ജ്യോതിഷരത്നം വേണു മഹാദേവ്
വാരം ആരംഭം: 2025 ഒക്ടോബർ 26, ഞായർ,
വൃശ്ചികക്കൂറ്, തൃക്കേട്ട നക്ഷത്രം നാലാം പാദം
വിശേഷ ദിവസങ്ങൾ:
ഒക്ടോബർ 26: വാരാഹി പഞ്ചമി
ഒക്ടോബർ 27: സ്കന്ദ ഷഷ്ഠി,
ഒക്ടോബർ 30: തിരുവോണം ഗണപതി
വാരം അവസാനം: 2025 നവംബർ 1, ശനി,
മീനക്കൂറ്, പുരുരുട്ടാതി നക്ഷത്രം മൂന്നാം പാദം
ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
മാനസിക സമ്മർദ്ദങ്ങൾ മറികടന്ന് ജോലിസ്ഥലത്തും
വീട്ടിലും നിലകൊള്ളും. സർക്കാർ ഉദ്യോഗസ്ഥർക്ക് സമയം വളരെ നല്ലതായിരിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാക്കാൻ ശ്രമിക്കും. ചില വാർത്തകൾ സന്തോഷം നൽകും. പങ്കാളിത്ത ബിസിനസ്സുകാർ നല്ല കരുതലോടെ മുന്നോട്ട് പോകണം. സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ബുദ്ധിപൂർവം നീങ്ങും. വിദേശത്ത് പോകാനുള്ള ശ്രമം തടസ്സപ്പെട്ടും. എല്ലാ ദിവസവും ഓം നമോ ഭഗവതേ വാസുദേവായ 108 തവണ ജപിക്കണം.
ഇടവക്കൂറ്
(കാർത്തിക 2, 3, 4 , രോഹിണി, മകയിരം 1, 2 )
ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കും. വായ്പാ കുടിശിക പൂർണ്ണമായും തിരിച്ചടയ്ക്കാൻ കഴിയും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം ഉയരും. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം വളരെ സന്തോഷകരമായിരിക്കും. മികച്ച തീരുമാനം എടുക്കും. ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ വീതം ജപിക്കണം
മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആരോഗ്യം പതിവിലും മികച്ചതാകും. ശാരീരികമായ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. വീട് അല്ലെങ്കിൽ ഭൂമി സംബന്ധമായ നിക്ഷേപങ്ങൾ നടത്താൻ സമയം നല്ലതാണ്. ദാമ്പത്യ ജീവിതത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാതെ നോക്കണം. ബിസിനസ്സ് വികസിപ്പിക്കും. അതിൽ നിന്ന് മികച്ച ലാഭം നേടാനും കഴിയും. യാത്ര പോകാൻ തീരുമാനിക്കും. പങ്കാളിയുടെ വാക്കുകൾക്ക് അർഹിക്കുന്ന പരിഗണന നൽകും. എല്ലാ ദിവസവും വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്.
ALSO READ
കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ആരോഗ്യത്തിന് മുൻഗണന നൽകണം. ഗൃഹത്തിന്റെ അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട് ധാരാളം പണം ചിലവഴിക്കും. വിദേശ കമ്പനിയിൽ ജോലിയുള്ളവർക്ക് ഒരു വലിയ പ്രമോഷൻ അല്ലെങ്കിൽ ആനുകൂല്യത്തിന് ശക്തമായ സാധ്യതയുണ്ട്. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കും. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ ശ്രമം തുടരും.ധൈര്യവും, ആത്മവിശ്വാസവും ഗുണം ചെയ്യും. ഓം ശ്രീം നമഃ 108 വീതം നിത്യവും ജപിക്കണം.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
വിവേകത്തോടെ പ്രവർത്തിച്ചാൽ കൂടുതൽ വരുമാനം നേടാൻ കഴിയും. മാതാപിതാക്കളുടെ ആരോഗ്യപ്രശ്നം പരിഹരിക്കും. മാനസിക അസ്വസ്ഥതകളിൽ നിന്നും മോചനം ലഭിക്കും. വിദൂര / വിദേശ യാത്ര പോകാൻ പദ്ധതിയിടും. സർഗ്ഗാത്മക കഴിവുകൾ ഉയർത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അതിനുള്ള അവസരം തുറന്നുകിട്ടും. ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കുക. ജോലിയിൽ മികച്ച വിജയം ലഭിക്കും. വൈകാരികമായ ബുദ്ധിമുട്ട് നേരിടും. ആദിത്യഹൃദയം എല്ലാ ദിവസവും ജപിക്കുക
കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 , 3 )
ജീവിതത്തിൽ ധാരാളം വലിയ മാറ്റങ്ങൾ ഉണ്ടാകും.
