ജ്യോതിഷരത്നം വേണു മഹാദേവ്
വാരം ആരംഭം: 2025 നവംബർ 16, ഞായർ,
കന്നിക്കൂറ്, അത്തം നക്ഷത്രം രണ്ടാം പാദം
വിശേഷ ദിവസങ്ങൾ:
നവംബർ 17: ശബരിമല തീർത്ഥാടനം ആരംഭം,
ഓച്ചിറ 12 വിളക്കാരംഭം, തിങ്കൾ പ്രദോഷം
നവംബർ 20: അമാവാസി,
വാരം അവസാനം: 2025 നവംബർ 22, ശനി,
ധനുക്കൂറ്, മൂലം നക്ഷത്രം മൂന്നാം പാദം
ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറും. കുടുംബത്തിലെ ഒരംഗത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ആശങ്ക സൃഷ്ടിക്കും. സഹപ്രവർത്തകരുടെ സഹകരണം ഇല്ലാത്തത് കാരണം ജോലി യഥാസമയം തീർക്കാൻ കഴിയില്ല. ജീവിത പങ്കാളിയുടെ സ്നേഹം
ആശ്വാസമാകും. പുതിയ അവസരങ്ങൾ, സാദ്ധ്യതകൾ കണ്ടെത്താനാകും. സമൂഹത്തിൽ ബഹുമാനം നേടും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും ജപിക്കുക.
ഇടവക്കൂറ്
( കാർത്തിക 2 , 3, 4 , രോഹിണി, മകയിരം 1 , 2 )
ജീവിതത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രകടനം നടത്താൻ കഴിയും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. എല്ലാ തീരുമാനങ്ങളും എളുപ്പം എടുക്കാൻ കഴിയും. സർഗ്ഗാത്മക കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കച്ചവടക്കാർക്ക് ലാഭം ലഭിക്കും. വീട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിക്കും. ദാമ്പത്യത്തിൽ സന്തോഷം നിറയും. ഓം നമോ നാരായണായ 108 ഉരു ജപിക്കുക.
മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
പെട്ടെന്ന് തീരുമാനം എടുക്കുന്ന ശീലം നിയന്ത്രിക്കണം. അനിവാര്യമല്ലാത്ത ആവശ്യങ്ങൾക്ക് സമയവും പണവും ചെലവഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ പരിഗണിക്കാൻ ശ്രദ്ധിക്കണം. ജോലി സംബന്ധമായ പ്രധാനപ്പെട്ട കാര്യങ്ങളും പദ്ധതികളും എല്ലാവരുമായും പങ്കിടുന്നത് ഒഴിവാക്കുക. ശുഭാപ്തി വിശ്വാസം വേണം.
ഉമാ മഹേശ്വര സ്തോത്രം എല്ലാ ദിവസവും ജപിക്കണം.
ALSO READ
കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ശാരീരികമായും മാനസികമായും പിരിമുറുക്കം കൂടും. അനുഭവഗുണം കുറയും. സാമ്പത്തിക സ്ഥിതി ഒരു പരിധിവരെ അസ്ഥിരമായി തുടരും. വായ്പ എടുക്കാൻ ആലോചിക്കും. എന്നാൽ അത് ഒഴിവാക്കുന്നതാണ് തൽക്കാലം നല്ലത്. പകരം അടിയന്തരമല്ലാത്ത എല്ലാ ചെലവും ഒഴിവാക്കുക. മനസ്സ് തുറന്ന് സംസാരിക്കണം. ജോലിയിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ
അത് സമ്മതിച്ചാൽ മതി കാര്യങ്ങൾ അനുകൂലമാകും. നിത്യവും ലളിതാ സഹസ്രനാമം ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
വരുമാനം വർദ്ധിക്കും. എന്നാൽ അശ്രദ്ധ കാരണം ധനനഷ്ടം നേരിടും. ആരോഗ്യ കാര്യത്തിൽ സമയം മികച്ചതാകും. മാതാപിതാക്കളുടെ അഭിമാനത്തിന് പാത്രമാകും. ജോലിസംബന്ധമായി നിരവധി പുതിയ വെല്ലുവിളികൾ ഉണ്ടാകും. യോഗയും ധ്യാനവും പുനരാരംഭിക്കാനാകും. ആത്മവിശ്വാസം വർദ്ധിക്കും. കച്ചവടത്തിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും. വിദ്യാത്ഥികൾ നല്ല പ്രകടനം കാഴ്ചവയ്ക്കും. ഓം ദും ദുർഗ്ഗായൈ നമഃ എന്നും 108 ഉരു ജപിക്കുക.
കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
സാമ്പത്തികമായി സമയം വളരെ മികച്ചതായിരിക്കും. അനാവശ്യ ചെലവുകൾ ഒഴിവാക്കും. പല വഴികളിൽ നിന്നും പണം ലഭിക്കും. അടുത്ത സുഹൃത്തുക്കൾ ഒത്തുചേരും. ജീവിതപങ്കാളിയിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നേക്കാം. രക്തസമ്മർദ്ദം, പ്രമേഹം അല്ലെങ്കിൽ അമിതവണ്ണം എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്. വിദ്യാർത്ഥികൾ സ്വന്തം കഴിവിൽ അഹങ്കരിക്കുന്നത് ഒഴിവാക്കുക. നിത്യവും 108 തവണ വീതം ഓം ഗം ഗണപതയേ നമഃ ജപിക്കുക.
തുലാക്കൂറ്
( ചിത്തിര 3,4, ചോതി, വിശാഖം 1, 2,3 )
ജീവിതസൗകര്യം വർദ്ധിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ആരോഗ്യത്തിന് കുഴപ്പം ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കുക. അനിയന്ത്രിതമായ ജീവിതം ആരോഗ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, പ്രിയപ്പെട്ടവരെ വേദനിപ്പിക്കുകയും ചെയ്യും. ശുഭചിന്ത ഗുണകരമാകും. കഠിനാദ്ധ്വാനവും ശരിയായ ദിശയിലെ ശ്രമങ്ങളും സാമ്പത്തിക നേട്ടം നൽകുമെന്ന് നന്നായി മനസ്സിലാക്കും. സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും തർക്കങ്ങളെല്ലാം ഇല്ലാതാക്കാനും കഴിയും. പ്രതിച്ഛായ കൂടും. ശമ്പളവർദ്ധന സാധ്യത വർദ്ധിക്കും. ഓം ശ്രീം നമഃ 108 ഉരു വീതം ജപിക്കുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
സുപ്രധാനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത് മൂലം മാനസിക സമ്മർദ്ദവും ഉത്കണ്ഠയും നേരിടും. പണം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭാഗ്യത്തിൻ്റെ പിന്തുണ ലഭിക്കും. ഇതുമൂലം ജോലിയിൽ വിജയം ലഭിക്കും. അഭൂതപൂർവമായ വെല്ലുവിളികളും പ്രതിബന്ധങ്ങളും അഭിമുഖീകരിച്ച് പുരോഗതി നേടും. കുടുംബവുമൊത്ത് കൂടുതൽ സമയം ചെലവഴിക്കും.
ഓം വചത്ഭുവേ നമഃ ദിവസവും 108 തവണ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
കുടുംബാംഗകാര്യങ്ങൾ നന്നായി ശ്രദ്ധിക്കും. ആദരവ് വർദ്ധിക്കും. ആരോഗ്യം വളരെ നല്ലതായിരിക്കും, സംസാരം നിയന്ത്രിക്കണം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ നല്ല ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കൾ ആരെങ്കിലും സാമ്പത്തിക സഹായം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. പൂർത്തിയാകാത്ത ജോലികൾ വീണ്ടും തുടങ്ങാൻ കഴിയാത്തത് മനോവീര്യം കുറയ്ക്കും.
വിദ്യാർത്ഥികൾക്ക് വിജയം ആത്മവിശ്വാസം നൽകും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ എന്നും ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം , അവിട്ടം 1, 2 )
ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ ജീവിതത്തിന്റെ എല്ലാ വശങ്ങളും ആസ്വദിക്കാനാകൂ എന്ന് തിരിച്ചറിയും. ചില ദു:ശീലങ്ങൾ ഒഴിവാൻ ശ്രമിക്കും. ഒരു വലിയ ഇടപാട് വഴി വൻനേട്ടങ്ങൾ കരസ്ഥമാക്കും. വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാൻ കഴിയും. സഹോദരങ്ങളുടെ പിന്തുണയും ലഭിക്കും. കഠിനാദ്ധ്വാനത്തിന് നല്ല ഫലം ലഭിക്കും. കാത്തിരിപ്പ് അവസാനിക്കും. നല്ല വാർത്ത ലഭിക്കും. ഓം ഹം ഹനുമതേ നമഃ എന്നും ജപിക്കണം.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ചികിത്സയിലെ മാറ്റം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. സൽക്കാരം ആസൂത്രണം ചെയ്യാനോ അടുത്ത സുഹൃത്തുക്കളെ പെട്ടെന്ന് സന്ദർശിക്കാനോ സാദ്ധ്യതയുണ്ട്. ധാരാളം പണം ചെലവഴിക്കേണ്ടി എതിരാളികൾ ബലഹീനത മുതലെടുത്ത് നിങ്ങളെ ഉപദ്രവിക്കാൻ സാദ്ധ്യത. കുടുംബാംഗങ്ങളോടുള്ള പെരുമാറ്റവും മികച്ചതായിരിക്കും. വെല്ലുവിളികൾ തരണം ചെയ്യും. ഓം നമഃ ശിവായ എന്നും ജപിക്കണം.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
വിട്ടുമാറാത്ത ചില രോഗങ്ങളിൽ നിന്ന് മുക്തി നേടും. അമിതമായ ചെലവ് ഒഴിവാക്കേണ്ടതാണ്. അല്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടും. ജോലിയുള്ള പുരോഗതി കാരണം സഹപ്രവർത്തകർ അസൂയപ്പെടും. കുടുംബാംഗങ്ങളുടെ ആവശ്യത്തിന് സമയം കണ്ടെത്തും. വേണ്ടപ്പെട്ടവരുടെ ആവശ്യം മനസിലാക്കി പ്രവർത്തിക്കും. ഭൂമി വാങ്ങാനുള്ള ശ്രമത്തിന് തടസ്സം നേരിടും. ജീവിതപങ്കാളിയെ വിഷമിക്കാതിരിക്കാൻ ശ്രമിക്കണം. ഓം നമോ നാരായണായ ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev