ജ്യോതിഷി പ്രഭാസീന സി പി
തുലാം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1201 കന്നി രവിസംക്രമം
ധനു, മകരം, ഇടവം, ചിങ്ങം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
സ്വജനങ്ങളുടെ നീരസം കാരണം മനോവിഷമം ഉണ്ടാകുന്നതാണ്. കർമ്മരംഗത്ത് കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വരും. ചിലർക്ക് അന്യസ്ത്രീകളുമായുള്ള ബന്ധം വ്യക്തിത്വത്തിന് കോട്ടം വരുത്തും. എല്ലാ കാര്യങ്ങളിലും അതീവജാഗ്രത വേണം. ആവശ്യമില്ലാത്ത എടുത്തു ചാട്ടങ്ങൾ ഒഴിവാക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.
ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
മുൻ കടങ്ങൾ കൊടുത്തു തീർക്കാൻ കഴിയും. ആത്മവിശ്വാസം വർദ്ധിക്കും. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്നും ധന സഹായം ഉണ്ടാകും. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. മുടക്കിക്കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമതയോടെ വീണ്ടും പ്രവർത്തിച്ചു തുടങ്ങും. പുതിയ സുഹൃദ് ബന്ധങ്ങൾ സ്ഥാപിക്കുവാനിടയുണ്ട്.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മുൻകോപം നിയന്ത്രിക്കണം. ആലോചന കൂടാതെയുള്ള പ്രവർത്തികൾ അപവാദത്തിന് ഇടവരുത്തും. യാത്രാവേളയിൽ ധനനഷ്ടം വരാതെ സൂക്ഷിക്കണം. സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്. അഹങ്കാരം വെടിയണം. പ്രവർത്തിക്കൊത്ത അംഗീകാരങ്ങൾ ലഭിക്കില്ല. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
വരവും ചെലവും പൊരുത്തപ്പെട്ടു പോകുവാൻ വളരെ പ്രയാസപ്പെടും പ്രതികാര ബുദ്ധി ഉപേക്ഷിക്കുന്നത് നന്നായിരിക്കും. വിമർശനങ്ങളോ ശാസനകളോ കേൾക്കേണ്ടതായി വരുന്നതാണ്. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധവേണം. മേലുദ്യോഗസ്ഥരുടെ പ്രീതി നേടിയെടുക്കാൻ ശ്രമിക്കണം. യാത്രാ വേളകൾ കൂടുതൽ കരുതലോടെയാവണം. ആരേയും അമിതമായി വിശ്വസിക്കരുത്. പണമിടപാടുകളിൽ വാഗ്ദാനം നിറവേറ്റാൻ കഴിയാതെ വരും.
ചിങ്ങക്കൂറ്
( മകം, പൂരം ഉത്രം 1/4 )
കുടുംബത്തിൽ ഉണ്ടായിരുന്ന അപസ്വരങ്ങൾ മാറിക്കിട്ടും. വീട് പണിയുന്നതിനുള്ള യോഗം കാണുന്നു. സന്താനങ്ങൾ മൂലം ഖ്യാതി നേടും. ഈശ്വരാനുഗ്രഹം കൂടും. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളിലും ഉയർച്ച കാണുന്നു. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. ആത്മവിശ്വാസവും ഉത്സാഹവും വർദ്ധിക്കും. ജീവിതത്തിൽ പൊതുവെ എല്ലാ കാര്യങ്ങളിലും ഉയർച്ച ഉണ്ടാകും.
