ജ്യോതിഷി പ്രഭാസീന സി പി
2025 നവംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4 )
അകാരണമായ ഭയം ഉണ്ടാകും. ഏറ്റെടുത്ത പ്രവർത്തികൾ പൂർത്തികരിക്കുവാൻ കാലതാമസം നേരിടും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഉടൻ ലഭിക്കില്ല. സന്താനങ്ങൾ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നതിനാൽ മനോവിഷമം ഉണ്ടാകും. വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കണം. അസുഖങ്ങൾ അവഗണിക്കരുത്. ദാമ്പത്യത്തിൽ വിള്ളൽ വരാതെ നോക്കണം. അനാവശ്യ വിവാദങ്ങളിൽ നിന്നും അകലം പാലിക്കുക.
ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
കടുത്ത തീരുമാനങ്ങളിൽ മാറ്റം വരുത്തും. കാര്യഗൗരവമുള്ള സംഗതികൾക്ക് നേതൃത്വം നൽകും ഔദ്യോഗിക തലത്തിലുള്ള വിഷമതകൾ കുറയും. ധനപരമായ പ്രയാസങ്ങൾ തരണം ചെയ്യും. വിവാദ വിഷയങ്ങളിൽ നിന്നും കഴിവതും മാറി നിൽക്കണം. സ്വന്തക്കാരുടെ കടബാധ്യതകൾ തലയിലാകാതെ സൂക്ഷിക്കണം. ആരോഗ്യ ശ്രദ്ധ വേണം അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
മിഥുനക്കൂറ്
( മകയിരം 1/2 , തിരുവാതിര , പുണർതം 3/4 )
ലാഭകരമായ സംഗതികൾ ധാരാളമുണ്ടാകും. തൊഴിൽ സ്ഥലത്തെ ആലോസരം സൃഷ്ടിക്കുന്ന പ്രശ്നങൾക്ക് പരിഹാരം കാണും. ശത്രു പീഢയിൽ ശമനം ഉണ്ടാകും. കുടുംബകാര്യങ്ങൾ തന്ത്രപരമായി പരിഹരിക്കുന്നതിന് മുൻകൈയെടുക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്തു തീർക്കുന്നത് ആശ്ചര്യത്തിന് വഴിയൊരുക്കും ,
കർക്കടകക്കൂറ്
( പുണർതം 1/4 , പൂയം , ആയില്യം )
ദുർവാശി കലഹങ്ങൾക്ക് കാരണമാകും. തൊഴിൽ രംഗത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ട് മന:ക്ലേശം സംഭവിക്കും. ജാമ്യം നിൽക്കുന്നത് പരമാവധി ഒഴിവാക്കണം. വിദ്യാർത്ഥികൾ അലസത വർദ്ധിക്കാതെ നോക്കണം. ലോൺ അടവുകൾ മുടങ്ങാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കണം. വരവു ചെലവുകൾ പൊരുത്തപ്പെടാതെ വരും.
ALSO READ
ചിങ്ങക്കൂറ്
( മകം, പൂരം ഉത്രം 1/4 )
ഊർജ്ജസ്വലതയോടെ പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ പരിശ്രമിക്കും. ജോലിയിൽ ഫലപ്രാപ്തിയുണ്ടാകും. ആസ്ത്മ, അലർജി അസ്ഥി രോഗങ്ങൾ ഉള്ളവർ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക .യാത്രാക്ലേശങ്ങൾക്ക് സാധ്യത കാണുന്നു. ദൂരയാത്രകൾ കഴിവതും കുറയ്ക്കുക. അനാവശ്യമായ മാനസികവിഭ്രാന്തി പാടില്ല. അപ്രതീക്ഷിതമായി ചില ഗുണാനുഭവങ്ങൾ ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കണം.
