ഗൗരി ലക്ഷ്മി
കന്നിമാസത്തിലെ ഒരു സവിശേഷ ആചാരമാണ് കമല ഏകാദശി വ്രതാനുഷ്ഠാനം. വിജയദശമിയുടെ അടുത്ത ദിവസം വരുന്ന വെളുത്ത പക്ഷ ഏകാദശി ദിവസമാണ് കമല ഏകാദശി. അതിശ്രേഷ്ഠമായ ഈ വ്രതം 12 വർഷം മുടങ്ങാതെ അനുഷ്ഠിച്ചാൽ ഏത് വിധത്തിലുള്ള ദാരിദ്ര്യ ദു:ഖവുമകന്ന് സമ്പദ് സമൃദ്ധിയും സർവ്വവിധ ഐശ്വര്യങ്ങളും സമസ്ത സൗഭാഗ്യങ്ങളും കൈവരും. ആരോഗ്യം, ധനം, ഐശ്വര്യം, മന:സമാധനം, സന്തതി പരമ്പരകൾ, വിജയം, ദീർഘായുസ്, കീർത്തി എന്നീ എട്ട് ഭാഗ്യങ്ങളുടെ അഭാവം ദാരിദ്ര്യം എന്ന നിർവ്വചനത്തിൽ വരും. കമലഏകാദശി അനുഷ്ഠാനം വഴി ഈ ദുഃഖങ്ങളെല്ലാം തന്നെ അകന്ന് പോകും. 2025 ഒക്ടോബർ 3 വെള്ളിയാഴ്ചയാണ് കമലാ വ്രതം.
🔴 ലക്ഷ്മീനാരായണപൂജ ചെയ്യണം
വീടുകളിൽ തന്നെ കമലാവ്രതം അനുഷ്ഠിക്കാം. അന്ന് ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് കുളിച്ച് ശുദ്ധമായി ലക്ഷ്മീനാരായണപൂജ ചെയ്യണം. ലക്ഷ്മീ നാരായണ വിഗ്രഹമോ ചിത്രമോ വച്ചാണ് ലക്ഷ്മീ നാരായണനെ പൂജിക്കേണ്ടത്. ഓം ലക്ഷ്മീ നാരായണ നമഃ എന്ന മന്ത്ര ജപമാണ് ഈ പൂജയിൽ പ്രധാനം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും 108 തവണ വീതം ഈ മന്ത്രം ജപിക്കണം. തുളസിച്ചെടിക്ക് സമീപമിരുന്ന് പൂജിക്കുന്നത് കൂടുതൽ നല്ലത്. 1008 തവണ ജപിച്ചാൽ ഫലസിദ്ധി അത്ഭുതകരമായിരിക്കും.
🔴 ഹരിദാസാനന്ദ സ്വാമികളുടെ കഥ
ശുകപുരമെന്ന ഗ്രാമത്തിലെ ലക്ഷ്മിഭക്തനായിരുന്ന ദേവഭക്തന്റെ അലസനും ഭോഗിയുമായ പുത്രനായിരുന്നു ഹരിദാസൻ. ത്രിവേണി സംഗമത്തിൽ വച്ച് 12 വർഷം മുടങ്ങാതെ കമലാവ്രതം അനുഷ്ഠിച്ച് ഹരിദാസൻ വിശ്വവിശ്രുതനായ ഹരിദാസാനന്ദ സ്വാമികളായി മാറി.
🔴 കുബേരൻ രചിച്ച അഷ്ടകം
കന്നിമാസത്തിൽ മഹാലക്ഷ്മി വ്രതം എടുക്കുന്നവർ നെല്ലിമരം നട്ടു വളർത്തുന്നത് മഹാലക്ഷ്മീപ്രീതിക്ക് നല്ലതാണ്. ശ്രീപരമേശ്വരൻ കുബേരന് ഉപദേശിച്ചു കൊടുത്തതും ഇതുതന്നെയാണ്. തന്റെ രാജധാനിയായ അളകാപുരി മുഴുവൻ ശിവന്റെ ആജ്ഞപ്രകാരം കുബേരൻ നെല്ലിമരങ്ങൾ നട്ടുവളർത്തി. അങ്ങനെ അളവില്ലാത്ത ധനത്തിനും യശസ്സിനും പാത്രമായ കുബേരൻ മഹാലക്ഷ്മിയോടുള്ള ഭക്ത്യാദരവിൽ ശ്രീ മഹാലക്ഷ്മി അഷ്ടകം രചിച്ച് നിരന്തരം ജപിച്ച് അഷ്‌ടൈശ്വര്യങ്ങൾ നേടി. പരമ്പരാഗതമായി അനേകം കോടി ഭക്തർ നിത്യവും ജപിക്കുന്ന ഈ അഷ്ടകം
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്നത് കേൾക്കാം :
🔴 മഹാലക്ഷ്മ്യൈഷ്ടകം
ധനലക്ഷ്മി
നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്രഗദാ ഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ
ALSO READ
ധാന്യലക്ഷ്മി
നമസ്‌തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സർവപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
ശൗര്യലക്ഷ്മി
സിദ്ധിബുദ്ധി പ്രദേ ദേവി
ഭക്തിമുക്തി പ്രദായിനി
മന്ത്രമൂർത്തേ മഹാദേവി
മഹാലക്ഷ്മി നമോ സ്തുതേ
വിദ്യാലക്ഷ്മി
ആദ്യന്ത രഹിതേ ദേവി
ആദ്യശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മി നമോ സ്തുതേ
കീർത്തിലക്ഷ്മി
സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മി നമോ സ്തുതേ
ധൈര്യലക്ഷ്മി
സർവ്വജ്‌ഞേസർവവരദേ
സർവദുഷ്ട ഭയങ്കരി
സർവദു:ഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
വിജയലക്ഷ്മി
പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാത
മഹാലക്ഷ്മി നമോസ്തുതേ
രാജലക്ഷ്മി
ശ്വേതാംബരധരേ ദേവി
നാനാലങ്കാരഭൂഷിതേ
ജഗൽ സ്ഥിതേ ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ
Story Summary : Significance of Kamala Vritham in Kanni
Copyright 2025 riyoceline.com/projects/Neram/. All rights reserved