മംഗള ഗൗരി
വൃശ്ചികം ഒന്നാം തീയതി മാലയിട്ടാണ് ശബരിമല തീർത്ഥാടനത്തിന് വ്രതം തുടങ്ങേണ്ടത്. എന്നാലും ഏതു ദിവസവും മാലയിടാം. പ്രത്യേകിച്ചും ശനിയാഴ്ച, ഉത്രം നക്ഷത്രം എന്നിവ മാലയിടുന്നതിന് വളരെ വിശേഷമാണ്. ഉത്രം അയ്യപ്പന്റെ ജന്മനാളാണ്.
ശനി ഗ്രഹത്തിൻ്റെ കാരകനാണ് അയ്യപ്പൻ. തുളസി മാലയോ രുദ്രാക്ഷ മാലയോ മുദ്ര ധാരണത്തിന് ഉപയോഗിക്കാം. ശബരിമല തീർത്ഥാടനത്തിന് പോകുന്ന അയ്യപ്പന്മാരും മാളികപ്പുറങ്ങളും അവരുടെ വീടുകളിലുള്ളവരും പാലിക്കേണ്ട 18 കാര്യങ്ങൾ:
1)
വൃശ്ചികം ഒന്നിന് മണ്ഡലകാല ആരംഭം മുതല്‍ മാലയിട്ട് വ്രതം എടുക്കുക. മത്സ്യമാംസാദികൾ, മദ്യം, ലൈംഗികജീവിതം തുടങ്ങി എല്ലാ ലൗകിക സുഖങ്ങളും ഉപേക്ഷിക്കണം. ക്ഷേത്രപൂജാരിയോ ഗുരുസ്വാമിയോ മാല പൂജിച്ച് ശരണം വിളിയോടെ തീർത്ഥാടകനെ അണിയിക്കണം. അതോടെ അവർ സ്വാമിയായി മാറും; ഭഗവാനും ഭക്തനും ഒന്നാകും.
2)
മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലയ്ക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ വീട്ടമ്മയും പരിശുദ്ധി പാലിക്കണം. ശബരിമല ദർശനത്തിന് പോകുന്നവരെപ്പോലെ തന്നെ മറ്റുള്ളവരും രാവിലെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ച് തൊഴുത്
ദിവസം ആരംഭിക്കണം.
3)
ശുദ്ധമായി ഭക്ഷണം പാകം ചെയ്യണം. തലേന്നത്തെ ഭക്ഷണം ഒഴിവാക്കണം. വ്രതം എടുക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കൽ എടുക്കുന്നതാണ് നല്ലത്.
4)
മാതാപിതാക്കളെയും ഗുരുഭൂതന്‍മാരെയും വന്ദിച്ച്
സര്‍വ്വചരാചരങ്ങളെയും സ്വാമി എന്നു സങ്കല്‍പ്പിച്ച് അഹങ്കാരം ഉപേക്ഷിച്ച് ത്യാഗ മനോഭാവത്തോടെ കഴിയുക. അഗതികളെ തനിക്ക് കഴിയന്ന ആഹാരം നൽകി തൃപ്തരാക്കുക. സുഖഭോഗങ്ങളിലുള്ള ആസക്തി, ആഡംബരം, അലങ്കാരം ഉപേക്ഷിക്കുക.
ALSO READ
5)
കറുപ്പ് വസ്ത്രം ധരിക്കണം. മാലയിട്ടു കഴിഞ്ഞാൽ കറുപ്പ് വസ്ത്രമാണ് ധരിക്കേണ്ടത്. ശരീരത്തെയും മനസ്സിനെയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തണം. വാക്ക്, ചിന്ത, പ്രവൃത്തി ഇവ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കരുത്. എല്ലാവര്‍ക്കും ആവശ്യമായ സേവനം നൽകാൻ സദാ സന്നദ്ധനായിരിക്കണം. ലളിത ജീവിതം നയിക്കണം. മരണാനന്തര കർമ്മങ്ങളിൽ പങ്കെെടുക്കരുത്. വ്രതം തീരും വരെ താടിയും മുടിയും വളര്‍ത്തണം.
6)
വ്രതകാലത്ത് സുഗന്ധവസ്തുക്കൾ, വാസനസോപ്പ്, പൗഡര്‍, ഹെയര്‍ ഓയില്‍ മുതലായവ കഴിവതും ഉപയോഗിക്കാതിരിക്കുക. യാതൊരു ജീവിയെയും ഹിംസിക്കതിരിക്കുക,. അന്യരുടെ വസ്തുക്കൾ മോഷ്ടിക്കാനും കൈക്കലാക്കാനും ആഗ്രഹിക്കരുത്.
7)
അയ്യപ്പന്മാരും മാളികപ്പുറങ്ങളും വീട്ടിൽ ഉള്ളവർ
മാസമുറക്കാലത്ത് പ്രത്യേകം ചിട്ടകള്‍ പാലിക്കണം. അടുക്കളയില്‍ പ്രവേശിക്കാനോ ആഹാരം പാകം ചെയ്യാനോ പാടില്ല. മലയ്ക്ക് പോകുന്നവരില്‍ നിന്നും അകന്ന് നില്‍ക്കണം.
8)
മണ്ഡല – മകരവിളക്ക് കാലത്ത് കഴിയുന്നത്ര വ്രതങ്ങള്‍ എടുക്കണം. ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനം, എള്ളുതിരി കത്തിക്കള്‍, നീരാജനം തുടങ്ങിയ വഴിപാടുകൾ ചെയ്തു ഭഗവാനെ പ്രസാദിപ്പിക്കണം. ശനിയാഴ്ച വ്രതം അതിവിശേഷമാണ്.
9)
സമീപത്ത് അയ്യപ്പന്‍വിളക്ക് നടക്കുന്നുണ്ടെങ്കില്‍ അവിടെ പോയി തൊഴുത് അതില്‍ പങ്കാളിയാകാന്‍ മടിക്കരുത്.
10)
അന്യരുടെ ഉന്നതിയില്‍ അസൂയപ്പെടാതിരിക്കുക കഴിവുള്ളവര്‍ യോഗാഭ്യാസമുറ ക്രമമായി ശീലിച്ച് മനഃശക്തി വളര്‍ത്തുക. ധനസമ്പാദനത്തിനു വേണ്ടിയുള്ള മത്സരങ്ങളില്‍ നിന്നും പിന്‍മാറുക.
11)
കറുത്ത വസ്ത്രം ധരിച്ച് ശരണംവിളിച്ച് വീട്ടില്‍ എത്തുന്ന അപരിചിതര്‍ക്കുപോലും അന്നം നല്‍കണം. പഴകിയതും ശേഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ നല്‍കരുത്.ശരണം വിളിക്കാതെ അന്യഗൃഹങ്ങളില്‍ പോകരുത്. അജ്ഞതമൂലം ആരെങ്കിലും ദുഷ്‌കര്‍മ്മങ്ങളിൽ ഏര്‍പ്പെടുന്നത് കണ്ടാല്‍ അവരെ സദുപദേശങ്ങളാല്‍ അതിൽ നിന്നും പിന്‍തിരിപ്പിക്കുക
12)
വര്‍ഗ്ഗീയ ചിന്താഗതിമൂലം അന്യമതാദര്‍ശങ്ങളെ
ദുഷിക്കാതിരിക്കുക. അന്യരില്‍ വെറുപ്പും വിദ്വേഷവും തോന്നാതിരിക്കുക.രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. അമിതാദായം ഉദ്ദേശിച്ച് വ്യാപാരം ചെയ്യാതിരിക്കുക.
13)
സ്വാമിയേ ശരണമയ്യപ്പാ എന്ന ദിവ്യമന്ത്രം കഴിയുമ്പോഴെല്ലാം ജപിക്കുകയും ആ മന്ത്രം വിളിക്കുന്നതിന് അന്യരെ പ്രേരിപ്പിക്കുകയും ചെയ്യുക. ധർമ്മ ശാസ്താവിന്റെ മൂലമന്ത്രം ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ , ശാസ്താ ഗായത്രി, അഷ്ടോത്തരം പഞ്ചരത്നം തുടങ്ങിയവയും കഴിയുന്നത്ര ജപിക്കണം.
ഭൂതനാഥ സദാനന്ദസര്‍വ്വഭൂത
ദയാപര രക്ഷരക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമഃ എന്ന ഭൂതനാഥ മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്.
