Wednesday, December 10, 2025
Wednesday, December 10, 2025
Home » ദാമ്പത്യക്ലേശം, വിവാഹ തടസം മാറാൻ ഈ ഞായറാഴ്ച ഉമാമഹേശ്വര വ്രതം

ദാമ്പത്യക്ലേശം, വിവാഹ തടസം മാറാൻ ഈ ഞായറാഴ്ച ഉമാമഹേശ്വര വ്രതം

by NeramAdmin
0 comments

മംഗള ഗൗരി
ദാമ്പത്യ ദുരിത മോചനത്തിനും വിവാഹതടസം നീങ്ങുന്നതിനും കാര്യതടസങ്ങള്‍ മാറ്റുന്നതിനും ഏറെ ഉത്തമമായ അനുഷ്ഠാനമാണ് ഉമാമഹേശ്വര വ്രതം.
ഭാദ്രപദ മാസത്തിലെ പൂര്‍ണ്ണിമ ദിവസം അനുഷ്ഠിക്കുന്ന ഇത് അഷ്ടമാതാ വ്രതങ്ങളില്‍ ഒന്നായി സക്ന്ദപുരാണം പറയുന്നു. 2025 സെപ്തംബര്‍ 7 ഞായറാഴ്ചയാണ്
കേരളത്തില്‍ ഉമാമഹേശ്വര വ്രതം ആചരിക്കുന്നത്. തമിഴ്‌നാട്ടില്‍ കാര്‍ത്തികമാസത്തിലെ പൗര്‍ണ്ണമിയിൽ നവംബര്‍ 5 നാണ് ഉമാമഹേശ്വര വ്രതം ആചരിക്കുന്നത്.

🟠 എല്ലാ ഭൗതിക നേട്ടങ്ങള്‍ക്കും ഉത്തമം

മംഗല്യഭാഗ്യം പ്രത്യേകിച്ച് എത്ര ശ്രമിച്ചിട്ടും തടസ്സങ്ങൾ മാറാത്ത വിവാഹം നടക്കുന്നതിനും ദാമ്പത്യ വിജയം, ഐശ്വര്യം തുടങ്ങി എല്ലാ ഭൗതിക നേട്ടങ്ങള്‍ക്കും ഈ വ്രതമെടുക്കുന്നത് നല്ലതാണ്. ഉമാമഹേശ്വര വ്രത ദിനമായ ഞായറാഴ്ച കാലത്ത് കുളിച്ച് ശിവപാര്‍വ്വതി ക്ഷേത്ര ദര്‍ശനം നടത്തി കൂവള അര്‍ച്ചനയും ധാരയും വഴിപാട് നടത്തണം. അന്ന് ഒരിക്കലെടുത്ത് കഴിയുന്നത്ര തവണ ഓം നമഃ ശിവായ, ഓം ഹ്രീം നമഃ ശിവായ മന്ത്രങ്ങള്‍ പ്രസിദ്ധമായ ഉമാമഹേശ്വര സ്‌തോത്രം എന്നിവ ജപിക്കണം. ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവർ വൈശ്യ ഗണപതി സൂക്തപുഷ്പാഞ്ജലിയും ഐക്യമത്യ പുഷ്പാഞ്ജലിയും കഴിക്കുന്നത് ബന്ധം ദൃഢമാകുവാന്‍ സഹായിക്കും. വിവാഹം നടക്കുവാന്‍ താമസിക്കുന്നവര്‍ ഈ വ്രതം നോറ്റാൽ അഭീഷ്ട സിദ്ധി ഉറപ്പാണ്. കുടുംബജീവിതം ഭദ്രമാക്കുന്നതിനും വിവാഹ തടസം മാറാനും ശിവ പാർവതിമാരെ ഭജിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിന് ക്ഷേത്രങ്ങളില്‍ ചെയ്യാവുന്ന ശ്രേഷ്ഠമായ വഴിപാട് ഉമാമഹേശ്വര പൂജയാണ്. ശിവനും പാര്‍വതിയും പ്രതിഷ്ഠയായുള്ള ക്ഷേത്രത്തിലാണ് ആരാധന നടത്തേണ്ടത്.

