Wednesday, December 10, 2025
Wednesday, December 10, 2025
Home » 2025 സെപ്റ്റംബർ മാസത്തിലെ ഗുണദോഷ ഫലങ്ങൾ

2025 സെപ്റ്റംബർ മാസത്തിലെ ഗുണദോഷ ഫലങ്ങൾ

by NeramAdmin
0 comments

ജ്യോതിഷി പ്രഭാസീന സി പി
2025 സെപ്റ്റംബർ 1 മുതൽ 30 വരെ ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
ഉത്തരവാദിത്വങ്ങൾ കൂടും. മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. കുടുംബാന്തരീക്ഷം വളരെയധികം സമാധാന പരമായിരിക്കും. ഗൃഹംമോടി പിടിപ്പിക്കുന്നതിന് ധാരാളം ധനം ചെലവഴിക്കും. പഴയ സുഹൃത്ബന്ധം പുതുക്കും. ഉദരരോഗത്തിന് സാധ്യത കൂടുതലാണ്. ഭക്ഷണ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കുക. ശത്രുക്കളെ കരുതിയിരിക്കുക.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
വിചാരിക്കുന്ന കാര്യം നടക്കാൻ കാലതാമസം നേരിടും. സഹോദരൻമാരുമായി കലഹത്തിന് സാധ്യതയുണ്ട്. മാതാവിൻ്റെ ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധവേണം. അനാവശ്യ യാത്രകൾ മൂലം അലച്ചിൽ അനുഭവപ്പെടും. അവസരങ്ങൾ ശരിയായ വിധത്തിൽ വിനിയോഗിച്ചാൽ അർഹതയുള്ള അംഗീകാരങ്ങൾ കൈവരിക്കാനാകും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും.

മിഥുനക്കൂറ്
( മകയിരം 1/2 , തിരുവാതിര , പുണർതം 3/4 )
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. പ്രയാസങ്ങൾ മനസ്സിൻ്റെ കരുത്തിൽ അതിജീവിക്കും. അനാരോഗ്യം പ്രവത്തനമേഖലയിൽ ചെറിയ തടസ്സങ്ങൾ സൃഷ്ടിക്കും. ഏഷണികളിൽ വീണ് മനോസുഖവും സന്തോഷവും വെറുതെ നഷ്ടപ്പെടുത്താതിരിക്കുക. മാതാപിതാക്കളുടെ സന്തോഷത്തിന് വേണ്ടി സമയം കണ്ടെത്തും. പ്രണയ ബന്ധത്തിൽ വിള്ളൽ വീഴാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയം , ആയില്യം )
പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം കിട്ടും. സ്വന്തം ചുമതലകൾ മറന്ന് പ്രവർത്തിക്കുന്നതിനാൽ കഷ്ടനഷ്ടങ്ങൾ വരും. രേഖകളില്ലാതെ യാതൊരുവിധ പണമിടപാടും പാടില്ല. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തണം. അറിവുള്ളവരെ അനുസരിക്കുന്നത് ആത്മസംതൃപ്തിയുണ്ടാകും. യാത്രകൾ വേണ്ടി വരും വരവിനേക്കാൾ ചെലവ് അധികരിക്കും. ആർഭാടങ്ങൾക്ക് നിയന്ത്രണം വേണം.

ചിങ്ങക്കൂറ്
( മകം, പൂരം ഉത്രം 1/4 )
മേലുദ്യോഗസ്ഥരുടെ കാർക്കശ്യ സ്വഭാവം മാനസികമായ സമ്മർദ്ദത്തിന് ഇടയാക്കും. കൂടുതൽ അടുത്ത് ഇടപഴുകുന്ന ചില വ്യക്തികളുമായി തൽക്കാലം അല്പം അകലം പാലിക്കുന്നത് നന്നായിരിക്കും. നേത്രരോഗങ്ങൾ ശല്യം ചെയ്തേക്കാം. പണം കൈകാര്യം ചെയ്യുന്നതിൽ വളരെയധികം ശ്രദ്ധിക്കണം. യുക്തിക്ക് നിരക്കാത്ത പ്രവൃത്തികളിൽ നിന്നും പിൻമാറുക. ഗുണനിലവാരം കുറഞ്ഞ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ വഴി ത്വക് രോഗം പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണമില്ലായ്മ ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. ജോലിഭാരം വളരെയധികം വർദ്ധിക്കും. നിസ്സാരമായ കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കുവാൻ വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കുക. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കും.

ALSO READ

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
അർത്ഥവ്യാപ്തിയുള്ള ആശയങ്ങളും പ്രവർത്തനങ്ങളും വഴി പുതിയ തൊഴിൽ സംരംഭങ്ങൾക്ക് വഴിയൊരുക്കും. വിദഗ്ദ്ധരുടെ നിർദ്ദേശം തേടി വ്യവസായം നവീകരിക്കും . പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സാഹചര്യങ്ങൾക്ക് അനുസരിച്ച് സ്വയം പര്യാപ്തത ആർജ്ജിക്കും. ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഊന്നൽ കൊടുക്കും. വിവാഹാലോചനകൾ തകൃതിയായി നടക്കും.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
വർദ്ധിച്ചു വരുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. കൃത്യമായ ലക്ഷ്യബോധത്തോടെ പെരുമാറും. സന്തുഷ്ട ഗാർഹികാന്തരീക്ഷം ഉണ്ടാകും. സാമ്പത്തികമായ ചില പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കണ്ടെത്തും.
പിതൃ സ്വത്തിൻ്റെ അവകാശം നേടും. ഗർഭിണികൾക്ക് പൂർണ്ണ വിശ്രമം വേണ്ടി വരും. കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരിച്ചു ലഭിക്കും.

ധനുക്കൂറ്
(മൂലം, പൂരാടം , ഉത്രാടം 1/4)
പ്രതിസന്ധികൾ നിഷ്പ്രയാസം അതിജീവിക്കുവാൻ കഴിയും. നിശ്ചയദാർഢ്യത്തോട് കൂടി ചില ആശയങ്ങൾ പ്രാവർത്തികമാക്കും. പ്രമുഖരുടെ വാക്കുകൾ നമ്മുടെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കുന്നതിന് വഴിയൊരുക്കും. തീർത്ഥയാത്ര മനസ്സമാധാനത്തിന് വഴിയൊരുക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും.

മകരക്കൂറ്
( ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
അകാരണമായ ഭയം ഉണ്ടാകും. ഒന്നും ശരിയാകില്ല എന്ന തോന്നൽ ഉപേക്ഷിക്കണം. കർമ്മരംഗത്ത് വലിയ അഭിവൃദ്ധിയുണ്ടാകുമെങ്കിലും കരുതലോടെ മുന്നോട്ട് പോകണം. അശ്രദ്ധ കൊണ്ട് പണവും ആഭരണങ്ങളും നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. പ്രതികൂലമായ അവസ്ഥകൾ തുടരുന്നതിനോടൊപ്പം ആകസ്മികമായ ചില നേട്ടങ്ങളും ലഭിക്കും.

കുംഭക്കൂറ്
(അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4)
കോപം നിയന്ത്രണിക്കണം. ചില അവസരങ്ങളിൽ മറ്റുള്ളവരോട് പൊട്ടിത്തെറിക്കുന്നതിനു വരെ സാധ്യത
കാണുന്നു. ബസുക്കളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കണം. ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥതകൾ വളരാൻ അനുവദിക്കരുത്. പിന്നീട് ദുഃഖിക്കേണ്ടി വരും. വിവാഹാലോചനകളിൽ വളരെ ശ്രദ്ധിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി )
വിദ്യാർത്ഥികൾ ആത്മാർത്ഥമായി പഠന കാര്യങ്ങളിൽ മുഴുകും. മേലധികാരികളുടെ സഹായം അത്യാവശ്യമായ ഘട്ടങ്ങൾ ഉണ്ടാകും. പതിവിലും അധികം യാത്രകൾ ചെയ്യേണ്ടി വരും. വാക്കുതർക്കങ്ങളിൽ ഏർപ്പെടരുത്. നേത്രരോഗം ബുദ്ധിമുട്ടിക്കും. ഗ്യഹോകരണങ്ങൾക്കായി ധനം ചെലവഴിക്കും. അസുഖങ്ങൾ അവഗണിക്കരുത്.

ജോതിഷി പ്രഭാസീന സി പി
+91 9961 442256

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ)
Email: prabhaseenacp@gmail.com)

Summary: Monthly (2025 September) Star predictions based on moon sign by Prabha Seena

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?