Monday, December 15, 2025
Monday, December 15, 2025
Home » കുംഭം, മീനം, കർക്കടകം, തുലാം കൂറുകാർക്ക് നല്ല സമയം; 1201 ധനുമാസം നിങ്ങൾക്കെങ്ങനെ?

കുംഭം, മീനം, കർക്കടകം, തുലാം കൂറുകാർക്ക് നല്ല സമയം; 1201 ധനുമാസം നിങ്ങൾക്കെങ്ങനെ?

0 comments


1201 ധനു 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ധനു രവിസംക്രമം ഡിസംബർ 17 ന് പുലർച്ചെ 4:19 മണിക്കാണ്. ഈ സമയം നിലവിളക്ക് കൊളുത്തി ശിവ ഭജനം നടത്തുന്നത് ഉത്തമമാണ്. ഗോചരാൽ 1201 ധനു രവിസംക്രമം കുംഭം, മീനം, കർക്കടകം, തുലാം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
എല്ലാം തുറന്നു പറയുന്നതു മൂലം മറ്റുള്ളവരുടെ അതൃപ്തിക്കിടയാക്കും. അനിയന്ത്രിതമായ ക്ഷോഭം പല വിപത്തുകൾക്കും വഴിയൊരുക്കും. മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്ന സംസാരം ഒഴിവാക്കണം. കർമ്മരംഗത്ത് അനർഹരുടെ സ്വാധീനം ദോഷം ചെയ്യും. അധിക ചെലവുകൾ ഉണ്ടാകും. ആരോഗ്യത്തിൽ നല്ല ശ്രദ്ധവേണം. പങ്കാളിത്ത സംരംഭങ്ങളിൽ വിജയം ലഭിക്കും. നല്ല ഉറക്കം ലഭിക്കും. രുചികരമായ ഭക്ഷണം ആസ്വദിക്കും. ദോഷ പരിഹാരമായി എന്നും ഓം നമഃ ശിവായ 108 തവണ ജപിക്കുക. ശനിയാഴ്ചകളിൽ അയ്യപ്പസ്വാമിക്ക് നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കണം.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
വിജയപ്രതീക്ഷയയോടെ തുടങ്ങിയ കാര്യങ്ങൾക്ക് അല്പം മങ്ങലേൽക്കാൻ സാദ്ധ്യതയുണ്ട്. കാര്യക്ഷമമമായി പ്രശ്നങ്ങളെ നേരിടും. അനാവശ്യമായ കൂട്ടുകെട്ടുകൾ ഒഴിവാക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പലരെയും സഹായിക്കാൻ ശ്രമിക്കും. സാമ്പത്തിക കാര്യങ്ങൾ ആലോചിച്ച് മാത്രമേ നടത്താവൂ. അനാവശ്യ വാഗ്ദാനങ്ങൾ നൽകരുത്. സഹപ്രവത്തകർ, ബിസിനസ് പങ്കാളികൾ തുടങ്ങിയവർ വഴി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. നിത്യേന ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക. വെള്ളിയാഴ്ചകളിൽ ഗണപതിഹോമം നടത്തുക.

മിഥുനക്കൂറ്
(മകയിരം 1/2 , തിരുവാതിര , പുണർതം 3/4 )
ചതി പറ്റാൻ സാധ്യതയുള്ളതിനാൽ എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിക്കണം. ലക്ഷ്യം നേടിയെടുക്കുവാൻ ത്യാഗങ്ങൾ സഹിക്കേണ്ടി വരും. തൊഴിൽ രംഗത്ത് ശത്രുക്കൾ ഉണ്ടാകാനിടയുണ്ട്. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി ധാരാളം പണം ചെലവഴിക്കും. മറ്റുളളവരിൽ നിന്നും ഒറ്റപ്പെടുന്ന അവസരങ്ങൾ ഉണ്ടാകും. നന്നായി ഈശ്വര പ്രാർത്ഥന നടത്തണം. ദൂരയാത്രകൾ വേണ്ടി വരും. ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കും. ജീവിതപങ്കാളിയുമായി കലഹിക്കരുത്. ഭാഗ്യം ഗുണം ചെയ്യും. ഓം നമോ നാരായണായ നിത്യേന 108 തവണ ജപിക്കുക. ഞായറാഴ്ചകളിൽ ആയില്യ പൂജ നടത്തുക.