🟠 ജാതക ദോഷങ്ങൾക്ക് പരിഹാരം

ജാതകത്തിലെയും പ്രശ്‌നത്തിലെയും ദോഷങ്ങള്‍ക്കും പരിഹാരമാണിത്. വിവാഹം നടക്കുന്നതിനു തടസം നേരിടുന്നവര്‍ക്കും വിവാഹം കഴിഞ്ഞവര്‍ക്ക് ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മറ്റ് ദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനും കാര്യ സാധ്യത്തിനും ഐകമത്യത്തിനും ഉമാമഹേശ്വര ഉപാസന നല്ലതാണ്. ഈ ദിവസം ഉമാ മഹേശ്വര പ്രീതികരമായ മന്ത്രങ്ങൾ, സ്തുതികൾ ജപിക്കുന്നതും വഴിപാടുകൾ കഴിക്കുന്നതും ഏറെ പ്രയോജനം ചെയ്യും. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഉമാമഹേശ്വര സ്തോത്രം കേൾക്കാം:



🟠 ഉമാമഹേശ്വര രൂപങ്ങൾ വച്ച് ആരാധന

ALSO READ

പണ്ടുകാലത്ത് ചിങ്ങത്തിലെ അതായത് ഭാദ്രപദത്തിലെ പൗർണ്ണമി നാൾ തുടങ്ങി 12 വർഷം ഭക്തർ ഈ വ്രതം നോറ്റ് ആഗ്രഹസാഫല്യം നേടിയിരുന്നു. ഉമാ മഹേശ്വര രൂപങ്ങൾ വച്ചായിരുന്നു അക്കാലത്ത് ആരാധന. പന്ത്രണ്ടാമത്തെ വ്രതത്തിന് ലോഹപ്രതിമകൾ പൂജിച്ച ശേഷം അത് ശിവ ക്ഷേത്രത്തിൽ സമർപ്പിക്കുമായിരുന്നു. ഇപ്പോൾ ഇതിന് പല മാറ്റങ്ങളും വന്നിട്ടുണ്ട്. ശുക്ലപക്ഷ അഷ്ടമി, ശുക്ലപക്ഷ ചതുർദ്ദശി, പൗർണ്ണമി, അമാവാസി തുടങ്ങി ധാരാളം ദിവസങ്ങളിൽ ഇപ്പോൾ ഭക്ത ജനങ്ങൾ
ഉമാമഹേശ്വര വ്രതം എടുക്കാറുണ്ട്. തമിഴ്നാട്ടിൽ കാർത്തിക മാസത്തിലെ പൗർണ്ണമിയാണ് ഉമാമഹേശ്വര വ്രതമായി ആചരിക്കുന്നത്.

🟠 പാർവതിദേവിയുടെ പര്യായം ഉമ

ഹിമവാന് മേനയിൽ ജനിച്ച പാർവതി ദേവിയുടെ പര്യായമാണ് ഉമ. ദക്ഷപുത്രിയായ സതിയുടെ പുനരവതാരമാണ് പാർവതി. ശിവനെ ഭർത്താവായി ലഭിക്കണമെന്ന ആഗ്രഹത്തോടെ കഠിന തപസ് ചെയ്യാൻ തുടങ്ങിയ മകളോട് അമ്മ മേന തപസ് അരുതേ എന്ന് പറഞ്ഞു. അങ്ങനെയാണ് ഉമ എന്ന് പേര് ലഭിച്ചതെന്ന് ഹരിവംശത്തിലും കാളിദാസൻ കുമാര സംഭവത്തിലും പറയുന്നു. സംസ്കൃതത്തിൽ ഉ എന്നാൽ തപസും മ എന്നാൽ അരുതേ എന്നുമാണ് അർത്ഥം.

