വ്യാഴത്തിന് അതിചാരം; കർക്കടകത്തിൽ
ഈ ആറ് കൂറുകാർക്ക് ഗുണപ്രദം
ജ്യോതിഷി പ്രഭാസീന സി പി
നവഗ്രഹങ്ങളില്‍ വച്ച് ജീവജാലങ്ങളിൽ, പ്രത്യേകിച്ച് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഏതൊരു വ്യക്തിയുടെയും ജാതകത്തിലെ അനുഭവഗുണം, ഭാഗ്യം, ദൈവാധീനം എന്നിവയെല്ലാം വ്യാഴത്തെ കൊണ്ടാണ് ചിന്തിക്കുന്നത്. അത്രമാത്രം
പ്രാധാന്യമുള്ള, 2025 മേയ് 14 മുതൽ മിഥുനം രാശിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വ്യാഴത്തിന് 2025 ഒക്ടോബർ 18 ന് പ്രധാനപ്പെട്ട ഒരു വ്യാഴമാറ്റം സംഭവിക്കുന്നുണ്ട്. 1201 തുലാം ഒന്നിന് രാത്രി 7:47ന് ജ്യോതിഷപ്രകാരം, വ്യാഴം അതിചാരത്താൽ മിഥുനം രാശിയിൽ നിന്ന് മാറി അതിന്റെ ഉച്ചരാശിയായ കർക്കടകം രാശിയിലേക്ക് സംക്രമിക്കും. ഇത് 12 രാശികളിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷികൾ പ്രവചിക്കുന്നു. ഈ മാറ്റം മിഥുനം, കന്നി, തുലാം, വൃശ്ചികം, മകരം, മീനം കൂറുകളിലെ നക്ഷത്രക്കാർക്ക് സാമ്പത്തിക അഭിവൃദ്ധി, കുടുംബൈശ്വര്യം, തൊഴിൽപരമായ നേട്ടങ്ങൾ,
സ്ഥാന ഗുണം, സന്താന ഭാഗ്യം, ശത്രു നാശം , കാര്യസിദ്ധി എന്നിവ നൽകാൻ സാധ്യതയുണ്ട്.
മേടം , കർക്കടകം, ചിങ്ങം കൂറുകാർക്ക് ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് കാണുന്നത്. ഇടവം, ധനു, കുംഭം
കുറുകാർക്ക് വ്യാഴത്തിൻ്റെ കർക്കടക സ്ഥിതി അത്ര ഗുണകരമല്ല.
വ്യാഴം കർക്കടകം രാശിയിൽ ഡിസംബർ 5 വരെ ഏകദേശം 48 ദിവസം സ്ഥിതി ചെയ്യും. അതിന് ശേഷം
വക്രഗതിയിൽ വീണ്ടും മിഥുനം രാശിയിലാകും. കർക്കടകം രാശിയിലേക്കുള്ള ഇപ്പോഴത്തെ ഈ മാറ്റം മറ്റ് ചില കൂറുകാര്‍ക്ക് ഗുണമായും മറ്റു ചിലര്‍ക്ക് സമ്മിശ്ര ഫലമായും ഭവിക്കും. ഗ്രഹനിലയില്‍ വ്യാഴം ഇഷ്ടനായും യോഗപ്രദനായും ലഗ്നാധിപനായും മറ്റും ഉള്ളവര്‍ക്ക് വ്യാഴ മാറ്റം കൊണ്ടുള്ള ദോഷങ്ങള്‍ വലിയ അളവില്‍ ബാധിക്കുകയില്ല. ഈ മാറ്റം കാരണം ദോഷഫലങ്ങൾ കൂടുതൽ ഉള്ളവർക്ക് അത് കുറയ്ക്കാനും ഗുണഫലങ്ങൾ ലഭിക്കുന്നവർക്ക് അനുഭവ ഗുണം വർദ്ധിപ്പിക്കുന്നതിനും വ്യാഴ അഷ്ടോത്തരം പതിവായി ഒരു തവണയെങ്കിലും ഇത് ജപിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന വ്യാഴ അഷ്ടോത്തരം കേൾക്കാം:
ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256
ALSO READ
Summary: Predictions: This Month 1201 Thulam
for you Predictions by Prabha Seena
Copyright 2025 riyoceline.com/projects/Neram/. All rights reserved