Wednesday, December 10, 2025
Wednesday, December 10, 2025
Home » ഷഷ്ഠി, പൂജവയ്പ് , വിജയ ദശമി , വിദ്യാരംഭം ; ഈ ആഴ്ചയിലെ നക്ഷത്രഫലം

ഷഷ്ഠി, പൂജവയ്പ് , വിജയ ദശമി , വിദ്യാരംഭം ; ഈ ആഴ്ചയിലെ നക്ഷത്രഫലം

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

വാരം ആരംഭം: 2025 സെപ്തംബർ 27, ശനി,
വൃശ്ചികക്കൂറ്, തൃക്കേട്ട നക്ഷത്രം ആദ്യ പാദം .
വിശേഷ ദിവസങ്ങൾ:

സെപ്തംബർ 28: ഷഷ്ഠി വ്രതം
സെപ്തംബർ 29: പൂജവയ്പ്
സെപ്തംബർ 30: ദുർഗ്ഗാഷ്ടമി, ആയുധ പൂജ
ഒക്ടോബർ 1: മഹാനവമി,
ഒക്ടോബർ 2: പൂജയെടുപ്പ് , വിജയ ദശമി , വിദ്യാരംഭം.
ഒക്ടോബർ 3: ഏകാദശി
ഒക്ടോബർ 4: ശനി പ്രദോഷം

വാരം അവസാനം: 2025 ഒക്ടോബർ 4, കുംഭക്കൂറ്,
ചതയം നക്ഷത്രം നാലാം പാദം

ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സാമ്പത്തിക നേട്ടമുണ്ടാക്കാൻ അവസരങ്ങൾ ലഭിക്കും. എല്ലാക്കാര്യത്തിലും കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പ്രശസ്തി നേടാനാകും. ചിലരെ അമിതമായി വിശ്വസിക്കുന്നത് ദോഷം ചെയ്യും. വ്യക്തിപരമായ ജീവിതത്തിലെ രഹസ്യങ്ങൾ മറ്റുള്ളവരോട് പങ്കിടരുത്. കഠിനാധ്വാനത്തിലൂടെ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാൻ കഴിയും. പ്രായം കൂടിയവരെ ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കും. ഭൂമി ക്രയവിക്രയത്തിലെ ആശയക്കുഴപ്പങ്ങൾക്ക് പരിഹാരം കാണും. ഏറെക്കാലമായി കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ ജോലിസ്ഥലത്ത് വച്ച് കണ്ടുമുട്ടാൻ കഴിയും. മഹാവിഷ്ണു പ്രീതി നേടുന്നതിന് ഓം നമോ നാരായണായ 108 തവണ വീതം ജപിക്കുന്നത് ഉത്തമം.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കും. വീട്, ഭൂമി, സ്വർണ്ണം എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും. വ്യാപാരത്തിൽ ലാഭം വർദ്ധിക്കും. നിർമ്മാണ പ്രവർത്തനങ്ങളിൽ മികച്ച
പുരോഗതി കൈവരിക്കാൻ സാധിക്കും. ഭാവിയിൽ നേട്ടം ലഭിക്കുന്ന സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യും. സന്താനങ്ങൾ കാരണം സന്തോഷാനുഭവങ്ങൾ ലഭിക്കും. കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളിൽ നിന്നും കരകയറും. ദാമ്പത്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. വിദേശത്ത് നിന്ന് മടങ്ങുന്നതിന് പ്രേരണയും സമ്മർദ്ദവും ശക്തമാകും. നിത്യവും 108 തവണ ഓം ഗം ഗണപതയേ നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
വിവിധ മാർഗ്ഗങ്ങളിൽ ധനം ലഭിക്കും. മികച്ച രീതിയിൽ നിക്ഷേപങ്ങൾ നടത്തി ജീവിതാഭിവൃദ്ധിയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കും. പങ്കാളിത്ത ബിസിനസിൽ സുപ്രധാന തീരുമാനം എടുക്കും. നിഷേധാത്മകമായ സമീപനം ഉപേക്ഷിക്കും. കുടുംബ പ്രശ്നങ്ങൾ മാനസിക വിഷമത്തിന് കാരണമാകും. യഥാർത്ഥ സ്നേഹത്തിന്റെ ആർജ്ജവം അനുഭവിക്കും. പുതിയ ചില പദ്ധതികളും തന്ത്രങ്ങളും മെനയും. ആനുഭവപരിചയം നേടിയ ആളുകളുടെ അഭിപ്രായം തേടും. ആധുനികമായ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കും. പ്രവേശന പരീക്ഷയിൽ വിജയം വരിക്കും. ഓം ഹം ഹനുമതേ നമഃ എന്ന മന്ത്രം ദിവസം 21 തവണ വീതം നിത്യവും ജപിക്കുക.

ALSO READ

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ആത്മവിശ്വാസക്കുറവ് നേരിടും. രോഗമുക്തി ലഭിക്കും. സാമ്പത്തികമായ എല്ലാ വെല്ലുവിളികളും മറികടക്കും. ധാരാളം പുതിയ അവസരങ്ങൾ വന്നുചേരും. രഹസ്യം പങ്കിടുമ്പോൾ ആ വ്യക്തിയുടെ വിശ്വാസയോഗ്യത ഉറപ്പാക്കിയില്ലെങ്കിൽ പിന്നീട് വിഷമിക്കേണ്ടി വരും. ഇത് കുടുംബത്തിൽ അസ്വസ്ഥത സൃഷ്ടിക്കും. ദാമ്പത്യത്തിൽ സദ് ഫലങ്ങൾ ലഭിക്കും. പരിശ്രമങ്ങൾ ഫലവത്താകും. ആദരവും അംഗീകാരവും സമ്മാനവും നേടാൻ കഴിയും. ഔദ്യോഗികമായ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിറവേറ്റും. സർക്കാർ പരീക്ഷകളിൽ വിജയം വരിക്കും. ഈശ്വരാധീനം വർദ്ധിക്കും. ഓഹരി വിപണി, ഭാഗ്യക്കുറി,ചിട്ടി എന്നിവയിലൂടെ നേട്ടങ്ങളുണ്ടാകും. ദിവസവും 108 തവണ ഓം നമഃ ശിവായ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആരോഗ്യം പതിവിലും മെച്ചമാകും. വിവിധ തരത്തിലെ ശാരീരിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടു. അമിതമായ ചെലവുകൾ ഒഴിവാക്കണം. അല്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും. കുടുംബ പ്രശ്‌നങ്ങൾ സങ്കീർണ്ണമാകും. പങ്കാളിയിൽ നിന്നും അകന്നു കഴിയാൻ സാധ്യതയുണ്ട്.പങ്കാളിത്ത സംരംഭം കൂടുതൽ ഫലപ്രദമാകും. ബിസിനസ് വിപുലീകരണത്തിനായി ശ്രമിക്കും. തെറ്റുകൾ തിരുത്തും. ഗൃഹനിർമ്മാണം പൂർത്തിയാക്കും. വിദേശത്ത് മികച്ച ജോലി കിട്ടാൻ സാധ്യതയുണ്ട്. പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ മികച്ച ജോലിക്ക് അനുകൂലമായ അവസരം
കിട്ടും. നിത്യവും ഓം നമഃ ശിവായ 108 തവണ ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
പലവഴികളിൽ ധനലാഭമുണ്ടാകും. പുതിയ ഏതെങ്കിലും പദ്ധതിയിൽ പണം നിക്ഷേപിക്കും. ഇതിലൂടെ വരും കാലത്ത് വലിയ ആദായം ലഭിക്കും. കരാർ, കമ്മീഷൻ ഇടപാടുകളിലൂടെ നേട്ടമുണ്ടാകും. വളരെ അടുപ്പമുള്ള വ്യക്തിയുമായുള്ള വാദ പ്രതിവാദങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യേക വ്യക്തിയോടുള്ള അമിതമായ ഇഷ്ടം കാരണം വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കണം. അപകട സാധ്യത കൂടുതലാണ്. പ്രവർത്തന മേഖലയിൽ ഇഷ്ടാനുസരണം ചില മാറ്റങ്ങൾ വരുത്താൻ കഴിയും. വ്യാപാരത്തിൽ വൻ വിജയം നേടും. നിത്യവും ഓം നമോ നാരായണായ 108 തവണ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
കലാപരമായ കഴിവുകൾ ശരിയായി ഉപയോഗിച്ചാൽ ജീവിത വിജയത്തിന് പ്രയോജനം ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യാപാരത്തിൽ നല്ല ലാഭം ലഭിക്കും. അതിഥി സൽക്കാരം നടത്തും. ശാരീരിക, മാനസിക ആരോഗ്യം ശക്തമാകും. ജീവിതം ആസ്വദിക്കാൻ കഴിയും. സന്തോഷകരമായ സന്ദർഭങ്ങളിൽ തർക്കം ഒഴിവാക്കണം. ജീവിത പങ്കാളിയിൽ നിന്ന് അകന്ന് നിൽക്കേണ്ടി വരുന്നതിൽ വിഷമിക്കും. ജോലിയിൽ നേട്ടമുണ്ടാക്കും. സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കഴിയും. പ്രശസ്തിയും അംഗീകാരവും ലഭിക്കും. ശമ്പള വർദ്ധനവിന് സാധ്യത. ലക്ഷ്മീ പ്രീതിക്ക് വെള്ളിയാഴ്ച പുഷ്പാഞ്ജലി സമർപ്പിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