🟠 ലക്ഷ്മിദേവി അനുഷ്ഠിച്ച വ്രതം

ദുർവാസാവിന്റെ ശാപഫലമായി തനിക്ക് നഷ്ടപ്പെട്ട ലക്ഷ്മിദേവിയെ വിഷ്ണു ഭഗവാൻ വീണ്ടെടുത്തത് ഉമാമഹേശ്വര വ്രതം നോറ്റാണ്. ദുർവാസാവ് നൽകിയ ശിവന്റെ മാല ഗരുഡന്റെ കഴുത്തിൽ അണിയിച്ച് ശിവനെ അപമാനിച്ചു എന്ന് പറഞ്ഞാണ് മഹർഷി വിഷ്ണുവിനെ ശപിച്ചത്. ശാപമുക്തിക്ക് ഉമാമഹേശ്വര വ്രതം ഉപദേശിച്ചതും ദുർവാസാവാണ്.

🟠 പാർവതി പരമേശ്വര സന്നിധികൾ

ശ്രീകോവിലിൽ കിഴക്കും പടിഞ്ഞാറുമായി പാർവതി പരമേശ്വരന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ള സന്നിധികൾ ധാരാളമുണ്ട്. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം ഇതിൽ പ്രസിദ്ധമായ ഒന്നാണ്. തിരുവൈരാണിക്കുളം, കോട്ടയത്തെ വാഴപ്പള്ളി, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പദ്മ തീർത്ഥക്കരയിലുള്ള ശിവ പാർവതി ക്ഷേത്രം, പത്തനംതിട്ടയിലെ കവിയൂർ എന്നിവ ഇതിൽ ചിലതാണ്. കാടമ്പുഴയിൽ ശിവ പാർവതിമാർ കിരാത – കിരാതി സങ്കല്പത്തിലാണ്. ചെങ്ങന്നൂരിൽ ഭഗവതി ഭുവനേശ്വരിയാണ്. പാർവതിക്ക് പ്രത്യേക പ്രതിഷ്ഠയില്ലാത്ത ശിവ ക്ഷേത്രങ്ങളിലെല്ലാം ശിവന്റെ നടയുടെ പിന്നിൽ പാർവതിയെ സങ്കല്പിക്കുന്നു. ദേവിക്കാണ് ഭക്തർ പിൻ വിളക്ക് തെളിക്കുന്നത്. കുടുംബജീവിതം ഭദ്രമാക്കുന്നതിനും വിവാഹ തടസം മാറുന്നതിനും മഹാദേവനെയും ഉമയെയും ആരാധിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിന് ക്ഷേത്രങ്ങളിൽ ചെയ്യാവുന്ന ശ്രേഷ്ഠമായ വഴിപാട് ഉമാമഹേശ്വര പൂജയാണ്. ശിവനും പാർവതിയും പ്രതിഷ്ഠയായുള്ള ക്ഷേത്രത്തിലാണ് ആരാധന നടത്തേണ്ടത്. ജാതകത്തിലെയും പ്രശ്നത്തിലെയും എല്ലാ ദോഷങ്ങൾക്കും പരിഹാരമാണിത്. വിവാഹം നടക്കുന്നതിനു തടസം നേരിടുന്നവർക്കും വിവാഹം കഴിഞ്ഞവർക്ക് ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും മറ്റ് ദുരിതങ്ങളിൽ നിന്നുള്ള മോചനത്തിനും കാര്യ സാധ്യത്തിനും, ഐകമത്യത്തിനും ഉമാമഹേശ്വര പൂജ നടത്തുന്നത് നല്ലതാണ്.

Story Summary : Significance and benefits of Uma Maheswara Vritham, the holy observance dedicated to Lord Shiva and Goddess Parvati, performed mainly for a long and happy married life overall marital bliss and removing obstacles of marriage

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?