കാർത്തികവിളക്ക് ഇന്ന് 2025 ഡിസംബർ 3 ബുധനാഴ്ച സന്ധ്യയ്ക്കും തൃക്കാർത്തിക നാളെ വ്യാഴാഴ്ചയും ആചരിക്കുന്നത് എന്തുകൊണ്ടാണ് ?
കാർത്തികവിളക്കും തൃക്കാർത്തികയും രണ്ടും രണ്ടാണ്. കാർത്തികവിളക്ക് ചില ദേശങ്ങളിലെ ആചാരവും പ്രത്യേകിച്ച് തെക്കൻ കേരളത്തിലും തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലും അസ്തമയ സമയത്ത് കാർത്തിക നക്ഷത്രം വരുമ്പോൾ ആചരിച്ചു വരുന്നതുമാണ്. ക്ഷേത്രങ്ങളിൽ ആചരിക്കുന്ന തൃക്കാർത്തിക, പിറന്നാളിന് എടുക്കുന്ന കാർത്തിക നക്ഷത്രം എന്നിവ 04-12-2025 വ്യാഴാഴ്ചയാണ് വരുന്നത്.
സുബ്രഹ്മണ്യപ്രീതിക്കും ലക്ഷ്മീ പ്രീതിക്കും ഒരു പോലെ ഉത്തമ ദിവസമായ തൃക്കാർത്തിക പിറന്നാൾ ദിനം പോലെ എടുത്ത് ആചരിക്കുന്നതാണ്. അതുകൊണ്ട് കലണ്ടറുകളിൽ നൽകിയിരിക്കുന്ന തൃക്കാർത്തിക ദിവസത്തിൽ തെറ്റില്ല. കാരണം, തൃക്കാർത്തിക എന്നത് കാർത്തികവിളക്ക് അല്ല എന്നതുകൊണ്ടാണ്.
കന്യാകുമാരി ഭഗവതിക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ശാർക്കര ദേവീക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം, കുമാരനല്ലൂർ തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ കാർത്തിക ഉത്സവം വളരെ പ്രധാനമാണ്.
അനിൽ വെളിച്ചപ്പാടൻ, + 919497134134 , https://uthara.in/
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം, കരുനാഗപ്പള്ളി
ALSO READ
Story Summary: Why Karthikadeepam and Trikarthika observing different days
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved