അനിൽവെളിച്ചപ്പാടൻ
വീട് വയ്ക്കുമ്പോൾ മാത്രമല്ല, വീടിന് ചുറ്റും മരങ്ങൾ വച്ചുപിടിപ്പിക്കുമ്പോഴും വാസ്തു നോക്കേണ്ടതുണ്ടോ ? തീർച്ചയായും വേണം. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്നതാണ് യഥാർത്ഥ വാസ്തുശാസ്ത്രം. വീടിന്റെ ഓരോ ദിക്കിലും നിൽക്കുന്ന വൃക്ഷങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് എനർജി നൽകാനും ചിലപ്പോൾ ദോഷം ചെയ്യാനും കഴിയും.
നിരീക്ഷണത്തിൽ, കേവലം ഭംഗിക്ക് വേണ്ടി മാത്രം മരങ്ങൾ വയ്ക്കാതെ, ഫലങ്ങൾ നൽകുന്ന വൃക്ഷങ്ങൾക്ക് എപ്പോഴും മുൻഗണന നൽകണം. ഞങ്ങൾ എപ്പോഴും നിർദ്ദേശിക്കുന്നത്, ഫലം തരുന്ന പല വൃക്ഷങ്ങളും വീടിന് ഐശ്വര്യവും സമ്പത്തും നൽകുമെന്ന് തന്നെയാണ്.
വീടിന്റെ 4 ദിക്കുകളിലും 4 കോണുകളിലും നടാൻ പാടുള്ളതും പാടില്ലാത്തതുമായ വൃക്ഷങ്ങളെക്കുറിച്ച് അറിയാം:
.
🛑 4 പ്രധാന ദിക്കുകൾ
ALSO READ
1) കിഴക്ക്
സൂര്യപ്രകാശം (പോസിറ്റീവ് എനർജി) വീട്ടിലേക്ക് കടന്നുവരേണ്ട ദിക്കാണ്.
✅ നടുവാൻ ഉത്തമം: തുളസി, തെച്ചി, മുല്ല തുടങ്ങിയ ചെറിയ ചെടികൾ. പൊക്കം കുറഞ്ഞ പൂച്ചെടികൾ.
❌ ഒഴിവാക്കേണ്ടവ: വടവൃക്ഷങ്ങൾ, ഉയരം കൂടിയ മരങ്ങൾ. വീടിന് മുകളിലേക്ക് നിഴൽ വീഴ്ത്തുന്ന ഒന്നും ഇവിടെ പാടില്ല.
2) തെക്ക്
യമന്റെ ദിക്കാണ്. ഇവിടെ ഭാരം കൂടുന്നതാണ് വീടിന് നല്ലത്.
✅ നടുവാൻ ഉത്തമം: പ്ലാവ്, തെങ്ങ്, കവുങ്ങ്, ചെറുനാരങ്ങ തുടങ്ങിയവ.
❌ ഒഴിവാക്കേണ്ടവ: തുളസി പോലെയുള്ള ചെറിയ ചെടികൾ ഇവിടെ നട്ടാൽ പെട്ടെന്ന് ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്.
3) പടിഞ്ഞാറ്
വരുണന്റെ ദിക്ക്. അസ്തമയ സൂര്യന്റെ കഠിനമായ വെയിൽ തടയാൻ ഇവിടെ മരങ്ങൾ വേണം.
✅ നടുവാൻ ഉത്തമം: തെങ്ങ്, പ്ലാവ്, മാവ്, വേപ്പ്. ദർശനം ഇവിടേക്കെങ്കിൽ തുളസിയും ഇഷ്ടപ്രകാരം നടാം.
❌ ഒഴിവാക്കേണ്ടവ: തീരെ ചെറിയ ചെടികൾ.
4) വടക്ക്
കുബേര ദിക്ക്. ധനം വരാനുള്ള മാർഗ്ഗമാണ്.
✅ നടുവാൻ ഉത്തമം: ലക്ഷ്മി തരു, നെല്ലി, ചെറിയ അലങ്കാര ചെടികൾ.
❌ ഒഴിവാക്കേണ്ടവ: വലിയ മരങ്ങൾ, വീടിനെ മറയ്ക്കുന്ന തരത്തിലുള്ള കാടുകൾ.