14 )
ഗുരുസ്വാമിയുടെ നിർദേശാനുസരണം വ്രതം എടുക്കുകയും മലയ്ക്ക് ചവിട്ടുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അങ്ങനെ ഉള്ള ഒരാളെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ ഭഗവാൻ അയ്യപ്പനെ തന്നെ ഗുരുവായി സങ്കല്പിക്കുക. ശബരിമല യാത്രയിൽ കഴിയുമെങ്കിൽ പാദുകങ്ങൾ ഒഴിവാക്കണം. കല്ലും മുള്ളും കാലിന് മെത്ത എന്ന ശരണം വിളി ഓർക്കുക. ശബരിമല യാത്രക്ക് തയ്യാറാവുന്നവർ യാത്ര പുറപ്പെടുന്നതിനു മുമ്പ് വീട്ടിലെത്തുന്നവര്‍ക്ക് കഞ്ഞി വച്ച് നല്‍കണം. കന്നി അയ്യപ്പന്‍മാർ ശബരിമല യാത്രക്ക് മുമ്പ് തീര്‍ച്ചയായും ചെയ്യേണ്ട ചടങ്ങാണ് കഞ്ഞി വീഴ്ത്ത്.
15)
സ്വയം കെട്ടുനിറച്ച് കെട്ടു താങ്ങി ശബരിമല ചവിട്ടാന്‍ പാടില്ലെന്നാണ് പ്രമാണം. ഏതെങ്കിലും ക്ഷേത്രത്തിലെ പൂജാരിയുടെ അല്ലെങ്കിൽ ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിൽ ആയിരിക്കണം നെയ് തേങ്ങ നിറച്ച് ഇരുമുടിക്കെട്ട് മുറുക്കേണ്ടത്. ഗുരുസ്വാമി ഇരുമുടിക്കെട്ടി തലയിലേറ്റിത്തന്നാൽ തേങ്ങയടിച്ച് തിരിഞ്ഞു നോക്കാതെ യാത്ര തിരിക്കണം. ശാന്തിക്ക് / ഗുരുസ്വാമിക്ക് നാട്ടുനടപ്പനുസരിച്ച് യഥാസമയം ദക്ഷിണ നല്‍കണം. ഗുരുദക്ഷിണ വെറ്റിലയും അടയ്ക്കയും പണവുമാണ്; കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.
16)
കുടുംബത്തില്‍ നിന്ന് കെട്ടുനിറച്ച് പോകുമ്പോള്‍ മറ്റംഗങ്ങള്‍ എല്ലാം പങ്കെടുക്കുകയും അരിയും കാണിപ്പണവും (കാണിപ്പോന്ന് ) കെട്ടില്‍ നിക്ഷേപിച്ച് അതില്‍ ഭാഗഭാഗാക്കുകയും വേണം.
17)
ഭര്‍ത്താവോ, മകനോ മറ്റു വേണ്ടപ്പെട്ടവരോ മലയ്ക്ക് പോയി എത്തും വരെ വ്രതശുദ്ധിയോടെ പോയ ആള്‍ ഭഗവാനെ ദര്‍ശനം നടത്തി ബുദ്ധിമുട്ടുകൂടാതെ മടങ്ങിവരുന്നതിന് പ്രാര്‍ത്ഥിക്കണം. വ്രതം ആരംഭിച്ച് കഴിഞ്ഞാല്‍, മലയില്‍നിന്ന് മടങ്ങി എത്തുന്നതുവരെ വീട്ടില്‍ എത്തുന്ന അയ്യപ്പഭക്തന്മാരെ സന്തോഷപൂര്‍വ്വം സ്വീകരിക്കണം.
18)
പമ്പ മുതല്‍ ശബരിമല വരെയുള്ള ദീര്‍ഘദൂര കയറ്റം ആരോഗ്യമുള്ള ഒരാളില്‍ പോലും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. ഈ കയറ്റത്തിനിടയിൽ ധാരാളം
പേര്‍ക്ക് ഹൃദയാഘാതമുണ്ടാകാറുണ്ട്. ഹൃദയാഘാതം വന്നവരില്‍ 20 മുതല്‍ 76 വരെ വയസുള്ളവരുമുണ്ട്. ചിലർക്ക് അപസ്മാരബാധ വരാറുണ്ട്. അതിനാല്‍
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ മല കയറാൻ പോകും
മുൻപ് വൈദ്യ പരിശോധന നടത്തുന്നത് നല്ലതാണ്.
Story Summary: Rules and rituals to follow for Shabarimala Pilgrimage
Copyright 2025 riyoceline.com/projects/Neram/. All rights reserved