Monday, December 8, 2025
Monday, December 8, 2025
Home » സങ്കഷ്ട ചതുർത്ഥിയിൽ ഈ സ്തുതിജപിക്കൂ ; എല്ലാം ദു:ഖവും തടസ്സവും മാറും

സങ്കഷ്ട ചതുർത്ഥിയിൽ ഈ സ്തുതിജപിക്കൂ ; എല്ലാം ദു:ഖവും തടസ്സവും മാറും

by NeramAdmin
0 comments

എല്ലാ മാസത്തെയും കൃഷ്ണപക്ഷ ചതുർത്ഥിയെ സങ്കടനാശ ഗണേശ ചതുർത്ഥി എന്നാണ് പറയുന്നത്. ഈ ദിവസം വ്രതം അനുഷ്ഠിച്ച് ചന്ദ്രോദയത്തിൽ ചന്ദ്രദർശനം നടത്തി വഴിപാടുകൾ സമർപ്പിച്ച് ഗണേശ പൂജ നടത്തിയാൽ എല്ലാ തടസ്സങ്ങളും സങ്കടങ്ങളും നീങ്ങി സമ്പത്തും കീർത്തിയും അറിവും ആരോഗ്യവും കുടുംബ സൗഖ്യവും ലഭിക്കും. തൊഴിൽ രംഗത്ത തടസ്സങ്ങൾ അകറ്റാൻ കഴിയും എന്നതാണ് ഈ ദിവസത്തെ ഗണേശ പൂജയുടെ മറ്റൊരു പ്രത്യേകത. 2025 ഡിസംബർ 8 തിങ്കളാഴ്ചയാണ് വൃശ്ചികമാസത്തിലെ കൃഷ്പക്ഷ ചതുർത്ഥി. നാളെ ഈ വ്രതം എടുക്കുന്നവർ ജപിക്കേണ്ട സുപ്രധാനമായ ഗണേശ സ്തുതിയാണ് സങ്കടനാശന ഗണേശ സ്‌തോത്രം. അത്ഭുതകരമായ ഫലസിദ്ധിയുള്ള ഒരു ഗണപതി സ്‌തോത്രമാണിത്. ഏഴു ദിവസത്തെ ഈ സ്‌തോത്ര ജപം കൊണ്ട് ആഗ്രഹം സഫലമാകും എന്നതാണ് സങ്കടനാശ ഗണേശ സ്‌തോത്രത്തിന്റെ മഹത്വം. ഒരു വർഷം തുടർച്ചയായി ജപിച്ചാൽ സർവ്വ സിദ്ധികളുണ്ടാകുമെന്ന് ഫലശ്രുതിയിൽ പറയുന്നു. ഗണേശ ഭഗവാനോട് പ്രിയമുള്ള ആർക്കും ഇതു ജപിക്കാം. പ്രായഭേദമോ ജാതിഭേദമോ ഇല്ല. പെട്ടെന്ന് ഫലം ലഭിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

സങ്കടനാശന ഗണേശ സ്‌തോത്രം

പ്രണമ്യ ശിരസാദേവം
ഗൗരിപുത്രം വിനായകം
ഭക്താവാസം സ്മരേ നിത്യം
ആയു: കാമാർത്ഥ സിദ്ധയേ

അർത്ഥം: ഗൗരിയുടെ പുത്രനായി, ഭക്തരിൽ വസിക്കുന്ന ദേവനായി ശോഭിക്കുന്ന വിനായകനെ ആയുസ്, ആഗ്രഹം, ധനം ഇവകളുടെ സിദ്ധിക്കായി ശിരസു നമിച്ചു കൊണ്ട് നിത്യവും സ്മരിക്കാം.

ALSO READ

പ്രഥമ വക്രതുണ്ഡം
ച ഏകനന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമം
ച ഷഷ്ഠം വികടമേവ ച
സ്പതമം വിഘ്‌നരാജം
ച ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം

അർത്ഥം: ആദ്യം വക്രതുണ്ഡനെ (തുമ്പിക്കൈയുള്ളവൻ) രണ്ടാമത് ഏകദന്തനെ (ഒറ്റക്കൊമ്പുള്ളവൻ)മൂന്നാമത് കൃഷ്ണപിംഗാക്ഷനെ (കറുത്തകണ്ണുള്ള) നാലാമത് ഗജവക്ത്രനെ (വലിയ വായുള്ളവൻ) അഞ്ചാമത് ലംബോദരനെ (വലിയ വയറുള്ളവൻ) ആറാമത് വികടനെ (എതിരായിട്ടുള്ളത് പ്രവർത്തിക്കുന്നവൻ) ഏഴാമത് വിഘ്‌നരാജനെ (തടസങ്ങളുടെ രാജാവായുള്ളവൻ) എട്ടാമത് ധൂമ്രവർണ്ണനെ (പുകയുടെ നിറമുള്ളവൻ) ഒൻപതാമത് ഫാലചന്ദ്രനെ (നെറ്റിയിൽ ചന്ദ്രക്കലയുള്ളവൻ) പത്താമത് വിനായകനെ (വിഘ്‌നങ്ങളെ മാറ്റുന്നവൻ) പതിനൊന്നാമത് ഗണപതിയെ (ഭൂതഗണങ്ങളുടെ നായകൻ) പന്ത്രണ്ടാമത് (ഗജാനനെ ആനത്തലയുള്ളവൻ)

ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യായാ പഠേന്നര
ന ച വിഘ്‌നഭയം തസ്യ
സർവ്വസിദ്ധികരം ധ്രുവ

അർത്ഥം: ഈ പന്ത്രണ്ടു നാമങ്ങൾ മൂന്നു സന്ധ്യകളിലും ജപിക്കുന്നവന് യാതൊരു തടസവുമില്ലാതെ ഏൽക്കാതെ എല്ലാകാര്യങ്ങളും സാധിക്കുന്നതാണ്.

വിദ്യാർത്ഥീ ലഭതേ വിദ്യാം
ധനാർത്ഥീലഭതേ ധനം
പുത്രാർത്ഥി ലഭതേ പുത്രാൻ മോക്ഷാർത്ഥിലഭതേ ഗതീ

അർത്ഥം: വിദ്യാർത്ഥികൾ ഇതു ജപിച്ചാൽ വിദ്യാലാഭവും ധനമാഗ്രഹിക്കുന്നവർ ജപിച്ചാൽ ധനലാഭവും മക്കളില്ലാത്തവർ ജപിച്ചാൽ പുത്രലാഭവും മോക്ഷമാഗ്രഹിക്കുന്നവർ ജപിച്ചാൽ മുക്തിയും ലഭിക്കും.

ജപേദ് ഗണപതിം സ്‌തോത്രം
ഷഡ്ഭിർമ്മാസൈഫലം ലഭേത്
സംവത്‌സരേണ സിദ്ധിം
ച ലഭതേ നാത്ര സംശയ

അർത്ഥം: ഇതു മുടങ്ങാതെ ജപിച്ചാൽ ആറുമാസത്തിനുള്ളിൽ ഫലം ലഭിക്കും. ഒരു വർഷം കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാംനടക്കും.

അഷ്‌ടോഭ്യോ ബ്രാഹ്മണേഭ്യശ്ച
ലിഖിത്വായ സമർപ്പയേൻ
തസ്യവിദ്യാഭവേൽ സർവ്വാ
ഗണേശസ്യ പ്രസാദത:

അർത്ഥം: ഈ 12 നാമങ്ങൾ എഴുതി എട്ട് ബ്രഹ്മജ്ഞർക്ക് സമർപ്പിക്കുന്നവർക്ക് സർവ്വവിദ്യയും ഭഗവാന്റെ അനുഗ്രഹത്താലുണ്ടാകും.

ശ്രീഗണേശ ദ്വാദശനാമ സ്‌തോത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഗണേശ സ്തുതിയും സങ്കഷ്ട നാശന ഗണേശ സ്‌തോത്രവും കേൾക്കാം:

Story Summary: Significance of Sankashta Nasha Chathuri falling on December 8

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright @ 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?