Monday, December 8, 2025
Monday, December 8, 2025
Home » ഈ 12 നാമങ്ങൾ മൂന്ന് സന്ധ്യകളിലും ജപിച്ചാൽ തടസ്സഭയം വേണ്ട; ആഗ്രഹം നടക്കും

ഈ 12 നാമങ്ങൾ മൂന്ന് സന്ധ്യകളിലും ജപിച്ചാൽ തടസ്സഭയം വേണ്ട; ആഗ്രഹം നടക്കും

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com/neram/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

വിഘ്നങ്ങൾ അകറ്റാൻ മാത്രമല്ല കാര്യസിദ്ധിക്കും ആത്മാർത്ഥമായി ഗണപതി ഭഗവാനെ ഭജിച്ചാൽ മതി. ഗണപതി ഭഗവാനെ എല്ലാ ദിവസവും ശിരസ് കുമ്പിട്ട് വണങ്ങി പ്രാർത്ഥിച്ചാൽ ആഗ്രഹ പൂർത്തീകരണവും സമ്പൽ സമൃദ്ധിയും ആയുരാരോഗ്യ സൗഖ്യവും ഉറപ്പായും കരഗതമാകും. നാരദപുരാണത്തിലുള്ള ശ്രീ ഗണേശ ദ്വാദശ നാമ സ്‌തോത്രമാണ് ഇതിന് എല്ലാ ദിവസവും മൂന്ന് സന്ധ്യകളിലും ഭക്തി, വിശ്വാസപൂർവം മനസ്സും ശരീരവും ശുദ്ധമാക്കി ജപിക്കേണ്ടത്. സങ്കട നാശന ഗണപതി സ്‌തോത്രം എന്നും അറിയപ്പെടുന്ന ഈ കീർത്തനത്തിൽ ഗൗരീ പുത്രനായ, ഭക്തവത്സലനായ, ഗണനായകനായ വിനായകനെ 12 നാമങ്ങൾ ക്രമാനുഗതമായി ചൊല്ലി ഭജിക്കുന്നു. ഗണപതി പ്രധാനമായ ചതുർത്ഥി വിശേഷിച്ച് കറുത്തപക്ഷത്തിലെ സങ്കട ഹര ചതുർത്ഥി, വെള്ളിയാഴ്ചകൾ തുടങ്ങിയവ ഈ ജപാരംഭാത്തിന്
ഉത്തമമാണ്.

🔴 ശ്രീ ഗണേശ ദ്വാദശ നാമ സ്‌തോത്രം

പ്രണമ്യ ശിരസാദേവം ഗൗരീപുത്രം
വിനായകം ഭക്ത്യാവ്യാസം സ്മരേന്നിത്യം ആയുഷ്‌കാമാർത്ഥസിദ്ധയേ
പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം
ചതുർത്ഥകം ലംബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച സപ്തമം വിഘ്‌നരാജം ച
ധൂമ്രവർണ്ണം തഥാഷ്ടമം നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം

ALSO READ

🔴 12 ഭാവവും സങ്കല്പിച്ച് ആരാധിക്കണം

ആദ്യം ഭഗവാനെ വക്രതുണ്ഡനായി പിന്നെ ഏകദന്ത രൂപത്തിൽ മൂന്നാമത് കൃഷ്ണ പിംഗാക്ഷനായി നാലാമത് ഗജവക്ത്രനായി അഞ്ചാമത് ലംബോദരനായി ആറാമത്
വികടനായി ഏഴാമത് വിഘ്‌നരാജനായി എട്ടാമത് ധൂമ്രവർണ്ണനായി ഒൻപതാമത് ഫാലചന്ദ്രനായി പത്താമത് വിനായകനായി പതിനൊന്നാമത് ഗണപതിയായി അവസാനം ഗജാനനായി സങ്കല്പിച്ച് ആരാധിക്കണം. കൃഷ്ണ പിംഗാക്ഷൻ: ആകർഷകമായ അഗ്നിവർണ്ണമായ കണ്ണുകളുള്ളവൻ.

🔴 ആറുമാസം കൊണ്ട് സർവ്വസിദ്ധി

ഈ പന്ത്രണ്ടു നാമങ്ങളെയും 3 സന്ധ്യകളിലും ജപിക്കുന്ന ഭക്തർക്ക് യാതൊരു വിഘ്‌നഭയവും ഉണ്ടാകില്ലെന്നു മാത്രമല്ല സർവ്വസിദ്ധികളെയും പ്രാപിക്കുകയും ചെയ്യും. വിദ്യയെ ആഗ്രഹിക്കുന്നവർക്ക് വിദ്യയും ധനത്തെ ഇച്ഛിക്കുന്നവർക്ക് ധനവും പുത്രാർത്ഥിക്ക് പുത്രൻമാരും മോക്ഷാർത്ഥിക്ക് മുക്തിയും ലഭിക്കും. മുടങ്ങാതെ ജപിച്ചാൽ ആറുമാസം കൊണ്ട് സർവ്വസിദ്ധികളെയും പ്രാപിക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. ഈ നാമങ്ങളെ എഴുതി എട്ടു ബ്രാഹ്മണർക്ക് ഭക്തിപൂർവ്വം സമർപ്പിക്കുന്നവന് ഗണേശപ്രസാദത്താൽ സർവ്വവിദ്യയും ഉണ്ടാകും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 944702 0655

Story Summary: Significance of Sankada Nashana Ganapathy Sthothram

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 neramonline.com/neram/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?