ആരെയും അന്ധമായി വിശ്വസിക്കരുത്. ഗൃഹവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ നടത്താൻ സമയം പതിവിലും മികച്ചതായിരിക്കും. മാനസിക സമ്മർദ്ദം വർദ്ധിക്കും. കഠിനാധ്വാനത്തിന് പൂർണ്ണമായ ഫലം ലഭിക്കണമെങ്കിൽ, ശുഭാപ്തി വിശ്വാസം കർശനമായി നിലനിർത്തുന്നതിന് ശ്രമിക്കണം. ജോലിക്ക് പതിവിലും പ്രാധാന്യം നൽകും. അതിന്റെ ഫലമായി നിരവധി പുതിയ അവസരങ്ങൾ ലഭിക്കും. എല്ലാ ദിവസവും നാരായണീയം ജപിക്കുക.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2 , 3 )
കുടുംബത്തിന്റെ നന്മയ്ക്കായി കഠിനാദ്ധ്വാനം ചെയ്യും. വീട്ടിലെ അന്തരീക്ഷത്തിൽ പിരിമുറുക്കം കുറയും. പ്രതിസന്ധികളിൽ നിന്നും പുറത്തു വരാൻ ക്ഷമാപൂർവം ശ്രമിക്കും. തെറ്റ് മനുഷ്യ സഹജമാണെന്ന ബോധ്യം ഉണ്ടാകും. എല്ലാത്തരം സാമ്പത്തിക ബുദ്ധിമുട്ടും മാറും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണശീലങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട് . ശത്രുശല്യം കുറയും. പുതിയ വാഹനം വാങ്ങുന്നതിന് ശ്രമിക്കും. നിത്യവും ലളിതാ സഹസ്രനാമം ജപിക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ചെലവിൽ വർദ്ധനവുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ, പണം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ദോഷം ചെയ്യും. പരാജയപ്പെട്ട അല്ലെങ്കിൽ പൂർത്തീകരിക്കാൻ കഴിയാത്ത കാര്യങ്ങൾക്കായി സമയം ചെലവഴിക്കും.
കുടുംബവുമൊത്തുള്ള യാത്രാപരിപാടി പിന്നത്തേക്ക് മാറ്റിവെയ്ക്കാം. സഹപ്രവർത്തകരോട് താല്പര്യം കുറയും. ചിലർ വഞ്ചിക്കുമെന്ന തോന്നൽ ഉണ്ടാകും. അമിത ആത്മവിശ്വാസവും അലസതയും തിരിച്ചടികൾ സൃഷ്ടിക്കും. ഓം വചത്ഭുവേ നമഃ 108 ഉരു ജപിക്കണം.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
സാമ്പത്തിക പുരോഗതി ഉണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങുന്നത് എളുപ്പമായിരിക്കും. ബിസിനസ്സുകാർക്ക് മികച്ചരീതിയിൽ പ്രവർത്തിക്കാൻ കഴിയും. പുതിയ ഉപഭോക്താക്കളും ഉറവിടങ്ങളും ഗുണം ചെയ്യും. ലക്ഷ്യം നേടുന്നതിന് എന്നത്തേക്കാളും കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. വെല്ലുവിളികൾ വളരെ ക്ഷമയോടെ തരണം ചെയ്ത് പ്രശ്‌നങ്ങളിൽ നിന്നും കരകയറും. കുടുംബാംഗങ്ങൾ സന്തുഷ്ടരാകും. നിത്യവും ഓം നമഃ ശിവായ എന്നും 108 ഉരു ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
പുതിയ ആശയങ്ങൾ ചിന്തിക്കാനും നടപ്പാക്കാനും കഴിയും. സൃഷ്ടിപരമായ കഴിവുകൾ വർദ്ധിക്കും.
കച്ചവടത്തിൽ നല്ല ലാഭം നേടും. സാമ്പത്തികമായി ആനുകൂല്യങ്ങൾ. ചില തീരുമാനങ്ങൾ കുടുംബത്തെ ബോദ്ധ്യപ്പെടുത്തുന്നതിൽ പരാജയപ്പെടും. അങ്ങനെ കുടുംബാംഗങ്ങൾ എതിരാകും. ജോലിസ്ഥലത്ത് മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുക. ദിവസവും ഓം ഹം ഹനുമതേ
നമഃ 108 തവണ വീതം ജപിക്കുക.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
വ്യക്തിപരമായ ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ കാരണം ഉത്കണ്ഠയുണ്ടാകാൻ സാധ്യതയുണ്ട്. ഈ അനശ്ചിതത്വം കാരണം സ്വഭാവത്തിൽ പരുഷത കൂടും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. പഴയ പരിചയക്കാരെ കണ്ടുമുട്ടും. അവരിൽ നിന്നും പുതിയ കാര്യങ്ങൾ അറിയാൻ അവസരം ലഭിക്കും. ആരോഗ്യം സാധാരണയേക്കാൾ മികച്ചതായിരിക്കും. സാമ്പത്തിക
കാര്യത്തിൽ ഒട്ടും തന്നെ സന്തുഷ്ടരാകില്ല. നിത്യവും ഓം ഗം ഗണപതയേ നമഃ 108 തവണ വീതം ജപിക്കുക.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി , രേവതി )
അനാവശ്യ ചെലവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകും. ചിലർ ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. പക്ഷേ തൽക്കാലം ആ നീക്കം ശക്തമാക്കരുത്.
എല്ലാത്തരം ബിസിനസ്സ് ഇടപാടുകളിലും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ദോഷം ചെയ്യില്ല. ഓം നമോ നാരായണായ 108 ഉരു ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: weekly Star predictions based on moon sign by Venu Mahadev
Copyright 2025 riyoceline.com/projects/Neram/. All rights reserved