മംഗള ഗൗരി
ദുര്‍ഗ്ഗാദേവിയുടെ ഭാവമായ അപരാജിത ദേവിയെ സ്തുതിക്കുന്ന ദിവ്യ സ്തോത്രമാണ് അപരാജിതാ സ്തുതി . യാ ദേവീ സ്തുതി, ദേവീ സ്തുതി എന്നെല്ലാം പറയുന്ന അത്ഭുത ഫലദാന ശക്തിയുള്ള ഈ സ്തോത്രം ദേവീമാഹാത്മ്യം അഞ്ചാം അദ്ധ്യായത്തിലെ ഇരുപത്തെട്ട് ശ്ലോകങ്ങളാണ്. ദുഷ്ടദൃഷ്ടികളും ശത്രുക്കളും കാരണം ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളും മറികടക്കാന്‍ വേണ്ട മന: ശക്തിയും സംരക്ഷണവും ഇത് പരായണം ചെയ്യുന്നവർക്ക് ലഭിക്കുന്നത് പരമ്പരാഗത അനുഭവമാണ്.
🔴 ദുഷ്ടരുടെ കെണിയിൽ നിന്ന് രക്ഷിക്കും
ദിവസവും ഒരിക്കലെങ്കിലും ഈ സ്തോത്രം ജപിച്ചാൽ ദുഃസ്വാധീനങ്ങളിൽ നിന്ന് ദേവി നമ്മെ രക്ഷിക്കും. ജീവിതത്തിൽ സന്തോഷകരമായൊരു അന്തരീക്ഷം വളർത്തിയെടുക്കാൻ കഴിയും. ദുഷ്ടരുടെ കെണിയിലും ഗൂഢാലോചനയിലും വീഴാതിരിക്കാൻ സഹായിക്കും. ഏത് സാഹചര്യത്തിലും വിജയിക്കാൻ ആവശ്യമായ മാനസിക ശക്തിയും ബുദ്ധിയും അപരാജിത നൽകും. ധൈര്യം, കർമ്മ വിജയം എന്നിവ നേടാനും നല്ലതാണ്.
🔴 ചൊവ്വ, വെള്ളി, പൗർണ്ണമി ശ്രേഷ്ഠം
അപരാജിത സ്തോത്രം പാരായണം ചെയ്യുന്നതിന് സങ്കീർണ്ണമായ ചടങ്ങുകളോ തയ്യാറെടുപ്പുകളോ ആവശ്യമില്ല. എന്നാലും പാരായണം ചെയ്യും മുൻപ് ഭക്തർ കുളിച്ച് പൂജാമുറിയിൽ ദേവിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വച്ച് പൂക്കൾ സമർപ്പിക്കാറുണ്ട് ദുർഗ്ഗാദേവി സമ്പൂർണ്ണമായ അനുഗ്രഹം നൽകുന്ന ഈ സ്തുതി ചൊവ്വ, വെള്ളി, പൗർണ്ണമി, നവരാത്രി, വിജയദശമി, ഹോളി, ദീപാവലി തുടങ്ങിയ ദേവീ പ്രധാനമായ ദിവസങ്ങളിൽ പാരായണം ചെയ്യുന്നത് ക്ഷിപ്രഫലമേകും. ദേവീകൃപ വേണ്ട ആർക്കും ജപിക്കാം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച അപരാജിതാ സ്തുതി കേൾക്കാം:
🔴 അപരാജിതാ സ്തോത്രം വരികൾ
1
നമോ ദേവ്യൈ മഹാദേവ്യൈ
ശിവായൈ സതതം നമഃ
നമഃ പ്രകൃത്യൈ ഭദ്രായൈ
നിയതാ: പ്രണതാ: സ്മ താം
2
രൗദ്രായൈ നമോ നിത്യായൈ
ഗൗര്യൈ ധാത്ര്യൈ നമോ നമ:
ജ്യോത്സ്നായൈ ചേന്ദുരൂപിണ്യൈ
സുഖായൈ സതതം നമഃ
3
കല്യാണ്യൈ പ്രണതാം വൃദ്ധ്യൈ
സിദ്ധ്യൈ കുർമ്മോ നമോ നമ:
നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ
ശർവ്വാണ്യൈ തേ നമോ നമഃ
4
ദുർഗ്ഗായൈ ദുർഗ്ഗപാരായൈ
സാരായൈ സർവ്വകാരിണ്യൈ
ഖ്യാത്യൈ തഥൈവ കൃഷ്ണായൈ
ധൂമ്രായൈ സതതം നമഃ
5
അതിസ്സൗമ്യാതിരൗദ്രായൈ
നതാസ്തസ്യൈ നമോ നമ:
നമോ ജഗത് പ്രതിഷ്ഠായൈ
ദേവ്യൈ കൃത്യൈ നമോ നമഃ
6
യാ ദേവീ സര്‍വ്വ ഭൂതേഷു
വിഷ്ണുമായേതി ശബ്ദിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
7
യാ ദേവീ സര്‍വ്വ ഭൂതേഷു
ചേതനേത്യഭിധീയതേ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
8
യാ ദേവീ സര്‍വ്വ ഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
9
യാ ദേവീ സര്‍വ്വ ഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
10
യാ ദേവീ സര്‍വ്വ ഭൂതേഷു
ക്ഷുധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
11
യാദേവീ സര്‍വ്വ ഭൂതേഷു
ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
12
യാദേവീ സര്‍വ്വ ഭൂതേഷു
ശക്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
13
യാദേവീ സര്‍വ്വ ഭൂതേഷു
തൃഷ്ണരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
14
യാദേവീ സര്‍വ്വ ഭൂതേഷു
ക്ഷാന്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
15
യാദേവീ സര്‍വ്വ ഭൂതേഷു
ജാതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
16
യാദേവീ സര്‍വ്വ ഭൂതേഷു
ലജ്ജാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
17
യാദേവീ സര്‍വ്വ ഭൂതേഷു
ശാന്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
18
യാദേവീ സര്‍വ്വ ഭൂതേഷു
ശ്രദ്ധാ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
19
യാദേവീ സര്‍വ്വ ഭൂതേഷു
കാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
20
യാദേവീ സര്‍വ്വ ഭൂതേഷു
ലക്ഷ്മീരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
21
യാദേവീ സര്‍വ്വ ഭൂതേഷു
വൃത്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
22
യാദേവീ സര്‍വ്വ ഭൂതേഷു
സ്മൃതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
23
യാദേവീ സര്‍വ്വ ഭൂതേഷു
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
24
യാദേവീ സര്‍വ്വ ഭൂതേഷു
തുഷ്ടി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
25
യാദേവീ സര്‍വ്വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
26
യാദേവീ സര്‍വ്വ ഭൂതേഷു
ഭ്രാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
27
ഇന്ദ്രിയാണാമധിഷ്ഠാത്രീ
ഭൂതാനാമഖിലേഷു യാ
ഭൂതേഷു സതതം തസ്യൈ
വ്യാപ്ത്യൈ ദേവ്യൈ നമോ നമഃ
28
ചിതിരൂപേണ യാ കൃത്സ്നം
ഏതദ് വ്യാപ്യ സ്ഥിതാ ജഗത്
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
ALSO READ
Story Summary: Aparajitha Stuti The 28 Powerful Devotional Hym Dedicated to Durga Devi from 5 th Chapter of Devi Mahatmyam
Copyright 2025 riyoceline.com/projects/Neram/. All rights reserved