Monday, December 8, 2025
Monday, December 8, 2025
Home » ഗുരുവായൂർ ഏകാദശി, തൃക്കാർത്തിക; ഈ ആഴ്ചയിലെ നക്ഷത്രഫലം

ഗുരുവായൂർ ഏകാദശി, തൃക്കാർത്തിക; ഈ ആഴ്ചയിലെ നക്ഷത്രഫലം

by വേണു മഹാദേവ്
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
2025 നവംബർ 30 ന് ഉത്തൃട്ടാതി നക്ഷത്രം ആദ്യ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ഗുരുവായൂർ ഏകാദശിയും വൈക്കത്ത് കൊടിയേറ്റും പ്രദോഷവും തൃക്കാർത്തികയുമാണ്. കേരളത്തിൽ ഏറ്റവും പ്രധാനമായി ആചരിക്കുന്ന അനുഷ്ഠാനമായ ഗുരുവായൂർ ഏകാദശി ഡിസംബർ 1 തിങ്കളാഴ്ചയാണ്. ഇതിന് വ്രതം നവംബർ 30 ഞായറാഴ്ച തുടങ്ങും. വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്മി മഹോത്സവത്തിന് കൊടിയേറ്റും തിങ്കളാഴ്ചയാണ്. അടുത്ത ദിവസമാണ് വൃശ്ചികത്തിലെ ശുക്ല പക്ഷ പ്രദോഷം. ഡിസംബർ 3 ബുധനാഴ്ചയാണ് തൃക്കാർത്തിക വിളക്ക്. സന്ധ്യയ്ക്ക് കാർത്തിക നക്ഷത്രം ഉള്ളത് ബുധനാഴ്ച വൈകിട്ടാണ്. അന്ന് തൃക്കാർത്തിക ദീപം കൊളുത്തുന്നത് അതിനാലാണ്. പിറ്റേന്നാണ് പൗർണ്ണമി പൂജയും തൃക്കാർത്തികയും ചക്കുളത്തുകാവിൽ പൊങ്കാലയും. ഡിസംബർ 6 ന് പുണർതം നക്ഷത്രം ആദ്യ പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആത്മവിശ്വാസം വർദ്ധിക്കും. കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്ക് സവിശേഷ ശ്രദ്ധ നൽകും. എല്ലാത്തരം സാമ്പത്തിക ബുദ്ധിമുട്ടുകളും മാറും. വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടാകും. സ്വജനങ്ങളുമായി മുമ്പുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. ബിസിനസ്സ് മേഖലയിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും. പല മേഖലകളിൽ നിന്ന് പണം സമ്പാദിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് സാധാരണയേക്കാൾ മികച്ച മാർക്ക് നേടാൻ കഴിയും. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
അധിക ജോലിഭാരം കോപം, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും. വരുമാനം വർദ്ധിക്കും. വളരെക്കാലമായി മനസ്സിൽ കൊണ്ട് നടന്ന ചില കാര്യങ്ങൾ നടത്താൻ കഴിയും. കുടുംബാംഗത്തിന് ആഗ്രഹിച്ച ജോലി ലഭിക്കും. പോസിറ്റീവ് ഊർജ്ജം നിലനിറുത്തും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. നിക്ഷേപങ്ങൾ നടത്താൻ പറ്റിയ സമയം. അമിതമായി വിനോദങ്ങളിൽ മുഴുകുന്നത് ജോലിയിൽ വീഴ്ചയ്ക്ക് കാരണമാകും.
ഓം ഗം ഗണപതയേ നമഃ 108 ഉരു വീതം ജപിക്കണം.

മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
ജോലിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തം വർദ്ധിക്കും. ജോലിയിൽ പുരോഗതി ലഭിക്കും. എന്നാൽ പുതിയ ഉത്തരവാദിത്തങ്ങൾ മാനസിക സമ്മർദ്ദം നൽകും. വ്യക്തിജീവിതത്തിലെ ചില
കാര്യങ്ങളിൽ കുടുംബത്തിന്റെ പിന്തുണ ലഭിക്കില്ല. അതുകാരണം ഒറ്റപ്പെടൽ അനുഭവപ്പെടും. പല വഴികളിലൂടെ പണം നേടാൻ കഴിയും. കച്ചവടക്കാർ ശരിയായ തന്ത്രം തയ്യാറാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ ലാഭം പ്രതീക്ഷിക്കാം. ദിവസവും ഓം നമോ നാരായണായ ജപിക്കുക.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം)
ആരോഗ്യം സൂക്ഷിക്കണം. അമിത ജോലിഭാരം മൂലം മാനസിക സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടും. വായ്പ ചോദിച്ചു വരുന്നവരെ അവഗണിക്കണം സ്വഭാവത്തിലെ അസ്ഥിരത ദോഷം ചെയ്യും. പങ്കാളിയെ സന്തോഷിപ്പിക്കാൻ ശ്രമിക്കണം. കച്ചവടക്കാർക്ക് നഷ്ടത്തിന് സാധ്യത കാണുന്നു. സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം. യാത്രകൾ ഗുണം ചെയ്യും. വാഹനം മാറ്റി വാങ്ങാൻ ആലോചിക്കും. ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
ചികിത്സയിലെ മാറ്റം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. സാമ്പത്തികമായ എല്ലാ വെല്ലുവിളിയും മറികടക്കും. പ്രതികൂലമായ സാഹചര്യങ്ങളിൽ നിന്നും പുറത്ത് വരാൻ കഴിയും. ഉറ്റസുഹൃത്തിൻ്റെ വിചിത്രമായ പെരുമാറ്റം അസ്വസ്ഥത സൃഷ്ടിക്കും. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിപൂർവ്വം നീങ്ങും. വിദ്യാർത്ഥികൾ‌ സമയവും ഊർജ്ജവും അനാവശ്യമായി പാഴാക്കരുത്. അമിതമായ സംഭാഷണം നിയന്ത്രിക്കണം. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.

ALSO READ

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ഭൂമി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിക്ഷേപകർക്ക് പറ്റിയ സമയമാണ്. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ധാരാളം യാത്രകൾ നടത്തും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. സർക്കാറിൽ നിന്ന് സഹായങ്ങൾ ലഭിക്കും. വാക്ക് പാലിക്കും. കുടുംബപരമായ ചില ചുമതലകൾ ഏറ്റെടുക്കും. നല്ല പെരുമാറ്റം വഴി ചുറ്റുമുള്ള ആളുകളെ ആകർഷിക്കും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
അപ്രതീക്ഷിതമായി വിജയങ്ങളുണ്ടാകും. തൊഴിൽ രംഗത്ത് അംഗീകരിക്കപ്പെടും. സ്വജനങ്ങളിൽ നിന്നും പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കും. സഹപ്രവർത്തകർ വഴി നേട്ടങ്ങൾ കൈവരിക്കും. പ്രതികൂല സാഹചര്യം മാറും. കീർത്തി വർദ്ധിക്കും. കാർഷിക മേഖലയിൽ ആദായം ലഭിക്കും. രാഷ്ട്രീയക്കാർക്ക് ജനപ്രീതി കൂടും. നഷ്ടസാധ്യതയുള്ള എല്ലാ സാമ്പത്തിക പദ്ധതിയും ഒഴിവാക്കണം. വിദ്യാർത്ഥികൾക്ക് സമയം പ്രയോജനകരമാണ്. ഓം ശരവണ ഭവഃ 108 ഉരു ജപിക്കുക

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
കഠിനാദ്ധ്വാനം ചെയ്ത് മുന്നോട്ട് പോകും. ദാമ്പത്യ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കും. മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കാൻ കഴിയും. വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അതിനുള്ള തടസ്സങ്ങൾ നീങ്ങും. മറ്റുള്ളവരിൽ ഒരു നല്ല മാതൃകയാകും. സാമ്പത്തിക സ്‌ഥിതി അനുകൂലമാകും. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കും. വാഹനം മാറ്റി വാങ്ങും. മുൻകോപം നിയന്ത്രിക്കണം. മാനസിക വിഷമം മാറും. ഓം ശ്രീം നമഃ ദിവസവും 108 തവണ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
മക്കൾക്ക് പുരോഗതിയും നേട്ടങ്ങളും ഉണ്ടാകും. ഗൃഹം മോടി പിടിപ്പിക്കും. അനുയോജ്യമായ വിവാഹാലോചന വരും. പുതിയ സംരംഭത്തിന് ശ്രമം തുടങ്ങും. ദുർവാശി ഉപേക്ഷിക്കും. പൂർവിക സ്വത്ത് ലഭിക്കും. ക്ഷമാശീലം ഗുണം ചെയ്യും. അഭ്യസ്തവിദ്യർക്ക് അർഹതപ്പെട്ട ജോലി ലഭിക്കും. അനാവശ്യമായ തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കും. കലാരംഗത്ത് ശോഭിക്കും. എന്തിലും പുതുമ കൊണ്ടുവരാൻ ശ്രമിക്കും. ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കും. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കവും നല്ല ശ്രദ്ധയും പാലിക്കേണ്ടതാണ്. ജോലിയുമായി ബന്ധപ്പെട്ട രഹസ്യം ആരുമായും പങ്കിടരുത്. ഗൃഹനിർമ്മാണത്തിനുള്ള തടസ്സം നീങ്ങും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ കഠിനാദ്ധ്വാനം വഴി നേടിയെടുക്കും. വിദൂരയാത്രയ്ക്ക് യോഗമുണ്ട്. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. തൊഴിൽ രംഗത്തെ വെല്ലുവിളികൾ അനായാസം മറികടക്കും. ശത്രുക്കൾ രമ്യതയിലാകും. സ്വജനങ്ങളിൽനിന്നു സഹായം ലഭിക്കും. ശുഭാപ്തി വിശ്വാസം വർദ്ധിക്കും. ദിവസവും ലളിതാസഹസ്രനാമം ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
വളരെക്കാലത്തിനുശേഷം സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ചെലവുകൾ നിയന്ത്രിച്ച് പണം ലാഭിക്കും. ഇഷ്ടപ്പെടുന്നവരുമായി ഒത്തുചേരും. ജോലിയിൽ മികച്ച നേട്ടങ്ങളുണ്ടാക്കും. ആഗ്രഹിച്ച രീതിയിൽ ഉപരിപഠനം നടത്താൻ സാധിക്കും. തെറ്റുകൾ തിരുത്തി മുന്നേറും. സോഫ്റ്റ് വെയർ രംഗത്തുള്ളവർക്ക് നല്ല അവസരങ്ങൾ വന്നുചേരും. ജീവിതത്തിൽ സമാധാനം, സന്തോഷം വർദ്ധിക്കും. ഈശ്വരാധീനവും ഭാഗ്യവും ഗുണം ചെയ്യും. എതിരാളികളുടെ നീക്കങ്ങൾ ശ്രദ്ധിക്കുക. നിത്യവും 108 ഉരു വീതം ഓം നമോ വെങ്കടേശായ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
മറ്റുള്ളവരെ വിശ്വസിക്കാം; പക്ഷേ അന്ധമായ വിശ്വാസം ചിലപ്പോൾ പ്രശ്നമാകും. സാമ്പത്തിക കാര്യങ്ങളിൽ പ്രതികൂലമായി എന്തെങ്കിലും സംഭവിക്കാൻ സാധ്യത കാണുന്നു. സ്വാർത്ഥത വർദ്ധിക്കും. അധികാരം ഒട്ടും തന്നെ ദുർവിനിയോഗം ചെയ്യരുത്. കടം തീർക്കാനാകും.മത്സരപരീക്ഷയിൽ വിജയം ലഭിക്കും. കലാകായികരംഗത്ത് അവസരങ്ങൾ കൂടും. ദിവസവും 108 തവണ ഓം നമഃ ശിവായ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?