മംഗള ഗൗരി
ദേവീ സ്തോത്രങ്ങളില്‍ വളരെ പ്രാധാന്യമുള്ളതും പ്രാര്‍ത്ഥിക്കുന്നവർക്ക് പൂര്‍ണ്ണമായ ഫലം പ്രദാനം ചെയ്യുന്നതുമായ സ്തോത്രമാണ് ആപദുന്മൂലന ശ്രീ ദുര്‍ഗ്ഗാദേവി സ്തോത്രം. ആപദുന്മൂലനം എന്ന വാക്കിന് അർത്ഥം ആപത്തുകളെ സമൂലം അതായത് വേരോടെ പിഴുതെറിയുക എന്നാണ്. നമുക്കറിയാത്തതും കഴിഞ്ഞ കാലത്തുള്ളതും വരും കാലത്തുള്ളതുമായ എല്ലാ ആപത്തുകളെയും ദു:ഖങ്ങളെയും വിഷമതകളെയും ഉന്മൂലനം ചെയ്യുന്നന്നതാണ് ആപദുന്മൂലന ശ്രീ ദുര്‍ഗ്ഗാ ദേവീ സ്തോത്രം.
ആദിശങ്കരാചാര്യ സ്വാമികളാണ് ഇത് രചിച്ചിരിക്കുന്നത്. ത്രികാലത്തിലുമുള്ള ആപത്തുകളെ ഇല്ലാതാക്കുന്ന ഇതിനെ ദേവീമാഹാത്മ്യ സ്തോത്രമെന്നും പറയുന്നതായി ഈ സ്തോത്രം രണ്ടര വർഷങ്ങൾക്ക് മുൻപ് നേരം ഓൺലൈനിൽ അവതരിപ്പിച്ചുകൊണ്ട് യശ:ശരീരനായ ആത്മീയാചാര്യൻ പ്രൊഫ കെ വാസുദേവനുണ്ണി
പറഞ്ഞിരുന്നു. ദേവീമാഹാത്മ്യം എന്നു നമ്മളും ദുര്ഗ്ഗാസപ്തശതിയെന്ന് ഉത്തരേന്ത്യക്കാരും പറയുന്ന പ്രസിദ്ധമായ ഈ കൃതിയുടെ കഥാസാരം ആപദുന്മൂലന ശ്രീ ദുര്‍ഗ്ഗാദേവി സ്തോത്രത്തിൽ പത്തുശ്ലോകങ്ങളില്‍ ശങ്കരാചാര്യസ്വാമികൾ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നാണ് വാസുദേവനുണ്ണി സർ നിരീക്ഷിച്ചത്.
മഹാവിഷ്ണുവിന്റെ കാതുകളില്‍ നിന്നും മധുകൈടഭന്മാരുടെ ജനനം മുതല്‍ മഹിഷാസുരമര്‍ദ്ദനം, മഹിഷാസുരവധം, രക്തബീജവധം, ചണ്ഡമുണ്ഡന്മാരുടെ വധം, ശുംഭ നിശുംഭ വധം, മഹാകാളി, മഹാദേവി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ നാലു വിധത്തിലുള്ള ദേവതകളുടെ കഥകളും ഇതിവൃത്തങ്ങളും തുടങ്ങി
ദേവീമാഹാത്മ്യത്തിന്റെ അവസാനം വരെയുള്ള എല്ലാം സംഗ്രഹിച്ചു പറഞ്ഞ ഒരു സ്തോത്രമാണിത്. ഐശ്വര്യദേവതയായ മഹാലക്ഷ്മി, വിദ്യപ്രദാനം നല്കുന്ന മഹാസരസ്വതി, ശത്രുസംഹാരിണിയായ മഹാകാളി – ഈ മൂന്നിന്റെയും ഭാവഭേദമാണ് ശ്രീ ദുര്‍ഗ്ഗാദേവി. നമുക്ക് എന്തു വിഷമതകളുണ്ടോ അത് ലോകമാതാവായ അമ്മ ദുര്ഗ്ഗാമാതാവ് പരിഹരിക്കും.
ഏത് ജീവിയുടേതായാലു കുഞ്ഞുങ്ങൾ അതിന്റെ അമ്മയുടെ ശബ്ദം കേട്ടാലുടൻ ഓടിച്ചെന്ന് അതിന്റെ ചിറകിനടിയില്‍ അഭയം പ്രാപിക്കുന്നത് പോലെ പ്രപഞ്ചമാതാവായ അമ്മയുടെ കണ്ണുകള്‍, കാതുകള്‍, കൈകള്‍ എന്നിവ എല്ലാ ജീവജാലങ്ങളിലും എത്തുന്നു. അത് ഭക്തരെ അവർ പോലുമറിയാതെ കൂടെനിന്ന് രക്ഷിക്കുന്നു. ആ മഹാശക്തിയുടെ അനുഗ്രഹം ഏവർക്കും ലഭിക്കാൻ ആപദുന്മൂലന ശ്രീ ദുര്‍ഗ്ഗാദേവി സ്തോത്രം ദിവസവും പാരായണം ചെയ്യണം. അതിന് ദേഹശുദ്ധി വേണം, മനശ്ശുദ്ധി വേണം. ഒരു വിളക്ക് കൊളുത്തി വയ്ക്കണം. സന്ധ്യാസമയത്ത് പാരായണം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. എന്നു കരുതി അപ്പോള്‍ മാത്രമേ പാരായണം ചെയ്യാവൂ എന്നില്ല. എപ്പോഴും എന്നു മനസ്സില്‍ ഉരുവിട്ടുകൊണ്ട് നടക്കാം. ദിവസവും ഒരു തവണയെങ്കിലും മുടങ്ങാതെ ചെയ്യുക. ഇഷ്ട ഫലപ്രാപ്തി ഉണ്ടാകുമെന്ന് സന്ദേഹമില്ലാതെ വാസുദേവനുണ്ണി സർ വ്യക്തമാക്കുന്നു
പ്രൊഫ കെ വാസുദേവനുണ്ണിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ (ആഗ്സ്റ്റ് 30) അദ്ദേഹത്തിൻ്റെ
ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഒരിക്കൽക്കൂടി നമുക്ക് ആപദുന്മൂലന ശ്രീ ദുര്‍ഗ്ഗാ ദേവീ സ്തോത്രം കേൾക്കാം:
ദുർഗ്ഗാ ധ്യാനം…..
ദുർഗ്ഗാം ധ്യായതു ദുർഗ്ഗതി പ്രശമിനീം
ദുർവ്വാദള ശ്യാമളാം
ചന്ദ്രാർദ്ധോജ്വല ശേഖരാം ത്രിണയനാ –
മാപീത വാസോവസാം
ശംഖം ചക്രമിഷും ധനുശ്ച ദധതീം
കോദണ്ഡ ബാണാംശയോർ
മുദ്രേ വാഭയ കാമദേ സകടിബ –
ന്ധാഭീഷ്ടദാം വാനയോ:
ALSO READ
ആപദുന്മൂലന ശ്രീ ദുർഗ്ഗാ സ്തോത്രം…..
ലക്ഷ്മീശേ യോഗനിദ്രാം പ്രഭജതി ഭുജഗാ-
ധീശതല്പേ സദർപ്പാ –
വുത് പന്നൗ ദാനവൗ തച്ഛ്രവണമലമയാം –
ഗൗ മധും കൈടഭം ച
ദൃഷ്ടാ ഭീതസ്യ ധാതു: സ്തുതിഭിരഭിനുതാ –
മാശു തൗ നാശയന്തീം
ദുർഗാം ദേവീം പ്രപദ്യേ ശരണമഹമശേ –
ഷാപദുന്മൂലനായ
(1)
യുദ്ധേ നിർജ്ജിത്യ ദൈത്യസ്ത്രിഭുവനമഖിലം
യസ്തദീയേഷു ധിഷ്ണ്യേ –
ഷ്വാസ്ഥാപ്യ സ്വാൻ വിധേയാൻ സ്വയമഗമദസൗ
ശക്രതാം വിക്രമേണ
തം സാമാത്യാപ്തമിത്രം മഹിഷമപിനിഹ –
ത്യാസ മൂർദ്ധാധിരൂഢാം
ദുർഗാം ദേവീം പ്രപദ്യേ ശരണമഹമശേ –
ഷാപദുന്മൂലനായ
2
വിശ്വോത്പത്തി പ്രണാശ സ്ഥിതിവിഹൃതിപരേ
ദേവി ഘോരാമരാരി –
