ജ്യോതിഷരത്നം വേണു മഹാദേവ്
വാരം ആരംഭം: 2025 സെപ്തംബർ 14, ഞായർ
ഇടവക്കൂറ്, രോഹിണി നക്ഷത്രം നാലാം പാദം.
വിശേഷ ദിവസങ്ങൾ:
സെപ്തംബർ 14: ശ്രീകൃഷ്ണജയന്തി
സെപ്തംബർ 17: ഏകാദശി
സെപ്തംബർ 18: ആയില്യം ( 19 ആയില്യം 2 നാഴിക 10 വിനായക മാത്രം ഉള്ളതിനാൽ പല ക്ഷേത്രങ്ങളിലും ആയില്യം ആചരണം 18 നാണ്. ഈ കന്നി മാസത്തിൽ രണ്ട് ആയില്യം വരുന്നതിനാൽ വെട്ടിക്കോട്ടും മറ്റും നാഗരാജാവിൻ്റെ തിരുന്നാൾ ആചരിക്കുന്നത് കന്നി 30, ഒക്ടോബർ 16ന് വരുന്ന ആയില്യമാണ് )
സെപ്തംബർ 19: പ്രദോഷം
വാരം അവസാനം: 2025 സെപ്തംബർ 13, ശനി,
കന്നിക്കൂറ്, പൂരം നക്ഷത്രം നാലാം പാദം .
ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
പുതിയ സംരംഭവുമായി ബന്ധപ്പെട്ട് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പ്രതിസന്ധികളിൽ നിന്നും കരകയറ്റാൻ കഴിയും. ചില ദു:ശീലങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും. എളുപ്പത്തിൽ പണം നേടാൻ കഴിയും. മുൻപ് നൽകിയ വായ്പ തിരിച്ചു കിട്ടും. ജീവിത പങ്കാളിയുമായി ചെറിയ കാര്യങ്ങൾക്ക് തർക്കമുണ്ടാകും. ചിലർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും. എന്നും ഓം നമഃ ശിവായ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
സഹപ്രവർത്തകരുടെ ചതിയിൽ അകപ്പെടാൻ സാധ്യതയുണ്ട്. കോപം നിയന്ത്രിക്കണം. പല വഴികളിൽ പണം ലഭിക്കും. ദീർഘകാല നിക്ഷേപം നടത്തുന്നത് ഗുണം ചെയ്യും. സുഹൃത്തുക്കളും കുടുംബവും എല്ലാ കാര്യങ്ങൾക്കും പിന്തുണ നൽകും. ജോലിയിൽ വളർച്ച കൈവരിക്കും. മേലുദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടും. എന്നും ലളിതാ സഹസ്രനാമം ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആരോഗ്യം കാര്യങ്ങളിൽ ശ്രദ്ധിക്കണം. പുതിയ ചില പദ്ധതികൾ നടപ്പിലാക്കും. അത് നല്ല സാമ്പത്തിക ലാഭം നൽകും. ബിസിനസ് ആവശ്യത്തിന് നൽകിയ വായ്പാ അപേക്ഷ അംഗീകരിക്കപ്പെടും. മോശം പെരുമാറ്റം കാരണം ഒരു ഉറ്റസുഹൃത്ത് അകന്നു പോകും.
തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. അവസരങ്ങൾ മുതലെടുക്കുന്നതിൽ പരാജയപ്പെടും. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ജീവിതസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കും. കരുതിവച്ചതിലും കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. ആരോഗ്യം മെച്ചപ്പെടും. കഠിനാധ്വാനത്തിന് നല്ല ഫലങ്ങൾ ലഭിക്കും. ചില കാര്യങ്ങളിൽ തികഞ്ഞ യാഥാസ്ഥിതിക മനോഭാവം സ്വീകരിക്കേണ്ടതുണ്ട്. അകന്നുനിന്ന ചിലർ വീണ്ടും അടുക്കും. വിദ്യാഭ്യാസത്തിൽ മികച്ച വിജയം ലഭിക്കും. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 തവണ ജപിക്കുക.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1)
ചെലവ് വർദ്ധിക്കും. എന്നാൽ ജീവിത പങ്കാളിയുടെ സഹായത്തോടെ അത് വലിയൊരു പരിധി വരെ നിയന്ത്രിക്കാനാകും. കണ്ണു തുറന്ന് ചുറ്റുമുള്ള കാര്യങ്ങൾ അറിയാൻ ശ്രമിക്കണം. ജോലി സ്ഥലത്ത് ഒരാൾ എല്ലാ കാര്യങ്ങൾക്കും തടസ്സമുണ്ടാക്കും. വിവാഹാലോചനയിൽ ആശയക്കുഴപ്പം നേരിടും. കോപം ദോഷം ചെയ്യും. ആരോഗ്യം ശ്രദ്ധിക്കണം. ദിവസവും ആദിത്യഹൃദയം ജപിക്കുക.
ALSO READ
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകണം. സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും. പഴയ നിക്ഷേപത്തിൽ നിന്ന് ആദായം വർദ്ധിക്കും. വായ്പ എടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചടയ്ക്കാൻ കഴിയും. ചിലർക്ക് സന്താന ഭാഗ്യം കാണുന്നു. ജീവിതപങ്കാളിയെ പ്രസാദിപ്പിക്കാൻ ശ്രമിക്കും. തെറ്റിദ്ധാരണകളും അകൽച്ചയും മാറും. സന്തോഷ വാർത്ത കേൾക്കും. ഓം ക്ലീം കൃഷ്ണായ നമഃ ദിവസവും 108 തവണ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
എല്ലാ സംരംഭങ്ങളിലും മികച്ച വിജയം ലഭിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകും. ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ഔദ്യോഗിക രംഗത്ത് തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. എതിരാളികളുടെ നീക്കങ്ങൾ അൽപ്പം ഉത്കണ്ഠാകുലരാക്കും. തെറ്റിദ്ധാരണകൾ പരിഹരിക്കാൻ കഴിയും. വരുമാനം വർദ്ധിക്കും. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കും. ദിവസവും മഹാലക്ഷ്മ്യഷ്ടകം ജപിക്കണം.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
സങ്കീർണ്ണമായ പ്രശ്നങ്ങളിൽ നിന്ന് കരകയറുന്നതിൽ വിജയിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്ര ചെയ്യുന്നതിന് യോഗമുണ്ട്. ചിരകാല മോഹങ്ങൾ
പൂർത്തീകരിക്കും. ജോലിയിൽ നിരവധി അവസരങ്ങൾ ലഭിക്കും. കൂടപ്പിറപ്പുകളുടെ പിന്തുണ ലഭിക്കും. വരുമാനം വർദ്ധിക്കും. ബിസിനസ്സിൽ മുന്നോട്ടുള്ള വഴി ഉറപ്പാക്കാൻ കഴിയും. നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ ആദായം ലഭിക്കും. ഓം ശരവണ ഭവ: 108 തവണ എന്നും ജപിക്കുക.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ബുദ്ധിപൂർവ്വമായ നീക്കങ്ങൾ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. കച്ചവടത്തിൽ നിന്നും നല്ല ആദായം ലഭിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ദാമ്പത്യജീവിതം വളരെയധികം സന്തോഷകരമാകും. ഓം നമോ നാരായണായ നിത്യവും 108 തവണ ജപിക്കുക.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് മുതിർന്നവരിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കും. ജോലിയിൽ മുന്നേറാനാകും. ദേഷ്യം നിയന്ത്രിക്കണം. സ്വയം ഉന്നതരായി കരുതി, മറ്റുള്ളവരുടെ സഹായം തേടുന്നതിൽ വിമുഖത കാണിക്കുന്നത് പരാജയത്തിന് കാരണമാകും. ആരെയും അമിതമായി വിശ്വസിക്കരുത്. പ്രണയ ബന്ധം ശക്തമാകും. ദിവസവും 108 തവണ വീതം ഓം ഹം ഹനുമതേ നമഃ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം , പൂരുരുട്ടാതി 1, 2, 3 )
മുതിർന്നവർ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. വരുമാനത്തിലും അതേപോലെ ചെലവുകളിലും വർദ്ധനവ് ഉണ്ടാകും. ചിലർക്ക് സന്താന ഭാഗ്യം കാണുന്നു. ആഗ്രഹങ്ങൾ പങ്കാളിയോട് തുറന്നു പറയുന്നതിൽ മടി കാണിക്കരുത്. പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സമയം നല്ലതാണ്. യാത്രകൾ ഒഴിവാക്കാൻ കഴിയില്ല. നിത്യവും 108 തവണ വീതം ഓം ഗം ഗണപതിയേ നമഃ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
സാമൂഹ്യരംഗത്ത് അംഗീകരിക്കപ്പെടും. ഏറ്റെടുക്കുന്ന കാര്യങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിയും. തൊഴിൽ മേഖലയിൽ അംഗീകാരം ലഭിക്കും. സ്വപ്നങ്ങൾ നിറവേറ്റപ്പെടും. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തും ആഗ്രഹിച്ച വിവാഹം നടക്കാൻ സാധ്യത. സർക്കാർ കാര്യങ്ങളിലെ തടസ്സം നീങ്ങും. വിദേശപഠനത്തിനുള്ള ശ്രമം വിജയിക്കും. സാഹിത്യ രംഗത്ത് ശ്രദ്ധിക്കപ്പെടും. ദിവസവും ലളിതാ സഹസ്രനാമം ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Copyright 2025 riyoceline.com/projects/Neram/. All rights reserved