മംഗള ഗൗരി
ഈരേഴുപതിന്നാലുലോകങ്ങളുണ്ടെന്നാണ് ഭാരതീയ പുരാണങ്ങൾ പറയുന്നത്. അതിൽ
ഒന്നാണ് രസാതലം. അവിടെയാണ് ആരാധനാമൂർത്തികളായ ഈ നാഗചൈതന്യങ്ങൾ സ്ഥിതിചെയ്യുന്നത്. ഈശ്വരീയ ചൈതന്യം നിറഞ്ഞു നിൽക്കുന്ന എട്ടു നാഗങ്ങളാണ് അഷ്ടനാഗങ്ങൾ. ദൈവീകശക്തിയുള്ള മറ്റു നാഗങ്ങളും അവിടെയുണ്ട്.
🟠 പാമ്പുകൾ നാഗ്രപതീകങ്ങൾ
ഭൂമിയിൽ കാണപ്പെടുന്ന പാമ്പുകളും നാഗദേവതകളും വ്യത്യസ്തമാണ്. പാമ്പുകളെ നാഗ്രപതീകങ്ങളായി പരിഗണിക്കുന്നു. ത്വക്‌രോഗം, രക്തദൂഷ്യം, വിഷബാധ മുതലായ അസുഖങ്ങൾക്കും സന്താനദോഷത്തിനും ജാതകത്തിലെ രാഹുകേതു സംബന്ധിയായ ബുദ്ധിമുട്ടുകൾക്കും നാഗപ്രീതി നേടിയാൽ ആശ്വാസം ലഭിക്കും. നാഗക്ഷേത്രങ്ങൾ എന്ന പോലെ വീടിനോട് ചേർന്ന സർപ്പക്കാവുകളിലും നാഗാരാധന നടക്കുന്നു. അതിവേഗം ഫലം ലഭിക്കുന്ന ആരാധനയാണ് സർപ്പപൂജ. സർപ്പദൈവങ്ങൾ സംതൃപ്തരായാൽ സന്താനഭാഗ്യം ദാമ്പത്യസൗഖ്യം, ധനസമ്പത്ത് എന്നിവ ഉണ്ടാകും. കോപിച്ചാൽ സന്താനനാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങൾ എന്നിവ സംഭവിക്കും.
🟠 സർപ്പങ്ങൾ വൈഷ്ണവം, ശൈവം
സർപ്പങ്ങളെ വൈഷ്ണവം, ശൈവം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. എങ്കിലും പൂജാവിധികളിലും ആരാധനയിലും കാര്യമായ വ്യത്യാസമില്ല. നാഗങ്ങൾ അനേകം ഉണ്ടെങ്കിലും എട്ടുസർപ്പങ്ങളെയാണ് നാഗരാജാക്കന്മാർ എന്ന പേരിൽ ആരാധിച്ചുവരുന്നത് :
അനന്തോ ഗുളിക ചൈവ
വാസുകീ ശംഖപാലക
തക്ഷകശ്ച മഹാപത്മ
പത്മകാർക്കേടകശ്ചിക
ALSO READ
🟠 മുപ്പത്തിമുക്കോടി നാഗ രാജാക്കന്മാർ
അഷ്ടനാഗങ്ങളിൽ ഉൾപ്പെടാത്ത നാഗരാജനാണ് കാളിയൻ. വൈഷ്ണവ സങ്കല്പത്തിൽ അനന്തനും ശൈവത്തിൽ വാസുകിയുമാണ് നാഗ രാജാക്കന്മാർ. സ്വർഗ്ഗലോകങ്ങളിൽ മുപ്പത്തിമുക്കോടി ദേവന്മാരും നാഗലോകങ്ങളിൽ അത്രയും തന്നെ നാഗദേവന്മാരുമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. പൊതുവേ എല്ലാ നാഗ കാവുകളിലും നാഗരാജ, നാഗയക്ഷി സങ്കല്പങ്ങളാണ്. ദേശാചാര പ്രകാരം ദക്ഷിണ കേരളത്തിൽ നാഗകന്യ, നാഗചാമുണ്ഡി, സർപ്പയക്ഷി എന്ന സങ്കല്പം കൂടിയുണ്ട്. ചിത്രകൂടം മാത്രമാണെങ്കിൽ ഒന്ന് നാഗരാജാവും നാഗയക്ഷിയുമാണ്. ചില വലിയ വലിയ കാവുകളിൽ വിശേഷമായിട്ട് അധമ സർപ്പങ്ങൾ, നാഗരക്ഷസ്സ് എന്നിവയെല്ലാം ഉണ്ടാകാറുണ്ട്. ചെറിയ കാവുകളിൽ അതൊന്നും ഉണ്ടാകാറില്ല. നാഗരാജാവും നാഗയക്ഷിയും മാത്രമേ ഉണ്ടാകാറുള്ളൂ. അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒന്നു മാത്രം കാണും.