ത്രാസാത് ത്രാതും കുലം ന: പുനരപി ച മഹാ-
സങ്കടേഷ്വീദൃശേഷു
ആവിർഭൂയാ: പുരസ്താദിതി ചരണനമത്
സർവഗീർവാണവർഗാം
ദുർഗാം ദേവീം പ്രപദ്യേ ശരണമഹമശേ –
ഷാപദുന്മൂലനായ
3
ഹന്തും ശുംഭം നിശുംഭം വിബുധ ഗണനുതാം
ഹേമഡോളാം ഹിമാദ്രാ –
വാരൂഢാം വ്യൂഢദർപ്പാൻ യുധിനിഹതവതീം
ധൂമ്രദൃക് ചണ്ഡമുണ്ഡാൻ
ചാമുണ്ഡാഖ്യാം ദധാനമുപശമിതമഹാ-
രക്തബീജോപസർഗ്ഗാം
ദുർഗാം ദേവീം പ്രപദ്യേ ശരണമഹമശേ –
ഷാപദുന്മൂലനായ
4
ബ്രഹ്മേശ സ്കന്ദ നാരായണ കിടിനരസിം –
ഹേന്ദ്ര ശക്തീ: സ്വഭൃത്യാ:
കൃത്വാ ഹത്വാ നിശുംഭം ജിത വിബുധഗണം
ത്രാസിതാ ശേഷ ലോകം
ഏകീഭൂയാഥ ശുംഭം രണ ശിരസി നിഹ –
ത്യാ സ്ഥിതാമാത്ത ഖഡ്ഗാം
ദുർഗാം ദേവീം പ്രപദ്യേ ശരണമഹമശേ –
ഷാപദുന്മൂലനായ
5
ഉത്പന്നാ നന്ദജേതി സ്വയമവനിതലേ
ശുംഭമന്യം നിശുംഭം
ഭ്രാമര്യാഖ്യാരുണാഖ്യം പുനരപി ജനനീ
ദുർഗ്ഗമാഖ്യം നിഹന്തും
ഭീമാ ശാകംഭരീതി ത്രുടിതരിപുഭടാം
രക്തദന്തേതി ജാതം
ദുർഗാം ദേവീം പ്രപദ്യേ ശരണമഹമശേ –
ഷാപദുന്മൂലനായ
6
ത്രൈഗുണ്യാനം ഗുണനാമനുസരണകലാ-
കേളി നാനാവതാരൈ:
ത്രൈലോക്യ ത്രാണശീലാം ദനുജകുലവനീ
വഹ്നിലീലാം സലീലാം
ദേവീം സച്ചിന്മയീം താം വിതരിത വിനമത്
സത്രി വർഗാപവർഗാം
ദുർഗാം ദേവീം പ്രപദ്യേ ശരണമഹമശേ –
ഷാപദുന്മൂലനായ
7
സിംഹാരൂഢാം ത്രിനേത്രാം കരതലവിലസ –
ച്ഛംഖചക്രാസി രമ്യാം
ദക്താഭീഷ്ട പ്രദാത്രീം രിപുമഥനകരീം
സർവലോകൈകവന്ദ്യാം
സർവാലങ്കാരയുക്താം ശശിയുതമകുടാം
ശ്യാമളാംഗീം കൃശാംഗീം
ദുർഗാം ദേവീം പ്രപദ്യേ ശരണമഹമശേ –
ഷാപദുന്മൂലനായ
8
ത്രായസ്വ സ്വാമിനീതി ത്രിഭുവന ജനനി
പ്രാർത്ഥനാ ത്വയ്യ പാർത്ഥാ
പാല്യന്തേഭ്യർത്ഥിതായാം ഭഗവതി ശിശവ:
കിന്ത്വനന്യാ ജനന്യാ:
തത്തുഭ്യാം സ്യാന്നമസ്യേത്യവനുതവിബുധാ –
ഹ്ലാദിവീക്ഷാവിസർഗ്ഗാം
ദുർഗാം ദേവീം പ്രപദ്യേ ശരണമഹമശേ –
ഷാപദുന്മൂലനായ
9
ഏതത് സന്തു: പഠന്തു സ്തവമഖിലവിപ-
ജ്ജാലതൂലാനലാഭം
ഹൃന്മോഹ ധ്വാന്തഭാനു പ്രതിമമഖില –
സങ്കല്പകല്പദ്രുകല്പം
ദൗർഗം ദൗർഗത്യ ഘോരാതപതുഹിനകര –
പ്രഖ്യമംഹോ ഗജേന്ദ്ര-
ശ്രേണീ പഞ്ചാസ്യദേശം വിപുലഭയദകാ –
ലാഹിതാർക്ഷ്യ പ്രഭാവം
Story Summary: Significance of Apadunmoolana Durga Stotram
Copyright 2025 riyoceline.com/projects/Neram/. All rights reserved