Wednesday, December 10, 2025
Wednesday, December 10, 2025
Home » മക്കളുടെ നന്മയ്ക്ക് അമ്മമാർ പതിവായി ജപിക്കേണ്ട ശ്രീകൃഷ്ണ സ്തുതി

മക്കളുടെ നന്മയ്ക്ക് അമ്മമാർ പതിവായി ജപിക്കേണ്ട ശ്രീകൃഷ്ണ സ്തുതി

by NeramAdmin
0 comments

ഡോ രാജേഷ് പുല്ലാട്ടിൽ
സന്താനങ്ങളുടെ ശ്രേയസിനും മനോവിഷമങ്ങൾ അകറ്റാനും നല്ലതാണ് മുകുന്ദാഷ്ടകം പാരായണം. ബാലഗോപാലന്റെ ലീലകൾ വർണ്ണിക്കുന്ന ഈ സ്‌തോത്രത്തെ ബാലാ മുകുന്ദാഷ്ടകം എന്നും പറയും. എല്ലാ ദു:ഖങ്ങളിൽ നിന്നും മുക്തി നൽകുന്ന ഭഗവാനായത് കൊണ്ടാണ് ശ്രീകൃഷ്ണന് മുകുന്ദൻ എന്ന പേരുണ്ടായത്. ആലിലക്കണ്ണന്റെയോ ബാലഗോപാലന്റെയോ രൂപത്തിലുള്ള ശ്രീകൃഷ്ണന്റെ ചിത്രത്തിന് മുമ്പിലിരുന്ന് മുകുന്ദാഷ്ടകം ജപിക്കുന്നത് ഇഷ്ടസിദ്ധിക്ക് കൂടുതൽ നല്ലതാണ്. പതിവായി ജപിക്കണം. കഴിയുന്നതും മുടക്കം വരുത്തരുത്.

ആദിശങ്കരൻ ഈ സ്തോത്രം എഴുതിയതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട് : ആചാര്യ സ്വാമികൾക്ക് ആകാശമാർഗ്ഗം സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു. ഒരിക്കൽ കാലടിയിൽ നിന്നും ശൃംഗേരിയിലേയ്ക്ക് പോകുമ്പോൾ ആകാശത്തു നിന്ന് ഗുരുവായൂർ ക്ഷേത്രം കണ്ടെങ്കിലും ഗുരുവായൂരപ്പനെ മനസു കൊണ്ട് പോലും വണങ്ങാൻ തയ്യാറായില്ല. പെട്ടെന്ന് അത് സംഭവിച്ചു. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ടതും ശങ്കരാചാര്യർ താഴെ പതിച്ചു. ക്ഷേത്രത്തിൽ ശീവേലി നടക്കുകയായിരുന്നു അപ്പോൾ. വടക്കേ നടയിലെത്തിയ എഴുന്നള്ളത്തിന്റെ നേരെ മുന്നിൽ വീണതും ആചാര്യ സ്വാമികൾക്ക് ബോധം പോയി. ശാന്തിക്കാർ തീർത്ഥം തളിച്ചപ്പോൾ കണ്ണു തുറന്ന ആചാര്യർ കണ്ടത് ഭഗവാന്റെ കമനീയരൂപമാണ്. അവിടെ കിടന്നുകൊണ്ട് ആചാര്യർ കണ്ണനെ സ്തുതിച്ച സ്തോത്രമാണ് മുകുന്ദാഷ്ടകമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇതിനു പുറമെ നേരെ ശ്രീകോവിൽ നടയിൽ പോയി സാഷ്ടാംഗം പ്രണമിച്ച് പ്രായശ്ചിത്തവും ചെയ്തു. കുറച്ചു നാൾ അവിടെ തങ്ങി ക്ഷേത്രത്തിലെ പൂജകളും അനുഷ്ഠാനങ്ങളും ക്രമീകരിച്ചു. കണ്ണൻ്റെ തിരു അവതാരം ആഘോഷിക്കുന്ന ഈ അഷ്ടമി രോഹിണി വേളയിൽ പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ സംഗീതം നൽകി ആലപിച് ശ്രീ മുകുന്ദാഷ്ടകം കേൾക്കാം :

ഡോ രാജേഷ് പുല്ലാട്ടിൽ,
മൊബൈൽ: +91 90377 48752

Story Summary: The Bala Mukundashtakam a treditional Sanskrit hymn of eight verses dedicated to Lord Krishna in his form as a divine child, known as Bala Mukunda. This beautiful verses describe Lord Krishna’s enchanting appearance and childhood pastimes, evoking vatsalya bhava, the loving emotion a parent feels for a child.

Copyright 2025 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?