🟠 നാഗരാജാവും നാഗയക്ഷിയും
പരശുരാമൻ തന്റെ ആയുധമായ മഴുകൊണ്ട് മണ്ണുവെട്ടിക്കൂട്ടി പീഠങ്ങളുണ്ടാക്കി ഭൂമിയിൽ ആദ്യമായി നാഗപ്രതിഷ്ഠ ചെയ്ത സ്ഥലമാണ് വെട്ടിക്കോട്ട് നാഗരാജക്ഷേത്രം എന്ന് കരുതുന്നു. ഈ പ്രതിഷ്ഠയ്ക്ക് മുഹൂർത്തം കുറിച്ചത് ബ്രഹ്മാവും ദാനം സ്വീകരിച്ചത് ശിവനുമാണെന്നാണ് വിശ്വാസം. വിഷ്ണുമൂർത്തിയായ അനന്തന്റെ നാഗരാജാ രൂപത്തിലുള്ള വിഗ്രഹങ്ങളും ജഗദംബികയായ ശ്രീദേവിയുടെ നാഗയക്ഷിരൂപത്തിലുള്ള വിഗ്രഹവുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. അതിനാൽ ബ്രഹ്മവിഷ്ണു – മഹേശ്വരചൈതന്യം ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ഈ ക്ഷേത്രം നാഗങ്ങളുടെ മൂലസ്ഥാനമായി കരുതി വരുന്നു. ഇവിടെ പ്രധാന പ്രതിഷ്ഠ നടന്നത് കന്നിയിലെ ആയില്യം നക്ഷത്രദിവസമാണെന്നും നാഗരാജാവിൻ്റെ
തിരുന്നാളാണ് ഈ ദിവസം എന്നും വിശ്വസിക്കുന്നു. മണ്ണാറശാലയിൽ വാസുകിയുടെ ഭാര്യാ സങ്കല്പത്തിലുള്ള സർപ്പയക്ഷിയുടെ പ്രതിഷ്ഠ നാഗരാജാവിന്റെ ഇടതുഭാഗത്തുണ്ട്. സർപ്പത്തിന്റെ ഒരു തല കയ്യിലും വാല് മറുകയ്യിലുമായി നിൽക്കുന്ന സങ്കല്പമാണ് സർപ്പയക്ഷി. വൈഷ്ണവ സങ്കല്പത്തിലുള്ള അനന്തൻ മണ്ണാറശാല ഇല്ലത്തെ നിലവറയിൽ ചിരഞ്ജീവിയായി വാഴുന്നു എന്നാണ് വിശ്വാസം. അനന്തന്റെ ഭാര്യയായി സങ്കൽപ്പിക്കപ്പെടുന്ന നാഗയക്ഷിയുടെ പ്രതിഷ്ഠ ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തും, നാഗരാജാവിന്റെ സഹോദരിയായി സങ്കല്പിക്കപ്പെടുന്ന നാഗചാമുണ്ഡിയുടെ ചിത്രകൂട പ്രതിഷ്ഠ തെക്കു ഭാഗത്തും കാണാം. അഷ്ടനാഗങ്ങൾക്ക് പുറമെ ശ്രേഷ്ഠ നാഗങ്ങളായി
നവനാഗങ്ങൾ, ദ്വാദശ നാഗങ്ങൾ തുടങ്ങിയ വർഗ്ഗീകരണങ്ങളുമുണ്ട്.
