തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
ശ്രീ ധർമ്മശാസ്താ ധ്യാനശ്ലോകം എന്നും രണ്ട് നേരം മൂന്ന് തവണ ചൊല്ലി അയ്യപ്പനെ സ്മരിച്ചാൽ എല്ലാവിധ മാനസിക അസ്വസ്ഥതകളും അകന്ന് മന:ശാന്തി കിട്ടും. ഈ ശ്ലോകത്തിന് ശേഷം മൂലമന്ത്രം ജപിക്കുന്നത് ഏറെ വിശേഷവും അഭീഷ്ട സിദ്ധി പ്രദവുമായി കരുതുന്നു. മൂലമന്ത്രം മന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 തവണ വീതമാണ് ജപിക്കേണ്ടത്. മൂലമന്ത്രം മണ്ഡല-മകരവിളക്ക് കാലത്തും അല്ലാതെയും ശബരിമല ദർശനത്തിന് വ്രതം എടുക്കുന്നവർ കർശനമായും ജപിക്കണം.
ശ്രീ ധർമ്മശാസ്താ ധ്യാനശ്ലോകം
സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരം
സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജത് പത്ര സുക്ലുപ്ത കുണ്ഡല മഥേ –
ഷിഷ്വാസഭൃദ്ദോർദ്ദ്വയം
നീലക്ഷൗമവസം നവീനജലദ –
ശ്യാമം പ്രഭാസത്യക –
സ്ഫായത് പാര്‍ശ്വയുഗം സുരക്ത സകലാ –
കല്പം സ്മരേദാര്യകം
അർത്ഥം : മിനുത്തതും അഴിഞ്ഞു കിടക്കുന്നതുമായ തലമുടിയുള്ളവനും സിംഹാസനസ്ഥിതനും വിളങ്ങുന്ന പത്രങ്ങളാൽ നിർമ്മിച്ചിട്ടുള്ള കുണ്ഡലങ്ങളോടു കൂടിയവനും ഇരുകൈകളിൽ അമ്പും വില്ലും ധരിച്ചവനും നീലപ്പട്ടണിഞ്ഞവനും പുതുമേഘവർണമൊത്തവനും പാർശ്വത്തിൽ പ്രഭാ എന്ന പത്നിയോടും സത്യകൻ എന്ന പുത്രനോടും കൂടിയവനും ചുവന്നനിറമുള്ളതായ മുഴുവൻ ആഭരണങ്ങളുമണിഞ്ഞിരിക്കുന്നവനുമായ ആര്യകനെ/ശാസ്താവിനെ സ്മരിക്കണം.
ശ്രീ ധർമ്മശാസ്താ മൂലമന്ത്രം
ഓം ഘ്രൂം നമഃ പരായഗോപ്‌ത്രേ
ശ്രീ ധർമ്മശാസ്തൃ ഗായത്രി
ഓം രേവന്തായ വിദ്‌മഹേ
മഹാശാസ്ത്രേ ധീമഹി
തന്നഃ ശാസ്താ പ്രചോദയാത്
തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
മൊബൈൽ: + 91 9847118340
Story summary: Dharmashasta meditation for peace of mind; Moola Mantra will fulfill your wishes
ALSO READ
Copyright 2025 riyoceline.com/projects/Neram/. All rights reserved