ദക്ഷിണകാശി എന്ന് ഭുവന പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ വൃശ്ചികത്തിലെ വൈക്കത്തഷ്ടമി ഡിസംബർ 12 നാണ്. ഡിസംബർ 12-ന് പുലര്‍ച്ചെ 4:30 മുതൽ അഷ്ടമി ദര്‍ശനം നടക്കും. ക്ഷേത്രത്തിന് കിഴക്ക് ആല്‍മരച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീപരമേശ്വരന്‍ പാര്‍വതീസമ്മേതനായി ദര്‍ശനം നല്‍കിയ മുഹൂര്‍ത്തമാണ് അഷ്ടമിദര്‍ശനമായി കൊണ്ടാടുന്നത്. അടുത്ത ദിവസം ആറാട്ടോടെ ഉത്സവം സമാപിക്കും.
വൈക്കത്തപ്പനെ പ്രകീർത്തിക്കുന്ന പൂന്താനം നമ്പൂതിരിയുടെ വളരെ പ്രസിദ്ധമായൊരു കൃതിയാണ്
നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ എന്ന് തുടങ്ങുന്ന സ്തോത്രം. വേദനിക്കുന്ന മനസ്സുകൾക്ക് ആശ്വാസം പകരുന്ന ഇതിലും മികച്ചൊരു ശിവസ്തുതി മലയാള കരയിൽ വേറെ കാണില്ല. ശിവപഞ്ചാക്ഷരി സ്തോത്രം എന്ന പേരിലും പ്രസിദ്ധമായ ഈ സ്തുതി മരണഭയം മാറ്റുമെന്ന് ആചാര്യന്മാർ പറയുന്നുണ്ട്. മൃത്യുവിനെപ്പോലും ജയിച്ച മഹാദേവൻ ഇത് ജപിക്കുന്നവരിൽ അതിവേഗം സംപ്രീതനായി എല്ലാ ഭയങ്ങളെയും ഇല്ലാതാക്കും എന്നാണ് വിശ്വാസം. ഒരു നേരമെങ്കിലും ഇത് നിത്യേന കേൾക്കണം; അല്ലെങ്കിൽ പാരായണം ചെയ്യണം. മഹാദേവനായ, കാലകാലനായ വൈക്കത്തപ്പനോടുള്ള ഈ പ്രാർത്ഥന എല്ലാ ദേവീ ദേന്മാരുടെയും അനുഗ്രഹത്തിന് ഉത്തമായി കരുതുന്നു. ശിവചൈതന്യം നിറയുന്ന വൈക്കത്തഷ്ടമിയുടെ ഈ പുണ്യവേളയിൽ നമുക്ക് ഒരിക്കൽക്കൂടി ജപിക്കാം:
നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ……
നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തീന്നെ കരകേറ്റീടണം
തിരു വൈക്കം വാഴും ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
ALSO READ
മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതി മറന്നുപോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടണം
തിരുവൈക്കം വാഴും ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
ശിവശിവയൊന്നും പറയാവതല്ലേ
ശിവമായ തന്റെ വികൃതികൾ
മഹമായ നീക്കീട്ടരുളേണം നാഥ
തിരുവൈക്കം വാഴും ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
വലിയോരു കാട്ടിലകപ്പെട്ടു ഞാനും
വഴിയും കാണാതെയുഴലുമ്പോൾ
വഴിക്കു നേർവഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
എളുപ്പമായുള്ള വഴിയെക്കാണുമ്പോൾ
ഇടയ്ക്കിടെയാറുപടിയുണ്ട്
പടിയാറും കടന്നവിടെചെല്ലുമ്പോൾ
ശിവനെക്കാണാകും ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
യശ:ശരീരനായ പ്രൊഫ കെ വാസുദേവനുണ്ണി ഈ പൂന്താനം കൃതിയുടെ മാഹാത്മ്യം വിവരിക്കുന്നതും കുമാരി ദേവനന്ദയും കുമാരി ഭവനന്ദയും ചേർന്ന് നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ ആലപിക്കുന്നതും കേൾക്കാം:
പി എം ബിനുകുമാർ, +91 9447694053
Story Summary: Significance of Worshipping Vikkathappan with Naranayingane, Poonthanam Poem
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved