മംഗള ഗൗരി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ അല്പശി മഹോത്സവം നാളെ, വ്യാഴാഴ്ച ആറാട്ടോടെ സമാപിക്കും. ഒക്ടോബർ 30 ന് ശംഖുമുഖത്താണ് ആറാട്ട് നടക്കുക. അല്പശി ഉത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ട ബുധനാഴ്ച രാത്രി നടക്കും.
ഫോർട്ടിലെ സുന്ദര വിലാസം ബംഗ്ലാവിൽ പ്രത്യേകം തയ്യാറാക്കിയ പന്തിയിലാണ് പള്ളിവേട്ട നടക്കുക.പടിഞ്ഞാറേ നടയിൽ നിന്ന് ആരംഭിക്കുന്ന പള്ളിവേട്ട ഘോഷയാത്രയ്ക്ക് ഉടവാളേന്തിയ രാജകുടുംബാംഗം നേതൃത്വം നൽകും. നായർ പടയാളികൾ, തീവെട്ടി, കുതിരപ്പട, നെറ്റിപ്പട്ടം കെട്ടിയ ആന എന്നിവ ഘോഷയാത്രയിൽ ഉണ്ടായിരിക്കും. ഗരുഡ വാഹനങ്ങളിൽ പദ്മനാഭസ്വാമി, ശ്രീകൃഷ്ണസ്വാമി, നരസിംഹസ്വാമി വിഗ്രഹങ്ങൾ ഘോഷയാത്രയായി പുറത്തെഴുന്നള്ളിക്കും. അത്താഴ ശ്രീ ബലിക്ക് ശേഷം വാദ്യമേളങ്ങൾ ഇല്ലാതെയാണ് ശ്രീ പദ്മനാഭ സ്വാമിയുടെയും, ശ്രീകൃഷ്ണ സ്വാമിയുടെയും നരസിംഹസ്വാമിയുടെയും എഴുന്നള്ളത്ത്.
സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേട്ടക്കളത്തിനു മുന്നിൽ ഘോഷയാത്ര എത്തിയ ശേഷം രാജകുടുംബാംഗം പ്രതീകാത്മകമായിപള്ളിവേട്ട നടത്തും. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ നടക്കുന്ന വേട്ടയ്ക്ക് ശേഷം അകത്തെഴുന്നള്ളത്ത് നടക്കും.പിറ്റേന്ന് വൈകിട്ട് പടിഞ്ഞാറേ നടയിൽ നിന്ന് ആറാട്ട്എ ഴുന്നള്ളത്ത് പുറപ്പെടും. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെ ശംഖുംമുഖം കടലിൽ നടക്കുന്ന ആറാട്ടിന് രാജകുടുംബാംഗം അകമ്പടി സേവിക്കും. നായർ പടയാളികൾ, തീവെട്ടി, കുതിരപ്പട, നെറ്റിപ്പട്ടം കെട്ടിയ ആന എന്നിവയും ഘോഷയാത്രയെ അനുഗമിക്കും. നവംബർ അഞ്ചിന് ആറാട്ട് കലശത്തോടെയ അല്പശി ഉത്സവം സമാപിക്കും.
തമിഴ് വർഷത്തിലെ അല്പശി അഥവാ ഐപ്പശി എന്നാൽ മലയാള വർഷത്തിലെ തുലാമാസമാണ്. മീനമാസത്തിലെ പൈങ്കുനി ഉത്സവത്തിനുള്ള എല്ലാ ചടങ്ങുകളും തുലാത്തിലെ ഉത്സവത്തിനും ആവർത്തിക്കും. നക്ഷത്രത്തിന്റെ കാര്യത്തിൽ മാത്രമാണ് വ്യത്യാസം. തുലാമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം ആറാട്ടായാണ് ഉത്സവം സമാപിക്കുക.
Story Summary: Aarattu is offered to Sri Padmanabhaswamy on Thursday at Shankhumukham.
ALSO READ
Copyright 2025 riyoceline.com/projects/Neram/. All rights reserved