Wednesday, December 10, 2025
Wednesday, December 10, 2025
Home » സങ്കടനാശന ഗണേശ സ്തോത്രം ജപിക്കൂ , ഒരാഴ്ചയ്ക്കുള്ളിൽ ആഗ്രഹം നടക്കും

സങ്കടനാശന ഗണേശ സ്തോത്രം ജപിക്കൂ , ഒരാഴ്ചയ്ക്കുള്ളിൽ ആഗ്രഹം നടക്കും

by NeramAdmin
0 comments

മംഗള ഗൗരി
അത്ഭുതകരമായ ഫലസിദ്ധി പ്രദാനം ചെയ്യുന്നതിൽ മുഖ്യമായ ഒന്നാണ സങ്കട നാശന ഗണേശ സ്തോത്രം. ഗണപതി ഭഗവാൻ്റെ 12 നാമങ്ങൾ വർണ്ണിക്കുന്ന ഈ സ്തുതി നിശ്ചിത ദിവസങ്ങളില്‍ ജപിച്ചാല്‍ ഫലസിദ്ധി തീര്‍ച്ചയായും ലഭിക്കും. പ്രതിസന്ധികളിലൂടെയും തടസ്സങ്ങളിലൂടെയും കടന്നുപോകുന്ന വ്യക്തികൾ ചിട്ടയോടെ പതിവായി ഇത് ജപിച്ചാൽ അഭീഷ്ട സിദ്ധി സുനിശ്ചിതമാണ്. ക്ഷിപ്രഫലസിദ്ധിക്ക് വ്രതമെടുത്ത്
തുടർച്ചയായി ഏഴ് ദിവസം ഉദയം, മദ്ധ്യാഹ്നം, അസ്തമയം എന്നീ മൂന്ന്‍ ത്രിസന്ധ്യകളിലും ഭക്തി നിർഭരമായി ജപിക്കേണ്ടതാണ്. 108 ആണ് ജപസംഖ്യ.

🟠 ആദ്യം ഗണപതിഹോമം നടത്തണം
നെയ്‌വിളക്ക് കത്തിച്ച് ഗണപതി സ്തുതി ജപിച്ച് ആവശ്യം പറഞ്ഞു കൊണ്ട് സ്തോത്രം ജപിച്ചു തുടങ്ങണം. ആദ്യ ദിവസവും അവസാന ദിവസവും ക്ഷേത്രത്തില്‍ ഗണപതിഹോമം നടത്തണം. ഈ 7 ദിവസങ്ങളിലും കർശനമായി വ്രതാനുഷ്ഠാനം വേണം. മന:ശുദ്ധി, വാക് ശുദ്ധി, ശരീരശുദ്ധി, കർമ്മശുദ്ധി, പരിസരശുദ്ധി എന്നിവയോടെ മത്സ്യമാംസാദികൾ, ലഹരി വസ്തുക്കൾ തുടങ്ങിയവ ത്യജിച്ച് ബ്രഹ്മചര്യം പാലിച്ച് വേണം വ്രതം അനുഷ്ഠിക്കേണ്ടത്.

🟠 ആർക്കും ജപിക്കാം
ഈ ചിട്ടകൾ പാലിച്ച് ജപിച്ചാൽ ഏഴു ദിവസത്തെ ജപം കൊണ്ട് ആഗ്രഹം സഫലമാകും എന്നതാണ് ഈ സ്‌തോത്രത്തിന്റെ മഹത്വം. ഒരു വർഷം തുടർച്ചയായി ജപിച്ചാൽ സർവ്വ സിദ്ധികളുണ്ടാകുമെന്ന് ഫലശ്രുതിയിൽ പറയുന്നു. ഗണേശ ഭഗവാനോട് പ്രിയമുള്ള ആർക്കും ഇതു ജപിക്കാം. പ്രായഭേദം, ജാതിഭേദം, ലിംഗഭേദം ഇല്ല. പെട്ടെന്ന് ഫലം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഈ ജപം കൊണ്ട് വിവാഹക്ലേശം നീങ്ങും. വിദ്യാഭ്യാസ തടസ്സം നീങ്ങും. മറ്റ് തടസ്സങ്ങള്‍ വഴിമാറും. പൂർണ്ണമായ ഗണേശപ്രീതി ലഭിക്കും.

🟠 വ്രതം ഇല്ലാതെയും ജപിക്കാം
പ്രത്യേക വ്രതനിഷ്ഠ ഇല്ലാതെ, തികഞ്ഞ ഭക്തിയോടെ ഒരു വര്‍ഷക്കാലം ജപിക്കുന്നത് സര്‍വ്വകാര്യവിജയം ലഭിക്കുന്നതിന് അത്യുത്തമമാണ്. ജപിക്കുന്ന സ്ഥലം ശുചിയായി സൂക്ഷിക്കണം. മൂന്നുനേരവും കുളികഴിഞ്ഞ് ജപിക്കണം. ബ്രഹ്മചര്യം പാലിക്കണം. വ്രതാനുഷ്ഠാനം
ഇല്ലാതെ നിത്യവും മന്ത്രം ജപിക്കുന്നവർക്ക് രാവിലെയും വൈകിട്ടും മാത്രം ജപിക്കാവുന്നതാണ്. വ്രതം നോറ്റ്
ജപിക്കുന്നവരും അല്ലാത്തവരും സ്തോത്രം ജപിക്കും മുൻപ് ഗണേശ സ്തുതി ജപിച്ച് ഭഗവാൻ്റെ രൂപം നന്നായി ധ്യാനിച്ച് മനസ്സിൽ ഉറപ്പിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം.

