മംഗളഗൗരി
സുബ്രഹ്മണ്യപ്രീതിക്കായി എല്ലാ മാസവും വെളുത്ത പക്ഷത്തിലെ ഷഷ്ഠി ദിവസം അനുഷ്ഠിക്കുന്ന സുപ്രധാന വ്രതമാണ് ഷഷ്ഠി വ്രതം. 2025 ആഗസ്റ്റ് 29, 1201 ചിങ്ങം 13 വെള്ളിയാഴ്ചയാണ് ഈ മാസത്തെ ഷഷ്ഠി. തലേന്ന് വ്യാഴാഴ്ച വൈകിട്ട് 6:04 മുതൽ വെള്ളിയാഴ്ച രാത്രി 8:26 വരെയാണ് ഷഷ്ഠിതിഥി സമയം.
ഒരോ മാസത്തെയും ഷഷ്ഠി വ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. ചിങ്ങത്തിലെ ഷഷ്ഠിക്ക് വ്രതം അനുഷ്ഠിച്ച് സുബ്രഹ്മണ്യ ഭഗവാനെയും ലളിതാദേവിയെയും ഭജിച്ചാൽ ആഗ്രഹസാഫല്യം നേടാം. ഈ ഷഷ്ഠിയെ ചന്ദനഷഷ്ഠിയെന്നും സൂര്യഷഷ്ഠിയെന്നും അറിയപ്പെടുന്നു. അന്നു തന്നെയാണ് മംഗളഗൗരി വ്രതവും.
ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവർ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീസ്തുതി എന്നിവ കഴിയുന്നത്ര ജപിക്കണം. സുബ്രഹ്മണ്യ സ്തോത്രങ്ങൾ, സ്‌കന്ദപുരാണം എന്നിവ പാരായണം ചെയ്യണം. വഴിപാടുകള്‍, അന്നദാനം ഇവ നടത്തണം. ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കി ആഹാരം കഴിക്കാം.
ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളവർ അതിനനുസരിച്ച രീതിയിൽ വ്രതമെടുക്കുക. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്‌സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
(108 തവണ ജപിക്കണം)
പ്രാർത്ഥനാ മന്ത്രം
ഓം ശരവണ ഭവഃ
( 21 തവണ ജപിക്കണം)
ALSO READ
സുബ്രഹ്മണ്യ സ്തുതി
ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ
ആശ്ചര്യ വീരം സുകുമാര രൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്ക ഗൗരീ തനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി
സക്ന്ദായ കാർത്തികേയായ
പാർവതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രഹ്മണ്യായ തേ നമഃ
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച
സുബ്രഹ്മണ്യ പഞ്ചരത്നം കേൾക്കാം:
Story Summary: Shashti Vritham in Chinga Masam: Know about date, time and Significance
Copyright 2025 riyoceline.com/projects/Neram/. All rights reserved