Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ മന്ത്രങ്ങൾ നവരാത്രി കാലത്ത് ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധി

ഈ മന്ത്രങ്ങൾ നവരാത്രി കാലത്ത് ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധി

by NeramAdmin
0 comments

അശോകൻ ഇറവങ്കര

ഏത് തരത്തിലെ ദേവീ ഉപാസനയ്ക്കും, മന്ത്രജപത്തിനും താന്ത്രികകർമ്മങ്ങളും അതിവേഗം ഏറ്റവും കൂടുതൽ ഫലം സിദ്ധി ലഭിക്കുന്ന കാലമാണ് നവരാത്രി ദിനങ്ങൾ. പ്രത്യേകിച്ചും ദേവി മന്ത്രങ്ങൾ ജപിക്കാൻ നവരാത്രിയിലെ ഒൻപതു ദിവസങ്ങൾ ശ്രേഷ്ഠമാണ്. ഇതിലെ ആദ്യത്തെ മൂന്ന് ദിവങ്ങൾ ഭദ്രകാളിക്കും അടുത്ത മൂന്ന് ദിവസങ്ങൾ മഹാലക്ഷ്മി ദേവിക്കും അവസാനത്തെ മൂന്നു ദിവസം മഹാസരസ്വതിദേവിക്കും വിശേഷപ്പെട്ടതാണ്. എന്നാൽ കേരളത്തിൽ അവസാനത്തെ മൂന്ന് ദിനങ്ങളാണ് വളരെ പ്രധാനം. നവരാത്രി കാലത്ത് ജപിച്ചാൽ ക്ഷിപ്ര ഫലം ലഭിക്കുന്ന ചില മന്ത്രങ്ങൾ

🌒 ദുർഗ്ഗാ മൂലമന്ത്രം
ഓം ഹ്രീം ദും ദുർഗ്ഗായൈ നമഃ
(നവരാത്രി ഒൻപത് ദിനങ്ങളിലും ദുർഗ്ഗാമൂലം 108 ഉരു
ജപിക്കുക. ശത്രു ദോഷം മാറി അഭീഷ്ട സിദ്ധി ലഭിക്കും )

🌒 ദുർഗ്ഗാ മന്ത്രം

ശീ ശുക: ഋഷി:
അഷ്ടിച്ഛന്ദ: ശ്രീദുർഗ്ഗാദേവതാ
1
ഐം ക്ലീം സദാ: ദുർഗ്ഗാമൂർത്തിർ
മമ ശത്രൂൻ ജഹി ജഹി
കാമാൻ കുരുകുരു സ്വാഹാ

(ഈ മന്ത്രം എല്ലാ ദിവസവും 108 ഉരു പ്രഭാതത്തിൽ ജപിക്കുക. ശത്രുനാശത്തിനും മനോകാമനകൾ നിറവേറ്റാനും ഉത്തമം. )

ALSO READ

2
ഓം ഹ്രീം മഹാദേവ്യൈ
മഹാദുർഗ്ഗായൈ ഹ്രീം നമഃ
കാമരൂപിണ്യൈ സർവ്വസൗഭാഗ്യം
കുരുകുരു സ്വാഹാ

( ഈ മന്ത്രം ദുർഗ്ഗാഷ്ടമി ദിനത്തിൽ 108 ഉരു ജപിക്കുക. ശത്രുദോഷ ശാന്തിക്കും ജീവിതവിജയത്തിനും ഉത്തമം )

🌒 വിദ്യയ്ക്ക് സരസ്വതി മന്ത്രങ്ങൾ
1
മൂലമന്ത്രം
ഓം സം സരസ്വത്യൈ നമഃ
2
ഓർമ്മശക്തിക്ക്:
ഓം സകല സരസ്വതി
ആനന്ദമോഹിനി ആത്മവിദ്യായൈ സ്വാഹാ
(രാവിലെ ഈ മന്ത്രം 108 ഉരു ജപിച്ചാൽ ഓർമ്മശക്തി ഉണ്ടാകും.)
3
സരസ്വതീ നവാക്ഷരീ മന്ത്രം
ഓം ഐം സം സരസ്വത്യൈ നമഃ
(വിജയദശമി നാളിൽ മൂലമന്ത്രവും നവാക്ഷരീമന്ത്രവും 108 പ്രാവശ്യം ജപിക്കുന്നത് വിദ്യാഗുണത്തിന് നല്ലതാണ്.)

🌒 ത്രിപുരസുന്ദരി മന്ത്രം ഉദ്യോഗവിജയത്തിന്
അത്രി: ഋഷി: പങ്ക്തിച്ഛന്ദ:
ശ്രീമദ് ത്രിപുരസുന്ദരീ ദേവതാ
ഓം ഐം ക്ലീം സൌ: ഓം നമഃ കാമേശ്വരി
ഇച്ഛാകാമഫലപ്രദേ
സർവ്വസത്വവശംകരി സർവ്വം മേ
വശമാനയാനയ സ്വാഹാ

( ഈ മന്ത്രം നവരാത്രി ദിനത്തിൽ 108 വീതം രാവിലെ ജപിക്കുക. ഉദ്യോഗവിജയത്തിനും അഭീഷ്ടസിദ്ധിക്കും
ഉത്തമം. )

🌒 ശ്രീചക്രസുന്ദരീ മന്ത്രം
ശ്രീശുക ഋഷി:
അന്യഷ്ട്യപ്ച്ഛന്ദ:ശ്രീചക്ര
സുന്ദരീദേവതാ
ഐം ഹ്യം സ്‌ഫ്രോം
വിജയായൈ ശ്രീചക്ര
വാസിന്യൈ സ്വാഹാ

( നവരാത്രി ദിനത്തിൽ ശ്രീചക്രത്തിൽ ഈ മന്ത്രജപത്തോടെ പൂക്കളർപ്പിച്ച് (108 തവണ) പ്രാർത്ഥിക്കണം. 9 ദിനങ്ങളിലും സാധിക്കാത്തവർ അവസാന മൂന്ന് ദിനത്തിൽ ചെയ്യുക. സർവ്വദുരിതങ്ങളും നീക്കി സർവ്വാഭീഷ്ടങ്ങളും സാധിക്കും.)

Story Summary: The most powerful Devi Mantras for Navaratri Pooja

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?