🟠 സങ്കട നാശന ഗണേശ സ്തോത്രം
പ്രണമ്യ ശിരസാദേവം
ഗൗരിപുത്രം വിനായകം
ഭക്താവാസം സ്മരേ നിത്യം
ആയു: കാമാർത്ഥ സിദ്ധയേ

അർത്ഥം: ഗൗരിയുടെ പുത്രനായി, ഭക്തരിൽ വസിക്കുന്ന ദേവനായി ശോഭിക്കുന്ന വിനായകനെ ആയുസ്, ആഗ്രഹം, ധനം ഇവകളുടെ സിദ്ധിക്കായി ശിരസു നമിച്ചു കൊണ്ട് നിത്യവും സ്മരിക്കാം.

ALSO READ

പ്രഥമ വക്രതുണ്ഡം
ച ഏകനന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമം
ച ഷഷ്ഠം വികടമേവ ച
സ്പതമം വിഘ്‌നരാജം
ച ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം

അർത്ഥം: ആദ്യം വക്രതുണ്ഡനെ (തുമ്പിക്കൈയുള്ളവൻ) രണ്ടാമത് ഏകദന്തനെ (ഒറ്റക്കൊമ്പുള്ളവൻ)മൂന്നാമത് കൃഷ്ണപിംഗാക്ഷനെ (കറുത്തകണ്ണുള്ള) നാലാമത് ഗജവക്ത്രനെ (വലിയ വായുള്ളവൻ) അഞ്ചാമത് ലംബോദരനെ (വലിയ വയറുള്ളവൻ) ആറാമത് വികടനെ (എതിരായിട്ടുള്ളത് പ്രവർത്തിക്കുന്നവൻ) ഏഴാമത് വിഘ്‌നരാജനെ (തടസങ്ങളുടെ രാജാവായുള്ളവൻ) എട്ടാമത് ധൂമ്രവർണ്ണനെ (പുകയുടെ നിറമുള്ളവൻ) ഒൻപതാമത് ഫാലചന്ദ്രനെ (നെറ്റിയിൽ ചന്ദ്രക്കലയുള്ളവൻ) പത്താമത് വിനായകനെ (വിഘ്‌നങ്ങളെ മാറ്റുന്നവൻ) പതിനൊന്നാമത് ഗണപതിയെ (ഭൂതഗണങ്ങളുടെ നായകൻ) പന്ത്രണ്ടാമത് (ഗജാനനെ ആനത്തലയുള്ളവൻ)

ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യായാ പഠേന്നര
ന ച വിഘ്‌നഭയം തസ്യ
സർവ്വസിദ്ധികരം ധ്രുവ

അർത്ഥം: ഈ പന്ത്രണ്ടു നാമങ്ങൾ മൂന്നു സന്ധ്യകളിലും ജപിക്കുന്നവന് യാതൊരു തടസവുമില്ലാതെ ഏൽക്കാതെ എല്ലാകാര്യങ്ങളും സാധിക്കുന്നതാണ്.

വിദ്യാർത്ഥീ ലഭതേ വിദ്യാം
ധനാർത്ഥീലഭതേ ധനം
പുത്രാർത്ഥി ലഭതേ പുത്രാൻ മോക്ഷാർത്ഥിലഭതേ ഗതീ

അർത്ഥം: വിദ്യാർത്ഥികൾ ഇതു ജപിച്ചാൽ വിദ്യാലാഭവും ധനമാഗ്രഹിക്കുന്നവർ ജപിച്ചാൽ ധനലാഭവും മക്കളില്ലാത്തവർ ജപിച്ചാൽ പുത്രലാഭവും മോക്ഷമാഗ്രഹിക്കുന്നവർ ജപിച്ചാൽ മുക്തിയും ലഭിക്കും.

ജപേദ് ഗണപതിം സ്‌തോത്രം
ഷഡ്ഭിർമ്മാസൈഫലം ലഭേത്
സംവത്‌സരേണ സിദ്ധിം
ച ലഭതേ നാത്ര സംശയ

അർത്ഥം: ഇതു മുടങ്ങാതെ ജപിച്ചാൽ ആറുമാസത്തിനുള്ളിൽ ഫലം ലഭിക്കും. ഒരു വർഷം കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാംനടക്കും.

അഷ്‌ടോഭ്യോ ബ്രാഹ്മണേഭ്യശ്ച
ലിഖിത്വായ സമർപ്പയേൻ
തസ്യവിദ്യാഭവേൽ സർവ്വാ
ഗണേശസ്യ പ്രസാദത:

അർത്ഥം: ഈ 12 നാമങ്ങൾ എഴുതി എട്ട് ബ്രഹ്മജ്ഞർക്ക് സമർപ്പിക്കുന്നവർക്ക് സർവ്വവിദ്യയും ഭഗവാന്റെ അനുഗ്രഹത്താലുണ്ടാകും.

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഗണേശ സ്തുതിയും സങ്കട നാശന ഗണേശ സ്തോത്രവും കേൾക്കാം :


Story Summary : The Sankashta Nashana Ganesha Stotram chanting beings the blessings of Lord Ganesha and helps to eliminate hurdles and blockages in all aspects of life, paving the way for success. This powerful hymn dedicated to Lord Ganesha is extracted from Narada Purana and is famous for removing obstacles of devotees

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?