കർക്കടകക്കൂറ്
( പുണർതം 1/4 , പൂയ്യം , ആയില്യം)
പ്രതീക്ഷിക്കാത്തയിടങ്ങളിൽ നിന്നും ധനലാഭം ഉണ്ടാകും. പുതിയ വീട് വയ്ക്കാനോ പുതുക്കി പണിയാനോ യോഗം കാണുന്നു. കുടുംബത്തിൽ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. കാര്യനിർവ്വഹണ ശേഷി വർദ്ധിക്കും. രോഗങ്ങൾ ശമിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. കടബാദ്ധ്യതകൾ തീർക്കുന്നതിന് പരിശ്രമിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് പ്രവേശനം ലഭിക്കും. ശത്രുദോഷം കുറയും. ദുഃഖങ്ങൾ ശമിക്കും. സ്വർണ്ണ ലാഭം പ്രതീക്ഷിക്കാം. കലഹം വിഷമിപ്പിക്കും. ഓം ഗം ഗണപതയേ നമഃ നിത്യേന 108 തവണ ജപിക്കുക. ദേവീ ക്ഷേത്രത്തിൽ വെള്ളിയാഴ്ചകളിൽ കുങ്കുമാർച്ചന നടത്തുക.

ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4)
ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധവേണം. കുടുംബ സ്വത്തുക്കൾക്ക് വേണ്ടി തർക്കം ഉണ്ടാകും. മറ്റ് സ്ത്രീകളുമായുള്ള അടുപ്പം കലഹത്തിന് വഴി തെളിയിക്കും. ജീവിത യഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് കഷ്ടപ്പെടും. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക. വരുമാനം വർദ്ധിക്കും. ആരോഗ്യം സൂക്ഷിക്കണം. ആശങ്ക കൂടും. ശത്രുശല്യം നേരിടും. യാത്രകൾ വഴി നേട്ടങ്ങൾ കൈവരിക്കും. വീട് അറ്റകുറ്റപ്പണി നടത്തി കമനീയമാക്കും. ബന്ധുക്കൾ സഹായിക്കും. ദോഷ പരിഹാരമായി നിത്യേന ഓം നമഃ ശിവായ 108 തവണ ജപിക്കുക. വെള്ളിയാഴ്ചകളിൽ ദേവിക്ക് കുങ്കുമാർച്ചന നടത്തുക.

