Monday, December 8, 2025
Monday, December 8, 2025
Home » ദാമ്പത്യകലഹം മാറി ഉത്തമ കുടുംബം ഉണ്ടാകാൻ ഭദ്രകാളി ദ്വാദശമന്ത്രം

ദാമ്പത്യകലഹം മാറി ഉത്തമ കുടുംബം ഉണ്ടാകാൻ ഭദ്രകാളി ദ്വാദശമന്ത്രം

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

അധർമ്മത്തിന്റെ സംഹാരമൂർത്തിയും സാധുക്കളുടെയും സ്ത്രീകളുടെയും രക്ഷകയുമാണ്
ഭദ്രകാളി ഭഗവതി. കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നവരോട് അമ്മ ക്ഷമിക്കില്ല. അതുകൊണ്ട് തന്നെ ഭദ്രകാളിയെ ഉപാസിച്ചാൽ അതിവേഗത്തിൽ ദാമ്പത്യ ക്ലേശങ്ങളും ശത്രുദോഷവും ദൃഷ്ടിദോഷവും അകലും. ചൊവ്വാപരിഹാരത്തിനും ഭഗവതിയെ ഭജിക്കുന്നത് നല്ലതാണ്. ദേവി എന്നല്ല അമ്മേ എന്നാണ് മിക്കഭക്തരും വിളിക്കുന്നത്. ഭക്തരുമായി ഇത്രമാത്രം ആത്മബന്ധം പുലർത്തുന്ന വേറെ മൂർത്തിയില്ല. അതിനാൽ എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ
ഭദ്രകാളി ക്ഷേത്രദർശനവും വഴിപാടുകളും പ്രാർഥനയും മുടക്കരുത്. എല്ലാവിധ ജീവിതദുരിതവും
തടസങ്ങളും ശത്രുദോഷങ്ങളും ആഭിചാര ദോഷങ്ങളും പിതൃദോഷങ്ങളും അകലുന്നതിന് ഏറ്റവും ഗുണം ചെയ്യും ഭദ്രകാളി ഭജനം.

🔴 നല്ല കുടുംബജീവിതം തരുന്ന 12 മന്ത്രങ്ങൾ
സ്ത്രീകളോട് പ്രത്യേക കാരുണ്യമുള്ള ഭദ്രകാളിയെ ഭജിച്ചാൽ തീർച്ചയായും അവരുടെ ദാമ്പത്യ ജീവിതം ശോഭനവും സന്തോഷകരവുമാകും. ഇത്തരത്തിൽ നല്ല കുടുംബജീവിതം ലഭിക്കാനും ദാമ്പത്യ ക്ലേശങ്ങൾ പരിഹരിക്കാനും അമ്മയുടെ ദ്വാദശമന്ത്ര ജപം ഉത്തമമാണ്. സാധാരണ വ്രതനിഷ്ഠകൾ പാലിച്ച് തുടച്ചയായി 21 ദിവസം രാവിലെയും വൈകിട്ടും മൂന്ന് തവണ വീതം ഈ മന്ത്രങ്ങൾ ജപിക്കുക. കുടുംബസൗഖ്യമാണ് ഫലം. ദാമ്പത്യകലഹം മാറി ഉത്തമബന്ധം ഉണ്ടാകാൻ ഈ മന്ത്രം പ്രയോജനപ്പെടും. 21 ദിനം ജപിക്കണം. ഭരണിനാളിൽ അല്ലെങ്കിൽ ഒരു ചൊവ്വാഴ്ച ജപം തുടങ്ങണം. നിത്യജപത്തിനും ഇത് ഉത്തമമാണ്:

🔴 ദ്വാദശമന്ത്രം
ഓം ഹ്രീം ഭദ്രകാള്യൈ ശ്മശാനവാസിന്യൈ നമഃ
ഓം ഹ്രീം ഉഗ്രകാള്യൈ ഉഗ്രരൂപായൈ നമഃ
ഓം ഐം വശ്യകാള്യൈ മഹാകാള്യൈ നമഃ
ഓം ഐം ക്ലീം സൗ: കാളരാത്ര്യൈ
മേഘലായൈ നമഃ
ഓം ഐം ക്ലീം സൗ: രാക്ഷസഘ്‌ന്യൈ
ത്രിശൂലായൈ നമഃ
ഓം ഐം ക്ലീം സൗ: രാവണപ്രപൂജിതയൈ
ഭദ്രകാള്യൈ നമഃ
ഓം ഭദ്രകാള്യൈ നീല കാള്യൈ ഐം
മദാർച്ചിതായൈ നമഃ
ഓം സമ്മോഹിതായൈ ഐം ക്ലീം സൗ: ഹ്രീം നമഃ
ഓം വശിന്യൈ കാമാക്ഷ്യൈ ഐം ക്ലീം
സൗ: മഹാദേവ്യൈ നമഃ
ഓം ദേവാർച്ചിതായൈ സുന്ദര്യൈ
സുരമോഹിതായൈ നമഃ
ഓം ഹിമവത്പൂജ്യായൈ വന്ദ്യായൈ
തീർത്ഥസേവിതായൈ നമഃ
ഓം ഹ്രീങ്കാരശക്ത്യൈ സുരപ്രദായൈ
ഐം ഹ്രീം നമഃ