ALSO READ
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
അലസത മൂലം ചെയ്തു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം സംഭവിക്കും. കൂട്ടു ബിസിനസ്സിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഉദാസീനത ഒഴിവാക്കണം. ഇല്ലെങ്കിൽ അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകുവാനിടയുണ്ട്. ചില ബന്ധു ജനങ്ങളുടെ പെരുമാറ്റം മാനസികമായ അസ്വസ്ഥത സൃഷ്ടിക്കും. പരുക്ഷമായ സംഭാഷണം മൂലം ഉത്തമ സുഹൃത്തുക്കളിൽ പലരേയും നഷ്ടപ്പെടും.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്
പല വിട്ടു വീഴ്ചകളും വേണ്ടിവരും. സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ഉറ്റമിത്രങ്ങളെപ്പോലും തള്ളി പറയും. ഉദര രോഗം അലട്ടും. ആരോപണ വിധേയരാകുവാൻ ഇടയുണ്ട്. സ്വന്തം സഹോദരങ്ങളുടെ എതിർപ്പുകൾ നേരിടേണ്ടതായി വരും. ആത്മാർത്ഥതയെ ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നൽ പലപ്പോഴും ഉണ്ടാകും. വഞ്ചിതരാകാൻ ഇടയുള്ളതു കൊണ്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്ന് പിൻതിരിയണം. തൻ്റെതല്ലാത്ത കാരണങ്ങളാൽ മറ്റുള്ളവരിൽ നിന്നുള്ള എതിർപ്പുകൾ നേരിടേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. വ്യക്തിബന്ധങ്ങൾ നിലനിർത്താൻ വിട്ടു വീഴ്ചകൾ ചെയ്യണം. സഹപ്രവർത്തകരുമായി അകൽച്ച വരാതെ നോക്കണം. അഗ്നിഭയം ഉണ്ടാകുവാൻ സാധ്യതയുണ്ട്. സാമ്പത്തികമായ ഇടപാടുകൾ നടത്തുമ്പോൾ വിശ്വസ്തരുമായി കൂടി ആലോചിക്കേണ്ടതാണ്.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. ശത്രുദോഷം കുറയും. തീരുമാനങ്ങളിൽ ഔചിത്യം കാണിക്കും. വിലയേറിയ ചില വസ്തുക്കൾ വാങ്ങുന്നതിനുള്ള ഭാഗ്യം കാണുന്നു. മറ്റുള്ളവരുടെ എതിർപ്പിനെ അതിജീവിക്കുന്നതാണ്. പൂർവ്വികമായ സ്വത്തുകൾ കൈവശം വന്നു പേരും. സന്താന ഭാഗ്യം
ഉണ്ടാകും. സന്താനങ്ങൾക്ക് മേൻമയുള്ള തൊഴിൽ ലഭിക്കുവാൻ ഇടയുണ്ട്.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഈശ്വരാനുഗ്രഹം കൂടുതലായി ലഭിക്കും. വാഹനലാഭം ഉണ്ടാകുന്നതാണ്. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന താളപ്പിഴകൾ മാറിക്കിട്ടുന്നതാണ്. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ സൗഭാഗ്യങ്ങൾ തിരികെ വരും. പ്രതീക്ഷയോടെ കാത്തിരുന്ന ധനം തക്ക സമയത്ത് ലഭിക്കും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരും.
കുംഭക്കൂറ്
(അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4 )
ആർക്കും തന്നെ അനാവശ്യമായ വാഗ്ദാനങ്ങൾ നൽകരുത്. പ്രയത്നങ്ങൾക്ക് അന്തിമ നിമിഷത്തിൽ ഫലം ഉണ്ടാകും. ബാധ്യത വരുന്ന കാര്യങ്ങളിൽ നിന്നും തന്ത്രപൂർവ്വം മാറിനിൽക്കുക. അപവാദങ്ങളിൽ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തിൽ ചില അപസ്വരങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങൾ സാമ്പത്തികമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. സഹായ വാഗ്ദാനം പാലിക്കില്ല. അസുഖങ്ങൾ ഒട്ടും തന്നെ അവഗണിക്കരുത്.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )
അനാവശ്യ ചിന്തകൾ ശക്തമാകും. ദമ്പതികൾ
അന്യബന്ധങ്ങൾ കുറയ്ക്കേണ്ടതാണ്. അനർഹരെ ഒഴിവാക്കിയില്ലെങ്കിൽ തൊഴിൽ രംഗത്ത് വലിയ തിരിച്ചടികൾ നേരിടും. രോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകൾ കരുതലോടു കൂടി ചെയ്യണം. പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. മറ്റുള്ളവരുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കരുത്.
ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Summary: Predictions: This Month 1201 Thulam
for you Predictions by Prabha Seena
Copyright 2025 riyoceline.com/projects/Neram/. All rights reserved