🛑 4 കോണുകൾ
1) കന്നിമൂല
വാസ്തുപ്രകാരം വീടിന്റെ ഏറ്റവും ഭാരം കൂടിയ ഭാഗമായിരിക്കണം ഇത്.
✅ നടുവാൻ ഉത്തമം: വൻമരങ്ങൾ ഇവിടെ നിൽക്കുന്നത് വീടിന് ബലവും സ്‌ഥിരതയും നൽകും. പുളി, തേക്ക്, പ്ലാവ്, മാവ് തുടങ്ങിയവയാകാം. പക്ഷെ വീടിന് അകലം പാലിച്ച് നടണം.
❌ ഒഴിവാക്കേണ്ടവ: കുഴികൾ, കിണർ, വെള്ളം കെട്ടിനിൽക്കുന്ന ചെടികൾ.
2) ഈശാനകോൺ
വടക്കുകിഴക്ക് ദിക്ക്:
ദൈവികമായ കോൺ. ഇവിടെ എപ്പോഴും ഒഴിഞ്ഞു കിടക്കുന്നതാണ് ഉത്തമം.
✅ നടുവാൻ ഉത്തമം: പുൽത്തകിടി, തുളസിത്തറ, അല്ലെങ്കിൽ മഞ്ഞൾ, ശുദ്ധമായി സംരക്ഷിക്കാമെങ്കിൽ കൂവളം. മറ്റ് ചെറിയ സസ്യങ്ങൾ.
❌ ഒഴിവാക്കേണ്ടവ: വലിയ മരങ്ങൾ പാടില്ല. ഇവിടെ ഭാരം കൂടിയാൽ അത് ഗൃഹനാഥനെ ബാധിക്കാം.
3) അഗ്നികോൺ
തീയുടെ കോൺ.
✅ നടുവാൻ ഉത്തമം: ചെമ്പകമോ, അല്ലെങ്കിൽ ചുവന്ന പൂക്കൾ ഉണ്ടാകുന്ന ചെടികളോ നടാം. പ്ലാവ് പോലുള്ള മരങ്ങളും ആകാം.
❌ ഒഴിവാക്കേണ്ടവ: ജലാംശം കൂടുതലുള്ള വാഴ പോലുള്ളവ വീടിനോട് ചേർന്ന് ഈ കോണിൽ വരുന്നത് ഒഴിവാക്കുക.
4) വായുകോൺ
വടക്കുപടിഞ്ഞാറ്:
✅ നടുവാൻ ഉത്തമം: മുരിങ്ങ, മാവ്, സപ്പോട്ട തുടങ്ങിയവ. മുരിങ്ങ, കിണറിനോട് ചേർത്ത് വളർത്തരുത്.
❌ ഒഴിവാക്കേണ്ടവ: ആകാശത്തേക്ക് അധികം ഉയരത്തിൽ വളരുന്ന മരങ്ങൾ ഇവിടെ നിയന്ത്രിക്കണം.
🛑 പൊതുവായ കാര്യങ്ങൾ
1) മുൾച്ചെടികൾ ( കാക്ടസ് ), കള്ളിമുൾച്ചെടികൾ എന്നിവ വീടിന്റെ കോമ്പൗണ്ടിനുള്ളിൽ വളർത്തരുത് – റോസ് ഒഴികെ.
2) പാലും കറയും ഉത്പാദിപ്പിക്കുന്ന റബർ പോലുള്ള
മരങ്ങൾ വീടിനോട് ചേർന്ന് ഒഴിവാക്കുക.
3) ഏത് മരമായാലും വീടിന്റെ ഭിത്തിയിലോ മേൽക്കൂരയിലോ തട്ടുന്ന രീതിയിൽ വളർത്തരുത്.
നിങ്ങളുടെ വീടിന്റെ കൃത്യമായ വാസ്തു പരിശോധിക്കുന്നതിനും, സ്ഥാനങ്ങൾ നിർണ്ണയിക്കുന്നതിനും ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രവുമായി ബന്ധപ്പെടാം.
അനിൽവെളിച്ചപ്പാടൻ
കൂടുതൽ വിവരങ്ങൾക്ക്: മൊബൈൽ:
+91 9497134134, ഓഫീസ്: 0476 2966666
https://uthara.in/vasthu/
Story Summary: Positive and Negative Planets, Trees for a Lucky Home
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved