Wednesday, December 10, 2025
Wednesday, December 10, 2025
Home » രണ്ടാംനാൾ ബ്രഹ്മചാരിണിയെ ഭജിച്ചാൽ ചിത്തശുദ്ധി, വിദ്യാലാഭം

രണ്ടാംനാൾ ബ്രഹ്മചാരിണിയെ ഭജിച്ചാൽ ചിത്തശുദ്ധി, വിദ്യാലാഭം

by NeramAdmin
0 comments

വി സജീവ് ശാസ്‌താരം

നവരാത്രിയുടെ രണ്ടാം ദിവസമായ ദ്വിതീയതിഥിയിൽ ബ്രഹ്മചാരിണി ഭാവത്തിലുള്ള ദേവി ആരാധനയാണ് നടത്തേണ്ടത്. ഈ ദിവസം കുമാരി പൂജയിൽ മൂന്നു വയസ്സുള്ള പെൺകുട്ടിയെ ത്രിമൂർത്തി സങ്കല്പത്തിൽ പൂജിക്കുകയും ചെയ്യുന്നു.

ഹിമവാന്റെ പുത്രിയായി ജനിച്ച പാർവതിദേവി ശിവനെ പതിയായി ലഭിക്കുന്നതിന് പഞ്ചാഗ്നി മദ്ധ്യത്തിൽ നിന്ന് തപസ് ചെയ്തു. ഋഷിമാര്‍ക്ക് പോലും അസാധ്യമായ തപസാണ് ദേവി ചെയ്തത്. ഇപ്രകാരത്തിൽ തപസ് അനുഷ്ഠിക്കുന്ന ഭാവമാണ് ബ്രഹ്മചാരിണി. വെളുത്ത വസ്ത്രം ധരിച്ച് വലത് കൈയിൽ ജപമാലയും ഇടത്
കൈയിൽ കമണ്ഡുലവും ദേവി വഹിച്ചിരിക്കുന്നു. ഈ ദേവിയുമായി ചേർന്ന താമരയും വെളുത്ത വസ്ത്രവും അറിവിന്റെയും വിശുദ്ധിയുടെയും പ്രതീകമാണ്.

പാർവതിയുടെ ഭക്തിയിലും പ്രേമത്തിലും തൃപ്തനായ ശിവഭഗവാനാണ് ദേവിക്ക് ബ്രഹ്മചാരിണി എന്ന നാമം നൽകിയത്. ബ്രഹ്മചാരിണി ഭാവം തപസ്സിലുള്ളത് ആയതിനാൽ വാഹനം ഇല്ല. ശ്രീ ബ്രഹ്മചാരിണിയെ മുല്ലപ്പൂ കൊണ്ട് പൂജിക്കണം. ഈ ഭാവത്തിൽ ദേവിയെ ആരാധിച്ചാൽ ചിത്തശുദ്ധിയും വിദ്യാലാഭവും ഫലം. നവരാത്രി കാലത്തെ 9 ദിവസവും ഉപവസിക്കാനുള്ള ശക്തിയും ഉൾക്കരുത്തും ഭക്തർക്ക് ലഭിക്കുന്നത് ബ്രഹ്മചാരിണീ ഭാവത്തിന്റെ പ്രഭാവത്താലാണെന്ന് വിശ്വസിക്കുന്നു

🌒 ബ്രഹ്മചാരിണി ധ്യാനം
വന്ദേ വാഞ്ഛിതലാഭായ
ചന്ദ്രാര്‍ദ്ധകൃതശേഖരാം
ജപമാലാ കമണ്ഡലുധരാം
ബ്രഹ്മചാരിണീം ശുഭാം
ഗൌരവര്‍ണാം സ്വാധിഷ്ഠാനസ്ഥിതാം
ദ്വിതീയദുര്‍ഗാം ത്രിനേത്രാം
ധവളവര്‍ണാം ബ്രഹ്മരൂപാം
പുഷ്പാലങ്കാരഭൂഷിതാം
പദ്മവദനാം പല്ലവാധരാം
കാന്തങ്കപോലാം പീനപയോധരാം
കമനീയാം ലാവണ്യാം
സ്മേരമുഖീം നിംനനാഭിം നിതംബനീം

🌒 ബ്രഹ്മചാരിണി സ്തോത്രം
1
ദധാനാകരപദ്മാഭ്യാ അക്ഷമാലാ കമണ്ഡലും
ദേവീ പ്രസീദതുമയീ ബ്രഹ്മചാരിണ്യനുത്തമാ
2
തപശ്ചാരിണീ ത്വംഹി താപത്രയ നിവാരിണീ
ബ്രഹ്മരൂപധരാം ബ്രഹ്മചാരിണീം പ്രണമാമ്യഹം
3
നവചക്രഭേദിനീ ത്വംഹി നവ ഐശ്വര്യപ്രദായിനീ
ധനദാം സുഖദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം
4
ശങ്കര പ്രിയാ ത്വംഹി ഭുക്തി – മുക്തി ദായിനീ
ശാന്തിദാം ജ്ഞാനദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം

ALSO READ

🌒 ജപമന്ത്രം
ഓം ദേവി ബ്രഹ്മചാരിണ്യൈ നമഃ

🌒 നവദുർഗ്ഗാ സ്തോത്രം
ദുർഗ്ഗതികൾ നീക്കി ധന, ധാന്യ സമൃദ്ധിയും ബലവും ആയുരാരോഗ്യ സൗഖ്യവും കീർത്തിയും നൽകുന്നതാണ് നവദുർഗ്ഗാ സ്തോത്രം. ഇത് നവരാത്രി കാലത്ത് മാത്രമല്ല എപ്പോഴും ജപിക്കാം. ഭക്തിപൂർവം ഇത് ജപിച്ചാൽ ഭയം, രോഗമുക്തി, ശത്രു ദോഷ മുക്തി എല്ലാം ലഭിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച
നവദുർഗ്ഗാ സ്തോത്രം കേൾക്കാം :



വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി

sastharamastro@gmail.com
www.sastharamastro.in

Story Summary: Navaratri Second Day Worship: Goddess Brahmacharini Dhayanam and Stotram

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?