കന്നിക്കൂറ്
( ഉത്രം 3/4 , അത്തം, ചിത്തിര 1/2)
ജോലിക്ക് ശ്രമിക്കുന്നവർക്ക് മികച്ചൊരു ജോലിക്ക് സാദ്ധ്യത വർദ്ധിക്കും. എന്നാൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തൊഴിൽ രംഗത്ത് വിഷമങ്ങൾക്ക് സാധ്യതയുണ്ട്. തർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടാനുള്ള പ്രവണത ഉപേക്ഷിക്കണം. കുടുംബ ക്ഷേമത്തിന് വേണ്ടി കഠിനമായി പരിശ്രമിക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ പല വിധ നേട്ടങ്ങളും കൈവരിക്കാൻ കഴിയും.
തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
വിദ്യാർത്ഥികൾക്ക് അലസത വർദ്ധിക്കും. വ്യാപാര വ്യവസായ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ അർഹമായ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും. നിസ്സാര കാര്യങ്ങൾക്കു പോലും അഹോരാത്രം പ്രയത്നം വേണ്ടി വരും. ജീവിത യാഥാർത്ഥ്യം മനസ്സിലാക്കാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്. അമിത വേഗത്തിലുള്ള വാഹന ഉപയോഗം കുറക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
അവസരങ്ങൾ ശരിയായി പ്രയോജനപ്പെടുത്താൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. അസുഖങ്ങൾ കാരണം ദുഃശ്ശീലങ്ങൾ ഒഴിവാക്കും. മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധം സംഭവിക്കില്ല. അപ്രാപ്യമായ വിഷയങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കുന്നത് മാനസിക വിഭ്രാന്തിക്കും അസുഖങ്ങൾക്കും വഴിയൊരുക്കും. അനാവശ്യമായ ചിന്തകളും മിഥ്യാധാരണകളും ഒഴിവാക്കണം.
ധനുക്കൂറ്
( മൂലം, പൂരാടം , ഉത്രാടം 1/4 )
നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും . ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകൂല വിജയമുണ്ടാകും. വ്യക്തി സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തും. ആഗ്രഹിക്കും പോലെ അനുഭവ ഫലം ഉണ്ടാകും. സുഹൃദ് സദസ്സിൽ ആദരവും പ്രവർത്തന പഥങ്ങളിൽ വിജയവുമുണ്ടാകും. അർഹമായ പിത്യസ്വത്ത്
രേഖപരമായി ലഭിക്കും
മകരക്കൂറ്
( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർത്ഥികൾക്കും ഗുണകരമായ അവസരങ്ങൾ വന്നു ചേരും. പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി ചുമതലകൾ ഏറ്റെടുത്ത് നടത്തേണ്ടതായി വരും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആശ്വാസമുണ്ടാകും ചികിത്സകളാലും ഈശ്വരപ്രാർത്ഥനകളാലും സന്താന ഭാഗ്യമുണ്ടാകും പൂർവ്വിക സ്വത്തിൽ ഗ്യഹനിർമ്മാണം തുടങ്ങി വെക്കും
കുംഭക്കൂറ്
( അവിട്ടം 1/2 , ചതയം , പൂരൂരട്ടാതി )
വെല്ലുവിളികളെ അതിജീവിക്കാൻ ആത്മ ധൈര്യം ഉണ്ടാകും. വിജയത്തിന് തന്ത്രങ്ങൾ സമർത്ഥമായി ആവിഷ്കരിക്കും. യുക്തിയും ബുദ്ധിയും പ്രകടിപ്പിക്കും. അപ്രധാനങ്ങളായ കാര്യങ്ങൾ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവ്വാദരങ്ങൾക്കും വഴിയൊരുക്കും.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി )
വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതി ഉണ്ടാകുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അനാവശ്യ കൂട്ടുകെട്ടിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. നീതിയുക്തമായ സമീപനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. ആരോഗ്യ സംരംക്ഷണത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.
ജോതിഷി പ്രഭാസീന സി പി
+91 9961 442256
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ)
Email: prabhaseenacp@gmail.com)
Summary: Monthly (2025 November) Star predictions based on moon sign by Prabha Seena