Wednesday, December 10, 2025
Wednesday, December 10, 2025
Home » ഭര്‍ത്തൃലാഭത്തിനും സന്താനങ്ങളുടെ ശ്രേയസ്സിനും കന്നിയിലെ ഹലഷഷ്ഠി

ഭര്‍ത്തൃലാഭത്തിനും സന്താനങ്ങളുടെ ശ്രേയസ്സിനും കന്നിയിലെ ഹലഷഷ്ഠി

by NeramAdmin
0 comments

ഗൗരി ലക്ഷ്മി

തുലാമാസത്തിലെ സ്കന്ദഷഷ്ഠി കഴിഞ്ഞാൽ, കുംഭത്തിലെ ശീതള ഷഷ്ഠി, വൃശ്ചിക മാസത്തിലെ സൂര്യ ഷഷ്ഠി എന്നിവ പോലെ സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനമാണ് കന്നിയിലെ ഹലഷഷ്ഠി. ഈ ഷഷ്ഠി പൊതുവേ വരുന്നത് നവരാത്രി കാലത്താണ്. അപ്പോൾ സ്‌കന്ദനെയും കാത്യായനി ദേവിയെയും പൂജിച്ചാല്‍ ഭര്‍ത്തൃലാഭം, സന്താന ലാഭം, സന്താനങ്ങളുടെ ശ്രേയസ് എന്നിവയാണ് ഫലം. ഇതിനെ കപിലഷഷ്ഠിയെന്നും അറിയപ്പെടുന്നു. 2025 സെപ്തംബർ 28 ഞായറാഴ്ചയാണ് കന്നിയിലെ ഹലഷഷ്ഠി.

🟢 ഷഷ്ഠിവ്രത ഫലങ്ങൾ
സന്താനലാഭം, സന്തതികളുടെ ശ്രേയസ്‌, രോഗനാശം, ദാമ്പത്യസൗഖ്യം, മംഗല്യ ഭാഗ്യം, ശത്രുനാശം, ചൊവ്വാ ദോഷശാന്തി, ത്വക് രോഗ ശാന്തി, കുടുംബ സൗഖ്യം , ഉദ്ദിഷ്ട കാര്യസിദ്ധി, സര്‍പ്പദോഷ ശാന്തി എന്നിവയാണ് ഷഷ്ഠിവ്രത അനുഷ്ഠാനത്തിന്റെ പൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠി അനുഷ്ഠിക്കുന്നത് ഉത്തമമാണ്. വെളുത്തപക്ഷ ഷഷ്ഠിയിലാണ് വ്രതമെടുക്കേണ്ടത്. ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യൻ. അതിനാലാണ് ചൊവ്വാ ദോഷ പരിഹാരത്തിന് ഷഷ്ഠി നോൽക്കുന്നത്.

🟢 വ്രതനിഷ്ഠകൾ
സാധാരണ ഷഷ്ഠിയുടെ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠി ദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി സ്‌തോത്രങ്ങൾ പാരായണം ചെയ്ത് ഉച്ച പൂജയുടെ നിവേദ്യം കഴിച്ച് അന്നു വൈകുന്നേരം ഫലങ്ങളോ മറ്റോ കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച ശേഷം ആഹാരം കഴിക്കാം. ആരോഗ്യപ്രശ്‌നം ഉള്ളവർ അതിനനുസരിച്ച രീതിയിൽ വ്രതമെടുക്കുക. പുല, വാലായ്മ ഉള്ള സമയങ്ങളിൽ വ്രതം അനുഷ്ഠിക്കാൻ പാടില്ല. വ്രതം മുടങ്ങുന്നത് മന:പൂർവ്വമല്ലെങ്കിൽ തുടർന്നെടുക്കാം. അല്ലെങ്കിൽ ആദ്യം മുതലെടുക്കണം. ഷഷ്ഠിദേവിയുടെ സ്‌തോത്രം നിത്യവും പാരായണം ചെയ്യണം. പുല വാലായ്മ സമയത്ത് സ്മരിക്കുകയേ പാടുള്ളൂ.

🟢 വഴിപാടുകളുടെ ഫലങ്ങൾ
വ്രതമെടുക്കുന്നവർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വഴിപാടുകള്‍ നടത്തുന്നത് നല്ലതാണ്. അഭിഷേകമാണ് സുബ്രഹ്മണ്യന് ഏറ്റവും പ്രിയങ്കരമായ വഴിപാട്.
പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം എന്നിവ കൊണ്ടാണ് സാധാരണ അഭിഷേകം നടത്തുന്നത്. പഴം, കല്‍ക്കണ്ടം, നെയ്, ശര്‍ക്കര, മുന്തിരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിശിഷ്ട നിവേദ്യമാണ് പഞ്ചാമൃതം. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതം അഭിഷേകത്തിന്റെ ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം, പാല്‍, നെയ്യ്, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകം നടത്തിയാല്‍ ശരീരസുഖം, എണ്ണ കൊണ്ട് അഭിഷേകം നടത്തിയാല്‍ രോഗനാശം, ഭസ്മം കൊണ്ട് അഭിഷേകം നടത്തിയാല്‍ പാപനാശം, തൈര് കൊണ്ട് അഭിഷേകം നടത്തിയാല്‍ സന്താനലാഭം എന്നിവയാണ് ഫലം.

🟢 ഇവർക്ക് മുരുകപ്രീതി അനിവാര്യം
അഗ്‌നിസ്വരൂപനാണ് കുജന്‍. അതുകൊണ്ടു സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്‌വിളക്ക് നടത്തുക മുതലായവ കുജദോഷ പരിഹാരത്തിനുള്ള ഉത്തമ മാര്‍ഗ്ഗമാണ്. ഷഷ്ഠി ദിവസം ക്ഷേത്ര ദർശനം നടത്തി മുരുക മന്ത്രങ്ങൾ ജപിച്ചാൽ ചൊവ്വാദോഷ ശാന്തി ലഭിക്കും. പ്രത്യേകിച്ച് ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ഷഷ്ഠിവ്രതമെടുത്ത് സുബ്രഹ്മണ്യ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്.

ALSO READ

🟢 ദ്വാദശനാമ മന്ത്ര ജപം
ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍
സുബ്രഹ്മണ്യന്റെ ദ്വാദശനാമ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമമാണ് :

1 ഓം സേനാന്യൈ നമഃ
2 ഓം ക്രൗഞ്ചരയേ നമഃ
3 ഓം ഷണ്‍മുഖായ നമഃ
4 ഓം ഗുഹായ നമഃ
5 ഓം ഗാംഗേയായ നമഃ
6 ഓം കാര്‍ത്തികേയായ നമഃ
7 ഓം സ്വാമിനെ നമഃ
8 ഓം ബാലരൂപായ നമഃ
9 ഓം ഗ്രഹാഗ്ര ൈണ്യ നമഃ
10 ഓം ചാടപ്രിയയായ നമഃ
11 ഓം ശക്തിധത്യാരായ നമഃ
12 ഓം ദൈത്യാരയേ നമഃ

Summary: Significance and Benefits of Hala Shashi observation of Kanni Masam

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?