്രങ്ങളും നവഗ്രഹ സ്തോത്രവും ജപിക്കുന്നതിനൊപ്പം ക്ഷേത്രത്തിൽ നവഗ്രഹ മണ്ഡപത്തിന് 9 തവണ വീതം വലം വച്ച് ഒരോ ഗ്രഹത്തെയും തൊഴുതാൽ 27 ദിവസത്തിനകം ആശിക്കുന്ന ഫലം ലഭിക്കുമെന്നാണ് അനുഭവം.
കേൾക്കാം, പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച നവഗ്രഹ സ്തോത്രം:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)
Story Summary: Navagraha Worshipping will help us for eliminating daily life hazards
നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500
Copyright 2025 riyoceline.com/projects/Neram/. All rights reserved