ഗൗരി ലക്ഷ്മി
നിത്യജീവിത ദുഃഖങ്ങൾക്ക് മുഖ്യകാരണമായ വിഘ്നങ്ങളും സാമ്പത്തികമായ ക്ലേശങ്ങളും
പരിഹരിക്കാൻ ലക്ഷ്മി വിനായക മന്ത്രജപം ഉത്തമമാണ്. ശക്തമായ ഈ മന്ത്രം ദിവസവും രാവിലെയും വൈകിട്ടും 108 തവണ വീതം ഭക്തിയോടെ ജപിക്കണം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ എല്ലാ മാസവും സ്വന്തം ജന്മനക്ഷത്ര ദിവസം ഗണപതി
ഹോമം കൂടി നടത്തി ലക്ഷ്മി വിനായകമന്ത്രം ജപിക്കണം. ഈ അനുഷ്ഠാനം കടുത്ത ധനക്ലേശം
പരിഹരിക്കുന്നതിന് അത്യുത്തമമായിരിക്കും. ദിവസവും മന്ത്രജപത്തിന് താല്പര്യപ്പെടുന്നവർ ജപിക്കുന്നതിന് മുമ്പായി ലക്ഷ്മി വിനായക ചന്ദസും ധ്യാനവും ഒരു പ്രാവശ്യം ജപിക്കണം.
🟣 ഛന്ദസ്
അന്തർയാമി ഋഷി ഗായത്രി
ഛന്ദ: ലക്ഷ്മീ ഗണേശോ ദേവതാ
🟣 ലക്ഷ്മിഗണേശ ധ്യാനമന്ത്രം
ദന്താഭയേ ചക്രവരൗ
ദധാനം, കരാഗ്രഗം
സ്വര്‍ണ്ണഘടം ത്രിനേത്രം
ധൃതാബ്ജാലിംഗിതാമബ്ധി
പുത്ര്യാ – ലക്ഷ്മി ഗണേശം
കനകാഭമിദേ
ALSO READ
🟣 ലക്ഷ്മി വിനായക മന്ത്രം
1
ഓം ശ്രീം ഗം സൗമ്യായ
ഗണപതയേ വരവരദ
സര്‍വജനം മേ
ഓം ശ്രീം ഗം സൗമ്യായ
2
ഓം ഗം ശ്രീം സർവ സിദ്ധി
പ്രദയേ ശ്രീം ഗം നമഃ
ധ്യാനവും ചന്ദസും ഒരുതവണ ജപിച്ചതിന് ശേഷം
ലക്ഷ്മി ഗണേശ മന്ത്രം 108 ഉരു വീതം നിത്യവും ജപിച്ചാൽ സർവ്വാഭിഷ്ട സിദ്ധിയാണ് ഫലമായി പറയുന്നത്.
🟣 ലക്ഷ്മിഗണേശ ധ്യാനം അർത്ഥം
കരാഗ്രത്തിൽ കൊമ്പും ചക്രവും ധരിച്ച, സ്വർണ്ണ കുംഭമേന്തിയ , ത്രിനേത്രയും
പദ്മാലംകൃതയുമായ പാലാഴിയുടെ പുത്രി ലക്ഷ്മിദേവിയെയും ഗണേശ ഭഗവാനെയും ഞാനിതാ സ്വർണ്ണപ്രഭ ചൊരിയുന്ന ഭാവത്തിൽ ഭജിക്കുന്നു.
Story Summary: Lakshmi Vinayak Mantra For Removing Obstacles and Financial Problems
Copyright 2025 riyoceline.com/projects/Neram/. All rights reserved