🟠 നാഗരാജാവും സർപ്പരാജാവും
പുരാണങ്ങളും ഭഗവത് ഗീതയും മറ്റും ഉദ്ധരിച്ചുള്ള ചിലരുടെ വാദഗതികളിൽ അനന്തനെ നാഗരാജാവായും വാസുകിയെ സർപ്പരാജാവായും പറയുന്നുണ്ട്. നാഗങ്ങൾക്ക് വിഷമില്ല, അതിന് ആകാശത്തുകൂടി സഞ്ചരിക്കാൻ കഴിയും, ഭൂസ്പർശം ആവശ്യമില്ല, ദിവ്യത്വം കൂടുതലാണ് അനേകം ഫണങ്ങളുണ്ട് എന്നെല്ലാം വാദങ്ങളുണ്ട്. എന്നാൽ സർപ്പങ്ങൾക്ക് ഒരു ഫണമേയുള്ളു, സഞ്ചരിക്കാൻ ഭൂസ്പർശം ആവശ്യമുണ്ട്, വിഷമുണ്ട് എന്നെല്ലാം വാദിക്കുന്നു. എന്നാൽ അത്തരം തർക്കങ്ങൾ ഭക്തിയുടെ ഭാഗമല്ലാത്തുകൊണ്ട് അതിലേക്ക് കൂടുതൽ കടക്കുന്നില്ല. പുരാണപ്രകാരം മഹാസർപ്പങ്ങളെയാണ് അഷ്ട നാഗങ്ങൾ എന്ന് പറയുന്നത്. ശ്രേഷ്ഠമായ ഒന്‍പതു സര്‍പ്പങ്ങളാണ് നവനാഗങ്ങള്‍. പുരാണപ്രകാരം ഒരോ വർഷത്തിനും ദ്വാദശ നാഗങ്ങളിൽ ഓരോന്നും അധിപതിയാണ്. ഇതിനെ സംവത്സരനാഗരാജന്‍ എന്ന് പറയും. ശകവര്‍ഷ സംഖ്യയോടുകൂടി 14 കൂട്ടി 12 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം വരുന്ന സംഖ്യയാണ് ആ ശകവര്‍ഷത്തിന്റെ അധിപതിയായ നാഗത്തിന്റെ പേരിനെ സൂചിപ്പിക്കുന്നത്.
🟠 അഷ്ടനാഗങ്ങള്‍
1 അനന്തന്‍
2 വാസുകി
3 തക്ഷകന്‍
4 കാര്‍ക്കോടകന്‍
5 ശംഖപാലന്‍
6 ഗുളികന്‍
7 പത്മന്‍
8 മഹാപത്മന്‍
🟠 നവനാഗങ്ങള്‍
1 അനന്തന്‍
2 വാസുകി
3 ആദിശേഷന്‍
4 തക്ഷകന്‍
5 കര്‍ക്കന്‍
6 പത്മന്‍
7 മഹാപത്മന്‍
8 ശംഖന്‍
9 ഗുളികന്‍
🟠 ദ്വാദശനാഗങ്ങള്‍
1 സുബുദ്ധന്‍,
2 നന്ദസാരി,
3 കാര്‍ക്കോടകന്‍,
4 പൃഥുശ്രവസ്സ്,
5 വാസുകി,
6 തക്ഷകന്‍,
7 കംബളന്‍,
8 കേചനന്‍,
9 ഹേമമാലി,
10 ജലേന്ദ്രന്‍ / ജര്‍വ്വരന്‍
11 വജ്രദംഷ്ട്രന്‍,
12 വൃഷന്‍
Story Summary: Different types of mystical Naga Gods in Hindu Mythology
Copyright 2025 riyoceline.com/projects/Neram/. All rights reserved