🔴 ഭദ്രകാളി ധ്യാനം
കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്‌ഗം ഖേടകപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച
ഭൂത പ്രേത പിശാചമാതൃ സഹിതാം
മുണ്ഡസ്ര ജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീം ഈശ്വരീം

ALSO READ

🔴 മൂലമന്ത്രം
ഓം ഐ ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ

ഭദ്രകാളി ഗായത്രി
ഓം രുദ്രസുതായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്ന: കാളീ പ്രചോദയാത്

🔴 ഭദ്രകാളി പ്രാർത്ഥന
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ

🔴 ശക്തിയുള്ള മന്ത്രങ്ങൾ, ഗുരുപദേശം വേണം
ഭദ്രകാളീ ഉപാസനയിലൂടെ സാധിക്കാൻ കഴിയാത്തതായി ഒന്നുമില്ല. വളരെ ശക്തിയുള്ള മന്ത്രങ്ങളാണ് ഭദ്രകാളീ ഉപാസനയ്ക്കുള്ളത്. അതിനാൽ കഴിയുന്നതും ഗുരുപദേശം സ്വീകരിച്ച് വേണം ഭദ്രകാളീ മന്ത്രങ്ങൾ ജപിക്കാൻ. ചിട്ടയോടെയും നിഷ്ഠയോടെയും ജപിച്ചാൽ വളരെ വേഗം ഫലം ലഭിക്കും. സാത്വികഭാവത്തിലൂടെ ആറു മാസം കൊണ്ടും രജോഗുണ ഭാവത്തിലൂടെ മൂന്നു മാസം കൊണ്ടും തമോഗുണഭാവത്തിലൂടെ ഒരു മാസം കൊണ്ടും ഭദ്രകാളിയെ പ്രീതിപ്പെടുത്താം.

🔴 ഭദ്രകാളീപ്രീതിക്ക് വഴിപാടുകൾ
ഭദ്രകാളീപ്രീതിക്ക് വേണ്ടി എളുപ്പം ചെയ്യാവുന്ന കാര്യം ക്ഷേത്രങ്ങളിൽ വഴിപാട് നടത്തി പ്രാർത്ഥിക്കുകയാണ്. ഭദ്രകാളീ പ്രീതിക്ക് ചെയ്യാവുന്ന ചില പ്രധാന വഴിപാടുകൾ:

🔴 രക്തപുഷ്പാഞ്ജലി
18 വെള്ളിയാഴ്ച ചെയ്യണം. ഫലം ശത്രുദോഷശാന്തി.

🔴 സഹസ്രനാമ പുഷ്പാഞ്ജലി
ഇഷ്ടകാര്യസിദ്ധിക്ക് ഗുണകരം. 12 വെള്ളിയാഴ്ചയോ 12 ചൊവ്വാഴ്ചയോ വഴിപാട് നടത്തുന്നയാളിൻ്റെ നക്ഷത്ര ദിവസമോ ചെയ്യാം. തടസങ്ങൾ എല്ലാം മാറും; കാര്യസിദ്ധിയുണ്ടാകും.

🔴 കടുംപായസം
വിഘ്‌നനിവാരണം, ധനാഭിവൃദ്ധി, രോഗശാന്തി എന്നിവയ്ക്ക് ഗുണകരം. മൂന്നു വെള്ളിയാഴ്ച ചെയ്യുക.

🔴 ഗുരുതി പുഷ്പാഞ്ജലി
പാപശാന്തിക്ക് 12 വെള്ളിയാഴ്ചകളിൽ ചെയ്യുക.

🔴 ഗുരുതിപൂജ
ശത്രുസ്തംഭനം (ശത്രുക്കളുടെ നമുക്കെതിരായുള്ള പ്രവർത്തനം സ്തംഭിപ്പിക്കുക) മനഃശാന്തി, ഉദ്യോഗവിജയം എന്നിവയ്ക്കും ഗുണകരം. 7 വെള്ളിയാഴ്ച ചെയ്യുക.

🔴 എണ്ണ അഭിഷേകം
ത്വക്‌രോഗശാന്തി, ആരോഗ്യസിദ്ധി, കലഹം മാറുക. ഭാഗ്യം തെളിയുക, 7 ചൊവ്വാഴ്ച ചെയ്യുക.

🔴 പട്ടും മാലയും ചാർത്തുക
ചുവന്ന പട്ടും ചുവന്ന പൂവും കൊണ്ടുള്ള മാലയും സമർപ്പിക്കുക. ഇഷ്ടകാര്യസിദ്ധിക്ക് ഗുണകരം. മുജ്ജന്മപാപശാന്തിക്ക് വിശേഷം.

🔴 പട്ടുംതാലിയും സമർപ്പിക്കുക
ചുവന്ന പട്ടും സ്വർണ്ണത്താലിയും സമർപ്പിക്കുക. വിവാഹതടസം മാറുന്നതിനും പ്രേമസാഫല്യത്തിനും ദാമ്പത്യകലഹം മാറുന്നതിനും ഗുണകരം.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
( മൊബൈൽ: +9194-470-20655)

Story Summary: Powerful Bhadrakali Dwadesha Mantras for good family life & overcoming marital problems

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?