ഡോ. എസ്. അനിതകുമാരി
മറ്റ് ഏകാദശി ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുന്നതിന്റെ അനേകം മടങ്ങ് പുണ്യവും ഫലസിദ്ധിയും കിട്ടുന്നതാണ് ഗുരുവായൂർ ഏകാദശി. കേരളത്തിൽ ഏറ്റവും പ്രസിദ്ധമായ ഈ ഏകാദശി
ദിവസം ഒരു ലക്ഷത്തോളം ഭക്തർ ഗുരുവായൂർ ദർശനം നടത്താറുണ്ട്. എന്നാൽ ഈ ദിവസം ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് കണക്കില്ല. ആർക്കും എവിടെയിരുന്നും ഈ ഏകാദശിക്ക് വ്രതമെടുക്കാം
ആഗ്രഹങ്ങൾക്ക് പൂർണ്ണ ഫലം
വിഷ്ണു പ്രീതിയാർജ്ജിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണിത്. സ്ത്രീ, പുരുഷഭേദമന്യേ ആർക്കും എടുക്കാവുന്ന ഈ വ്രതത്തിലൂടെ ജീവിതത്തിൽ നേരിടുന്ന എല്ലാ ദുരിതങ്ങളും അകറ്റാം. ഇതിലൂടെ സർവൈശ്വര്യവും വിശേഷ ഭാഗ്യാനുഭവങ്ങളും ജീവിതാന്ത്യത്തിൽ മോക്ഷവുമുണ്ടാകും. തികഞ്ഞ ഭക്തിയോടെ, ഈശ്വര സമർപ്പണത്തോടെ വ്രതമെടുത്താൽ ആഗ്രഹിക്കുന്ന കാര്യത്തിൽ പൂർണ്ണ ഫലം ലഭിക്കും.
ഈ മന്ത്രങ്ങൾ ജപിക്കണം
വ്യാഴ ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതം ഉത്തമമാണ്. 2025 ഡിസംബർ 1 തിങ്കളാഴ്ചയാണ്. ഗുരുവായൂർ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിൽ ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ കഴിയുന്നത്ര തവണ ജപിച്ച് വേണം ഏകാദശി വ്രതാചരണം. ഈ ഏകാദശി ദിവസം ഗുരുവായൂർ ദർശനം നടത്താൻ കഴിയുന്നത് ഏറെ പുണ്യകരമാണ്. അതിന് സാധിച്ചില്ലെങ്കിൽ വ്രതം നോറ്റ് സമീപമുള്ള ശ്രീകൃഷ്ണന്റെ അല്ലെങ്കിൽ വിഷ്ണുവിന്റെ ക്ഷേത്രത്തിൽ ദർശനം നടത്തണം. എല്ലായിടവും നിറഞ്ഞു നിൽക്കുന്ന ഭഗവാനാണ് വിഷ്ണു. ആ പദത്തിന്റെ അർത്ഥം തന്നെ സർവവ്യാപി എന്നാണ്.
ALSO READ
ലക്ഷ്മീ സമേതനായി സങ്കല്പിക്കണം
ഗുരുവായൂർ ഏകാദശി നാൾ ഭഗവാൻ ശ്രീ മഹാവിഷ്ണു ലക്ഷ്മീ സമേതനായി ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിൽ പ്രത്യക്ഷനാകും എന്ന് കരുതുന്നു. അതിനാൽ ഈ രൂപത്തിൽ ഭഗവാനെ ഉപാസിക്കുന്ന വിഷ്ണു ധ്യാന ശ്ലോകവും വിഷ്ണു ശതനാമ സ്തോത്രവും ഈ ദിവസം ജപിക്കുന്നത് സർവകാമനകളും കരഗതമാകാൻ അത്യുത്തമമാണ്. ലക്ഷ്മീ സമേതനായ വിഷ്ണുവിന്റെ രൂപം മനസ്സിൽ സങ്കൽപ്പിച്ചു അർത്ഥം മനസ്സിലാക്കി വേണം വിഷ്ണു സ്തോത്രം ജപിക്കാൻ. നെയ് വിളക്കിനു മുന്നിലിരുന്ന് ജപിച്ചാൽ ഇരട്ടി ഫലം അതിവേഗം ലഭിക്കും.
വിഷ്ണു ധ്യാന ശ്ലോകം
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം
(ശാന്തമായ ആകാരത്തോടുകൂടിയ, സർപ്പത്തിന്റെ പുറത്തു ശയിക്കുന്ന, നാഭിയിൽ താമരപ്പൂ ഉള്ള , ദേവന്മാരുടെ ഈശ്വരനും ലോകത്തിനു ആധാരമായിരിക്കുന്നവനും ആകാശത്തിനു തുല്യനും മേഘവർണമുള്ളവനും ശുഭമായ അവയവങ്ങളോടു കൂടിയവനും ലക്ഷ്മീ ദേവിയുടെ ഭർത്താവുമായ, താമരയിതള്‍പോലെയുള്ള കണ്ണുകളുള്ള യോഗിവര്യന്മാരുടെ ഹൃദയത്തിൽ ധ്യാനത്താൽ ഗമിക്കുന്ന, അഹങ്കാരത്തെയും ഭയത്തെയും ഇല്ലാതാക്കുന്ന സർവലോകത്തിനും നാഥനായ ഭഗവാൻ മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.)
വിഷ്ണു ശതനാമ സ്തോത്രം
ഏകാദശി എടുക്കുന്നവർ ഏറ്റവും കൂടുതൽ
കേൾക്കുന്ന ഒന്നാണ് വിഷ്ണു ശതനാമ സ്തോത്രം. ഇത് ജപിക്കുന്ന ഭക്തർക്ക് ചുരുങ്ങിയ സമയത്തിനകം സമ്പൽ സമൃദ്ധി, പാപമുക്തി ഐശ്വര്യം, സന്തോഷം, ആരോഗ്യം ഇവ ലഭിക്കും. ധനം, സുഖഭോഗം, സന്താനം, സ്ഥാനമാനങ്ങൾ, കീർത്തി, വീര്യം, ബലം, നിർഭയത്വം എന്നിവ ഇത് ജപിക്കുന്നവരെ തേടി വരും. ആപത്തുകൾ രോഗങ്ങൾ, ശത്രുക്കൾ തുടങ്ങിയവയിൽ നിന്ന് അവരെ ഭഗവാൻ രക്ഷിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വ്യാഴാഴ്ച സ്തോത്രം കേൾക്കാം :
ഡോ. എസ്. അനിതകുമാരി, അസ്ട്രോളജർ +91 9846561867
Story Summary: Guruvayoor Ekadeshi : Benefits Of Chanting Vishnu Stothra
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved