Wednesday, December 10, 2025
Wednesday, December 10, 2025
Home » 2025 ഒക്ടോബർ മാസത്തിലെ ഗുണദോഷ ഫലങ്ങൾ

2025 ഒക്ടോബർ മാസത്തിലെ ഗുണദോഷ ഫലങ്ങൾ

by NeramAdmin
0 comments

ജ്യോതിഷി പ്രഭാസീന സി പി

2025 ഒക്ടോബർ 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4 )
മാതാപിതാക്കളുടെ ആവശ്യം പരിഗണിക്കും കഠിനാദ്ധ്വാനത്താൽ ജീവിത നിലവാരം വർദ്ധിക്കും. ജോലി സംബന്ധമായ കാര്യങ്ങളിൽ പ്രതീക്ഷ വർദ്ധിക്കും. സങ്കീർണ്ണമായ പ്രശ്നങ്ങൾ ലാഘവത്തോടെ അഭിമുഖീകരിക്കാൻ അവസരമുണ്ടാകും. ആദരണീയ വ്യക്തികളുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
അവിചാരിതമായി പണച്ചെലവ് വരുന്ന
സാഹചര്യം കാണുന്നു. നിബന്ധനകർക്ക് വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. ആദ്ധ്യാത്മിക – ആത്മീയ – സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാകും. പ്രതീക്ഷകൾക്ക് അതീതമായ കാര്യങ്ങൾ അനുഭവത്തിൽ വന്നു ചേരുമെങ്കിലും അഹംഭാവം ഒഴിവാക്കണം. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രത്യക്ഷമായും പരോക്ഷമായും ചില വേണ്ടപ്പെട്ടവർ വിരോധികളായിത്തീരും. കീഴ് ജീവനക്കാർ വരുത്തിവെച്ച അബദ്ധങ്ങൾ തിരുത്തുവാൻ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും. ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കും. ആഞ്ജാനുവർത്തികളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ പലപ്പോഴും യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിൽ ആശ്വാസം തോന്നും.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. ഉത്തരവാദിത്വമുള്ള പുത്രൻ്റെ സമീപനത്താൽ ആശ്വാസവും സമാധാനവും തോന്നും. വിശാല മനസ്ഥിതിയോടുകൂടി ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും അനുകൂലമായ
ഫലം ലഭിക്കും. കർമ്മരംഗത്ത് മികച്ച വിജയമുണ്ടാകും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം ഉണ്ടാകും ആത്മീയ – ഈശ്വര ചിന്തകൾ അനാവശ്യ വികാര വിചാരങ്ങൾ അതിജീവിക്കുവാൻ ഉപകരിക്കും.

ALSO READ

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ പിൻബലത്താൽ ഏറ്റെടുത്ത പദ്ധതികൾ പൂർത്തീകരിക്കുവാൻ സാധിക്കും. വിമർശനങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. മാറ്റിവച്ച വിദൂര തീർത്ഥയാത്ര സഫലമാകും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അവിചാരിതമായ ചെലവുകൾ വർദ്ധിക്കും. അധികാരവും പണമിടപാടുകളും മറ്റൊരാളെ എൽപ്പിച്ചു കൊണ്ടുള്ള വ്യാപാര വ്യവസായങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ് നല്ലത്. മുൻകോപം ദോഷം ചെയ്യും.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം ചിത്തിര 1/2)
നിശ്ചയിച്ചുറപ്പിച്ച ചില കാര്യങ്ങൾക്ക് വ്യതിചലനം ഉണ്ടാകും. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ അതിജീവിക്കുവാൻ സുതാര്യതമായ സമീപനത്താൽ സാദ്ധ്യമാകും. വിട്ടു വീഴ്ചാ മനോഭാവം സ്വീകരിച്ചാൽ ദാമ്പത്യ ബന്ധം പുനസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ലഭിക്കും. വർദ്ധിച്ചു വരുന്ന ചില വിനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. സഹപ്രർത്തകർക്ക് സ്ഥലം മാറ്റമായതിനാൽ ചുമതലകൾ വർദ്ധിക്കും.

തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
മേലധികാരികൾ അതൃപ്തി പ്രകടിപ്പിച്ച് സംസാരിക്കുവാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. സമാന ചിന്താഗതിയിലുള്ളവരുമായി നടത്തുന്ന സുദീർഘമായ ചർച്ചകൾ പുതിയ തൊഴിലവസരങ്ങൾക്ക് വഴി ഒരുക്കും. വിദ്യാർത്ഥികൾക്ക് അലസതയും ശ്രദ്ധക്കുറവും വരാതെ നോക്കണം. അനവരസരങ്ങളിലുള്ള വാഗ്വാദങ്ങളിൽ നിന്നും പിൻമാറുവാൻ ഉൾപ്രേരണയുണ്ടാകും.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭൗതിക ജീവിതത്തോടൊപ്പം ആദ്ധ്യാത്മിക ആത്മീയ ആശയങ്ങൾ സമന്വയിപ്പിക്കുന്നത് സമാധാനത്തിന് വഴിയൊരുക്കും. യുക്തമായ തീരുമാനം സ്വീകരിക്കുവാൻ അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശങ്ങൾ തേടും. ഭക്തി പുരസ്സരം ചെയ്യുന്ന കാര്യങ്ങൾക്ക് സമ്പൂർണ്ണ വിജയം ഉണ്ടാകും. കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ സന്തോഷം തോന്നും. ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ വേണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
നഷ്ടപ്പെട്ടെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും. പരീക്ഷയിൽ പ്രതീക്ഷിച്ചതിൽ മികച്ച വിജയം നേടും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. അർപ്പണ മനോഭാവവും സുതാര്യതയും പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർത്ഥനാകും. നിരവധി കാര്യങ്ങൾ നിഷ്കർഷതയോടു കൂടി ചെയ്തു തീർക്കുന്നതിൽ ആത്മസംതൃപ്തി യ ഉണ്ടാകും.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആത്മവിശ്വാസവും കൃത്യനിർവ്വഹണ ശക്തിയും കൂടും. ആരോപണങ്ങളിൽ നിന്നും കരകയറും. കുടുംബത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറിക്കിട്ടും. ഭക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാനിടയുണ്ട്. ഉന്നത വ്യക്തികളുമായി ദൃഢമായ ബന്ധം ഉണ്ടാകും. നന്നായി അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയരുത്.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആകുല ചിന്തകൾ മനസ്സ് അസ്വസ്ഥമാക്കും. യാത്രകൾ കഴിവതും കുറയ്ക്കുക. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം. അസുഖങ്ങൾ നിസ്സാരമായി കാണരുത്. എതിർപ്പുകൾ ധാരാളം ഉണ്ടാകുമെങ്കിലും ഈശ്വരാനുഗ്രഹം കൊണ്ട് അതിനെയെല്ലാം അതിജീവിക്കാൻ സാധിക്കും. അവസോരചിതമായ ഇടപെടലുകൾ മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവാകും. വാഗ്ദാനങ്ങൾ നൽകരുത്. അലസത വെടിയണം.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
നിസ്സാര കാര്യങ്ങൾക്കു പോലും കഠിനമായി പ്രയത്നിക്കേണ്ടതായി വരും.
ചില അപവാദങ്ങൾ കേൾക്കാൻ സാധ്യതയുണ്ട്. അനാവശ്യകാര്യങ്ങളിൽ ഇടപ്പെട്ട് മാനസിക വിഷമം ഉണ്ടാകുന്നതിനാൽ അവ ഒഴിവാക്കണം. വിദ്ധ്യാർത്ഥികൾക്ക് ഉത്സാഹക്കുറവ് ഉദാസീന മനോഭാവം തുടങ്ങിയവ വർദ്ധിക്കാതെ നോക്കണം. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. സാമ്പത്തിക പരാധീനത ഉണ്ടാകും. ജീവിത ചെലവ് നിയന്ത്രിക്കേണ്ടി വരും വാക് ദോഷം വരാതെ നോക്കണം.

ജോതിഷി പ്രഭാസീന സി പി
+91 9961 442256

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ)
Email: prabhaseenacp@gmail.com)

Summary: Monthly (2025 October) Star predictions based on moon sign by Prabha Seena

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?