നിഷേധാത്മകമായ സമീപനം സ്വീകരിക്കരുത്. കോപം കീഴടക്കാൻ അനുവദിക്കരുത്. ആരോഗ്യം, കർമ്മശേഷി എന്നിവ മെച്ചപ്പെടുത്താനും സാധിക്കും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. പൂർവ്വിക സ്വത്ത് വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിലൂടെ നല്ലൊരു തുക ലഭിക്കും. സാമ്പത്തിക ഇടപാടുകളുടെ കാര്യം ആരോടും വെളിപ്പെടുത്തരുത്. ഏകപക്ഷീയമായ തീരുമാനങ്ങൾ കുടുംബാംഗങ്ങളുടെ എതിർപ്പുകൾ ക്ഷണിച്ചു വരുത്തും. പ്രണയ വിവാഹത്തിന് അവസരം തെളിയും. വ്യാപാരികൾ കരാറുകൾ പരിശോധിച്ച ശേഷം മാത്രം ഒപ്പിടണം. സർപ്പപ്രീതിക്ക് വഴിപാടുകൾ നടത്തണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടും. അനാവശ്യമായി ധാരാളം സാധനങ്ങൾ വാങ്ങിക്കൂട്ടും. ചെലവ് അമിതമാകും. സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനം
തോന്നും. കുടുംബജീവിതത്തിൽ ശാന്തിയും ആനന്ദവും ഉണ്ടാകും. എതിർലിംഗത്തിലുള്ളവരെ സ്വാധീനിക്കാൻ കഴിയും. ഭാഗ്യവും ഈശ്വരാധീനവുമുണ്ടാകും.എല്ലാ കാര്യങ്ങളിലും വിജയം വരിക്കും. അനുഭവങ്ങളിൽ നിന്ന് സ്വയം വിലയിരുത്തി തെറ്റുകൾ തിരുത്താൻ കഴിയും. ജോലിയിൽ, മറ്റുള്ളവരെക്കാൾ മുന്നേറും. മത്സരബുദ്ധി പ്രദർശിപ്പിക്കും. ജോലിയുടെ സമ്മർദ്ദം മടുപ്പിക്കും. എന്നും രാവിലെ 108 തവണ ഓം നമോ നാരായണായ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ എടുക്കണം. പണം ചെലവഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ആരോടും പരുഷമായി സംസാരിക്കരുത്. വിഷമങ്ങളും വികാരങ്ങളും പങ്കിടരുത്. അവർ വിശ്വാസം മുതലെടുത്ത് പിന്നീട് വേദനിപ്പിക്കും. സ്വന്തം കഴിവിലും സർഗ്ഗാത്മകയിലും വിശ്വസിച്ച് മുന്നോട്ടു പോകാൻ ശ്രമിക്കണം. പുതിയത് ഒന്നും പഠിക്കാനുള്ള പ്രായമല്ലെന്ന ചിന്ത മാറ്റണം. ഒഴിവുസമയങ്ങൾ ആസ്വദിക്കണം. യാത്ര ചെയ്യാനും പണം ചെലവഴിക്കാനുമുള്ള മാനസിക ശക്തമാകും. ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ ചില മാറ്റങ്ങൾക്ക് എല്ലാ സാധ്യതയുമുണ്ട്. എല്ലാ ദിവസവും വിഷ്ണു അഷ്ടോത്തര ശതനാമാവലി ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
വരുമാനവും ആത്മവിശ്വാസവും വർദ്ധിക്കും. സ്വന്തം കഴിവിലും കൂടുതൽ വാഗ്ദാനം ആർക്കും നൽകരുത്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് ശ്രദ്ധയും മുൻഗണനയും നൽകും. ധന ഇടപാടുകളിൽ കൂടുതൽ ജാഗ്രത വേണം. ബിസിനസിൽ സാമ്പത്തിക നഷ്ടം നേരിടാൻ സാധ്യതയുണ്ട്. ആരെയും അതിരുകവിഞ്ഞ് വിശ്വസിക്കരുത്; പ്രത്യേകിച്ച് മുൻപ് ചതിച്ചവരെ. അപകീർത്തി സാധ്യത കണക്കിലെടുത്ത് ബന്ധങ്ങളിലും ഇടപഴകലുകളിലും മിതത്വം പാലിക്കണം. ദാമ്പത്യത്തിൽ നിസ്സാരകാര്യങ്ങളുടെ പേരിൽ തർക്കം രൂക്ഷമാകും. ജോലി ഉപേക്ഷിക്കരുത്. ശാസ്താ പ്രീതിക്ക് നീരാജനം നടത്തി പ്രാർത്ഥിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ചെലവ് ചുരുക്കാൻ ശ്രദ്ധിക്കണം. സുഖസൗകര്യങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കും, കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ദാമ്പത്യത്തിൽ പരസ്പരം വിശ്വാസം ശക്തിപ്പെടുത്തും പങ്കാളി മനസ് തുറന്ന് സംസാരിക്കും. ചില രഹസ്യങ്ങൾ വെളിപ്പെടും. കർമ്മരംഗത്ത് ഇഷ്ടാനുസരണം ചില നല്ല മാറ്റങ്ങൾ വരുത്താൻ കഴിയും. മനസ്സിനെ വിഷമിപ്പിക്കുന്ന വാർത്ത കേൾക്കും. ഇഷ്ടമുള്ള നല്ല കോഴ്സിന് ചേരണമെന്ന് ആഗ്രഹിക്കുന്ന കുട്ടികൾക്ക് അല്പം കാലം കൂടി കാത്തിരിക്കേണ്ടി വരും. ആരോഗ്യം അത്ര അനുകൂലമാകില്ല. വ്യായാമം, യോഗ മുടക്കരുത്. ശ്രീകൃഷ്ണ പ്രീതിക്ക് ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?