ALSO READ

കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
കച്ചവട, വ്യവസായ രംഗത്തുള്ളവർക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കില്ല. ആവശ്യമില്ലാത്ത എടുത്തു ചാട്ടങ്ങൾ ദോഷഫലം ചെയ്യും. ഉദരസംബന്ധമായ അസുഖങ്ങൾ ശല്യം ചെയ്തേക്കാം. ദാമ്പത്യ സുഖം കുറയും. രോഗം ശല്യം ചെയ്യും. മേലുദ്യോസ്ഥരുടെ അപ്രീതിക്ക് സാദ്ധ്യതയുണ്ട്. യുക്തിക്ക് നിരക്കാത്ത പ്രവർത്തികൾ ചെയ്യുവാൻ ന സാദ്ധ്യയുണ്ട്. ഭാര്യാഭർത്തൃ ബന്ധങ്ങളിൽ ചില ചേർച്ചയില്ലായ്മകൾ ഉടലെടുക്കും. പണമിടപാടുകൾ കരുതലോടെ വേണം. അതിവേഗത്തിൽ വാഹനം ഓടിക്കരുത്. ദുർജനങ്ങളിൽ നിന്ന് അകന്ന് നിൽക്കുക. ധനലാഭം ഉണ്ടാകും. എല്ലാവരാലും മാനിക്കപ്പെടും. ഓം നമോ ഭഗവതേ വാസുദേവായ എന്നും 108 തവണ ജപിക്കുക. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപായസം നടത്തുക.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
എല്ലാകാര്യങ്ങളിലും വെടിപ്പും വൃത്തിയും ഉണ്ടാകും. തൊഴിൽ മേഖലകളിൽ ക്രിയാത്മകമായ ഉയർച്ച ലഭിക്കും. ദാനധർമ്മങ്ങൾ ചെയ്യും. സ്വജനങ്ങളുടെ സഹായം വർദ്ധിക്കും. സന്താനങ്ങൾക്ക് നേട്ടം ഉണ്ടാകും. ആത്മവിശ്വാസവും കാര്യനിർവ്വഹണ ശേഷിയും വർദ്ധിക്കും. മാതൃസ്വത്ത് ലഭിക്കും. വ്യവസായ രംഗത്തുള്ളവർക്ക് കാലം വളരെ അനുകൂലമാണ്. ആരോഗ്യം മെച്ചപ്പെടും സാമ്പത്തിക നേട്ടം കൊയ്യും. സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബ സുഖം ഉണ്ടാകും. ഗണപതിക്ക് കറുകമാല, ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിച്ചു പ്രാർത്ഥിക്കുക. പതിവായി ഓം വചത്ഭുവേ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
നിസ്സാര കാര്യങ്ങൾക്കുപോലും മറ്റുള്ളവരുമായി കലഹിക്കുന്നതാണ്. മുൻകോപം നിയന്ത്രച്ചില്ലെങ്കിൽ പല വിധ ആപത്തുകളും ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധവേണം. ധനലാഭം ഉണ്ടാകും. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഈശ്വരാനുഗ്രഹത്താൽ
പരിഹാരം കാണും. ദമ്പതികൾ പിണക്കങ്ങൾ കഴിവതും ഒഴിവാക്കി രമ്യതയിൽ വർത്തിക്കാൻ ശ്രമിക്കണം. സർക്കാറിൽ നിന്നും ഗുണാനുഭവങ്ങൾ കൈവരിക്കും. വൻ നേട്ടങ്ങളുണ്ടാക്കാൻ ചില ചെലവുകൾ ചെയ്യും. പുതിയ സംരംഭങ്ങൾക്ക് നേതൃത്വം നൽകും. ഒട്ടും തന്നെ ശ്രദ്ധക്കുറവ് പാടില്ല. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. ശിവഭഗവാന് കൂവള മാല സമർപ്പിക്കുക. പതിവായി ഓം ശരവണ ഭവഃ 108 തവണ വീതം ജപിക്കുക.

ധനുക്കൂറ്
( മൂലം, പൂരാടം , ഉത്രാടം 1/4 )
ഉദ്യോഗത്തിൽ ഉത്തരവാദിത്വം കൂടും. ബന്ധുക്കളുടെ ചില ബാധ്യതകൾ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. സാമ്പത്തിക ഇടപാടുകൾ തർക്കങ്ങൾ കാരണം നീണ്ടു പോകാൻ സാദ്ധ്യതയുണ്ട്. ആഡംബരങ്ങൾ ഒഴിവാക്കണം. തങ്ങൾക്ക് അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാൻ പോകരുത്. ധനപരമായി കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകുവാനിടയുണ്ട്. യാത്രകൾ കരുതലോടെയാവണം. ശത്രുശല്യം വർദ്ധിക്കും. ചെറിയ രോഗങ്ങൾ ഒട്ടും തന്നെ അവഗണിക്കരുത്. വിശേഷ വസ്ത്രാഭരണങ്ങൾ ലഭിക്കാൻ ഇടയുണ്ട്. പല തരത്തിൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. ഭദ്രകാളിക്ക് കുങ്കുമാർച്ചന നടത്തുക. എന്നും ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ വീതം ജപിക്കുക

മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
ഇഷ്ടജനങ്ങൾ ശത്രുചേരിയിലാകാൻ സാധ്യതയുണ്ട്. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജ്ജവം കാണിക്കും. ഇടപാടുകൾ വളരെ ശ്രദ്ധിച്ച് ചെയ്യണം. അശ്രദ്ധമൂലം പല ദോഷാനുഭവങ്ങളും ഉണ്ടാകും. ചതിയിൽ പെടാൻ സാദ്ധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവ്വം നൽകണം വാഹന ഉപയോഗം കുറക്കണം. മുൻകോപം നിയന്ത്രിക്കണം. പണച്ചെലവ് നിയന്ത്രിക്കാൻ കഴിയും. നേത്ര രോഗം വരാതെ നോക്കണം. ബന്ധുമിത്രാദികൾ സഹായിക്കും. നല്ല ഭക്ഷണ പദാർത്ഥങ്ങൾ ആസ്വദിക്കും. ദോഷപരിഹാരമായി എന്നും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക. ധർമ്മ ശാസ്താവിന് ശനിയാഴ്ചകളിൽ നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കുക.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 )
സൽപ്പേര് നേടും. സഹപ്രവർത്തകരുടെ എല്ലാ സഹായവും ലഭിക്കും. കുടുംബത്തിൽ ഉണ്ടായിരുന്ന അപസ്വരങ്ങൾ മാറിക്കിട്ടും. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളിലും ഉയർച്ച ഉണ്ടാകും. ജീവിതത്തിൽ പല രീതിയിൽ ഉണ്ടായിരുന്ന നിരാശ ബോധം മാറിക്കിട്ടും. ഈശ്വര ചിന്ത വർദ്ധിക്കും. വാക്സാമർത്ഥ്യം കൊണ്ട് ധാരാളം നേട്ടങ്ങൾ ഉണ്ടാകും. ഏറ്റവും അടുത്ത ബന്ധുക്കൾ സാമ്പത്തികമായി സഹായിക്കുന്നതാണ്. സ്വജനങ്ങൾ സഹായിക്കും. ആഗ്രഹങ്ങൾ സാധിക്കും. ചില ബന്ധങ്ങൾ അപകടങ്ങളിൽ കൊണ്ട് ചാടിക്കും. നിത്യേന ഓം ഭദ്രകാള്യൈ നമഃ നിത്യേന 108 തവണ ജപിക്കുക. ജന്മനക്ഷത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തുക.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )
കുടുംബത്തിൽ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. വാഹനയോഗം കാണുന്നു. കടബാദ്ധ്യതകളിൽ നിന്ന് അല്പം മോചനം ഉണ്ടാകും. തൊഴിൽപരമായി നേരിട്ട അനിശ്ചിതാവസ്ഥ മാറിക്കിട്ടും. ധനലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് അവസരങ്ങൾ ലഭിക്കും. സന്താനങ്ങൾ മൂലം പ്രശസ്തിയും കിട്ടും. സമൂഹത്തിൽ ആദരവും ലഭിക്കും. ആരോഗ്യത്തിൽ മികച്ച ശ്രദ്ധ വേണം. മത്സര പരീക്ഷകളിൽ വിജയം ലഭിക്കും. ചിരകാല മോഹങ്ങൾ പൂവണിയും. കാരുണ
പ്രവർത്തനങ്ങൾക്ക് ചില തടസ്സങ്ങൾ തരണം ചെയ്യേണ്ടി വരും. ശനിയാഴ്ചകളിൽ ശാസ്താവിന് നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കുക. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Summary: Predictions: This month 1201Dhanu for you Predictions by Prabha Seena

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിൽ ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക് അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App . )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?