Wednesday, December 10, 2025
Wednesday, December 10, 2025
Home » നിത്യേന ഇത് ശ്രവിച്ചു നോക്കൂ, ജീവിതത്തിൽ അത്ഭുതകരമായ പുരോഗതിയുണ്ടാകും

നിത്യേന ഇത് ശ്രവിച്ചു നോക്കൂ, ജീവിതത്തിൽ അത്ഭുതകരമായ പുരോഗതിയുണ്ടാകും

by NeramAdmin
0 comments

മംഗള ഗൗരി
വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരമമാത്മ ചൈതന്യമാണ് മഹാവിഷ്ണു. ത്രിമൂർത്തി സങ്കല്പത്തിൽ
ഒന്നായ മഹാവിഷ്ണുവിനെ സംരക്ഷണത്തിൻ്റെ പ്രതീകമായാണ് കരുരുന്നത്. ഒരു പരിധിയുമില്ലാതെ എല്ലാത്തിലും വ്യാപിച്ചിരിക്കുന്ന ഭൂതവും ഭാവിയും വർത്തമാനവും എല്ലാം ഒന്നായി മാറുന്ന അനന്തമായ
സ്വരൂപമെന്ന് വിഷ്ണു ഭഗവാനെ പറയപ്പെടുന്നത് . തൂണിലും തുരുമ്പിലും ഭഗവാൻ കുടികൊള്ളുന്നു എന്ന് പ്രഹ്ലാദന്റെ കഥയിൽ വ്യക്തം. വിഷ്ണു എന്ന വാക്കിൻ്റെ അർത്ഥം പോലും എല്ലാത്തിലും കുടികൊള്ളുന്ന
എന്നാണ്. ആഗ്രഹസാഫല്യത്തിനും ആത്മീയമായ പുരോഗതിക്കും ഒരു പോലെ ഗുണം ചെയ്യുന്നതാണ് മഹാവിഷ്ണു ഭജനം. നിത്യവും രാവിലെയും വൈകിട്ടും നിലവിളക്ക് കൊളുത്തി ലക്ഷ്മീസമേതനായ ഭഗവാനെ ഭജിക്കുന്നതിലൂടെ എല്ലാ ദു:ഖങ്ങളും ഭീതികളും ആശങ്കകളും രോഗങ്ങളും ഒഴിഞ്ഞുപോകും എന്നാണ് പറയപ്പെടുന്നത്. മഹാവിഷ്ണുവിനെ ഭജിക്കാൻ ഏറ്റവും ഉത്തമം ഭഗവൻ്റെ മൂലമന്ത്രമായ ഓം നമോ നാരായണായ ജപമാണ്. കണ്ണടച്ച് മഹാവിഷ്ണുവിൻ്റെ രൂപം മനസ്സിൽ ധ്യാനിച്ച് ഏകാഗ്രമായി എല്ലാ ദിവസവും രാവിലെ ഈ അഷ്ടാക്ഷരി മഹാമന്ത്രം 108 തവണ ജപിച്ചു / ശ്രവിച്ചു നോക്കൂ, നിശ്ചിത കാലഘട്ടം കഴിയുമ്പോൾ ജീവിതത്തിൽ അത്ഭുതകരമായ പുരോഗതിയുണ്ടാകും. പതിവായി ഈ ജപം ശ്രവിക്കുന്നതിലൂടെ മാനസിക പിരിമുറുക്കം നീക്കാം; ആശയക്കുഴപ്പം മാറ്റാം. ഈ ധ്യാനജപ ശ്രവണം ഭയം, കോപം, പക തുടങ്ങിയ ദുർഗുണങ്ങൾ നശിപ്പിച്ച് നമുക്ക് ഏകാഗ്രത, വൈകാരിക സ്ഥിരത, ശാരീരിക സൗഖ്യം , വിഘ്ന നിവാരണം, പോസിറ്റീവ് എനർജി, സൗഹാർദ്ദം എന്നിവയെല്ലാം സമ്മാനിക്കും. നിത്യവും ഇത് ജപിക്കാൻ സാധിക്കാത്തവർ മഹാവിഷ്ണുവിന് പ്രധാനമായ വ്യാഴാഴ്ചകളിലെങ്കിലും ഇത് ജപിക്കണം.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ 108 തവണ ജപിച്ച ഓം നമോ നാരായണായ കേൾക്കാം :


Story Summary: Significance of Ashtakshari Mantra Chanting 108 times daily

Copyright 2025 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?